BCCI Announced t20 Team for India vs England Series – ഇന്ത്യ-ഇംഗ്ലണ്ട് സീരീസിന് വേണ്ടിയുള്ള t20 ടീമിനെ ഒഫീഷ്യൽ ആയിട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ഈ ടീമിൽ നമ്മുടെ മലയാളി താരം സഞ്ജു സാംസൺ ഇടം നേടാൻ സാധിച്ചിട്ടില്ല. പകരം റിഷബ് പന്ത്, സൂര്യ കുമാർ യാദവ്, ഇഷാൻ കിഷൻ എനീ മൂന്നു താരങ്ങളെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഇന്ത്യ-ഓസ്ട്രേലിയ t20 പര്യടനത്തിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നു, എന്നാൽ താരത്തിന് അവസരത്തിനൊത്ത് മികവ് കാഴ്ചവെക്കാൻ സാധിച്ചില്ല.
ഒരു പക്ഷേ ആ ഒരു മോശംപ്രകടനം കാരണമായിരിക്കാം ബിസിസിഐ സഞ്ജുവിനെ ഒഴിവാക്കി നമ്മുടെ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ തുടങ്ങിയ താരങ്ങളെ തെരഞ്ഞെടുത്തത്. ടീം ലിസ്റ്റ് പറയുകയാണെങ്കിൽ സഞ്ജുവിനു, മനീഷ് പാണ്ഡെയ്ക്കും പകരം മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷൻ, സൂര്യ കുമാർ യാദവ് എന്ന രണ്ട് താരത്തെയാണ് ബിസിസിഐ അവസരം കൊടുത്തിരിക്കുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി ഇനീ രണ്ട് താരങ്ങൾക് വിശ്രമം കൊടുത്തിരിക്കുകയാണ് ബിസിസിഐ. റിഷബ് പന്ത് തന്റെ ഫോമിലേക്ക് തിരിച്ചെത്തി അതുകൊണ്ടുതന്നെ അദ്ദേഹത്തെ പ്രധാന വിക്കറ്റ്കീപ്പർ ആക്കിയാണ് ടീമിൽ നിയമിച്ചിരിക്കുന്നത്.
സൂര്യകുമാർ യാദവിനെ സംബന്ധിച്ച് ഇതൊരു വമ്പൻ സന്തോഷവാർത്ത തന്നെയാണ്. തന്റെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ആണ് ഇങ്ങനെ ഒരു അവസരം തനിക്ക് കിട്ടുന്നത്. വേറെ ഒരു സന്തോഷ വാർത്ത നമ്മുടെ രോഹിത് ശർമ്മ (വൈസ് ക്യാപ്റ്റനായി) t20 ടീമിൽ തിരിച്ചെത്തുകയാണ്. അതോടൊപ്പം ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ ടീമിലേക്കു തിരിച്ചെത്തുകയാണ് ഈ ഒരു പരമ്പരയിലൂടെ. വരുൺ ചക്രവർത്തിക്ക് കഴിഞ്ഞ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിൽ പരിക് മൂലം കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഈ വെട്ടം അദ്ദേഹത്തിന് ബിസിസിഐ അവസരം കൊടുത്തിരിക്കുകയാണ്.
t20 team for India vs England Series 2021 – ഇനി ഇന്ത്യൻ ടീമിനെ നമുക്കൊന്ന് പരിചയപ്പെടാം.
വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷബ് പന്ത് (വിക്കറ്റ്കീപ്പർ), ഇഷാൻ കിഷൻ (സെക്കൻഡ് വിക്കറ്റ്കീപ്പർ), സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ടി നടരാജൻ, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ റ്റെവാറ്റിയ, ദീപക് ചഹർ, നവ്ദീപ് സൈനി, ശർദ്ദിൽ താക്കൂർ, എനീ താരങ്ങളെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇനി നമ്മുടെ മലയാളി തരാം സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചു വരണം എങ്കിൽ ഈ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ നല്ലൊരു മികച്ച പ്രകടനം കാഴ്ച വയ്ക്കേണ്ടതുണ്ട്. അതേഹത്തിന്നു നല്ല ഒരു പ്രേകടനം കാഴ്ച വെക്കാൻ സാധിച്ചാൽ ചിലപ്പോൾ ഇന്ത്യ-ഇംഗ്ലണ്ട് വൺ-ഡേ സീരിസിൽ ഇടം നേടാൻ സാധിച്ചേക്കാം.
ഏതായാലും മികച്ച ടീമിനെ ആണ് ഈ വട്ടം ഇന്ത്യ-ഇംഗ്ലണ്ട് t20 പരമ്പരയ്ക്ക് വേണ്ടി ബിസിസിഐ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ടീമിനെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം? ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരെ ഈ t20 പരമ്പരയിൽ ജയിക്കാൻ സാധിക്കട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.