ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രാധാന്യം വന്ന ഈ കൊറോണ കാലത്ത് വ്യത്യസ്ഥ പ്ലാറ്റ്‌ഫോമിലൂടെ കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്ന തിരക്കിലാണ് അധ്യാപകര്‍. സാധാരണ ക്ലാസില്‍ എത്ര കുട്ടികളുണ്ടെങ്കിലും ഭയമോ ശങ്കയോ കൂടാതെ മനോഹരമായി ക്ലാസെടുക്കുന്ന അധ്യാപകരില്‍ പലരും ഓണ്‍ലൈന്‍ ക്ലാസിനോട് അകല്‍ച്ചയും ആശങ്കയും അനുഭവിക്കുന്നരാണ്.
ഓണ്‍ലൈന്‍ ക്ലാസിന് നാം ആശ്രയിക്കുന്ന ആപ്പുകളായ ഗൂഗിള്‍ മീറ്റ്, സൂം, ടീച്ച്മിന്റ് തുടങ്ങിയവ വഴി എങ്ങനെ നല്ല രൂപത്തില്‍ ക്ലാസെടുക്കാമെന്നും ഓണ്‍ലൈന്‍ ക്ലാസിനോടുള്ള ഭയവും ആശങ്കയും ഒഴിവാക്കാനുള്ള മാര്‍ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസ് മനോഹരമാക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ആദ്യം പറയാം.
1. Eye contact
ക്ലാസ് റൂമില്‍ നമ്മള്‍ eye contact ന്റെ വിഷയത്തില്‍ നാം പുലിയായിരിക്കും. ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന സമയത്ത് നമ്മുടെ കണ്ണിനു നേരെ കാമറയുടെ ലെന്‍സ് ഫോക്കസ് ചെയ്താണ് ക്രമീകരിക്കേണ്ടത്. കാമറ ലെന്‍സില്‍ നിന്നും ചുറ്റുമുള്ള ഭാഗത്തേക്ക് നമ്മുടെ കണ്ണുകള്‍ പായുമ്പോള്‍ നമ്മുടെ eye contact നഷ്ടപ്പെടും. ക്ലാസെടുക്കുമ്പോള്‍ സ്‌ക്രീനില്‍ നോക്കിയെടുത്താലും eye contact നഷ്ടപ്പെടും. പലപ്പോഴും സൗന്ദര്യചിന്താഗതികളാണ് സ്‌ക്രീനിലേക്ക് നോക്കാന്‍ മനസ്സിനെ തോന്നിപ്പിക്കുന്നത്.
إرسال تعليق