വ്യത്യസ്ഥമായ സ്‌കോളര്‍ഷിപ്പുകളെ അറിഞ്ഞിരിക്കാം | scholarships for students 2021


പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്നവർക്കായി നിരവധി കോളർഷിപ്പുകൾ ലഭ്യമാണ്. ഓൺലൈനായി അപേക്ഷ നൽകണം. സ്കൂൾ തലത്തിൽ അധ്യാപകരുടെ സേവനം ലഭിക്കുമെങ്കിലും കോളജ് തലത്തിൽ ഇത് ലഭിച്ചെന്ന് വരില്ല. അർഹതയുള്ളവർ താൽപര്യമെടുത്ത് ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം സ്ഥാപന മേധാവി വഴി അപേക്ഷിക്കണം. സ്കൂൾതലം മുതൽ ലഭ്യമാകുന്ന വിവിധ സ്കോളർഷിപ്പുകൾ ഒറ്റനോട്ടത്തിൽ.

1.ഇൻസ്പയർ

പ്ലസ്റ്റുവിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിക്കുന്ന രാജ്യത്തെ പതിനായിരത്തോളം പേർക്ക് സയൻസിൽ ബിരുദ പഠനത്തിന് മാത്രം. തുടർന്ന് സയൻസിൽ പിജി പഠനത്തിനും ലഭിക്കും.വരുമാന പരിധിയോ മറ്റ് നിബന്ധനകളോ ഇല്ല.

കേന്ദ്ര സർക്കാറിന്റെ ഡിപാർട്ട്മെന്റ് ഓഫ് സയൻസ് അന്റ് ടെക്നോളജി യുടേതാണ് സ്കോളർഷിപ്പ്.

വർഷം 10,000 രൂപ.

CLICK HERE

2.പ്രതിഭാ  

 പ്ലസ്ടുവിന് ഇന്ന് 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി ഡിഗ്രിക്ക് സയൻസ് വിഷയങ്ങളിൽ ചേരുന്നവർക്ക് അപേക്ഷിക്കാം. വരുമാന പരിധിയില്ല ഈ സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കില്ല.

ഇല്ല കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണ് സ്കോളർഷിപ്പ് നൽകുന്നത്. ഡിഗ്രി ഒന്നാം വർഷം 12,000 രൂപ രണ്ടാംവർഷം 18,000 രൂപ മൂന്നാം വർഷം 24,000 രൂപ. പിജി  ഒന്നാം വർഷം 40,000 രൂപ രണ്ടാംവർഷം 60000 രൂപ.

CLICK HERE


3.ഹയർ എജുക്കേഷൻ

പ്ലസ്ടു മാർക്കിന്റെ  അടിസ്ഥാനത്തിൽ വരുമാന പരിധിയില്ലാതെ ഡിഗ്രി പഠനത്തിനും  തുടർന്നു പിജി പഠനത്തിനും. എല്ലാ ഡിഗ്രി കോഴ്സുകൾക്കും ബാധകം.

 50% പൊതുവിഭാഗത്തിനും ബാക്കി 50% മറ്റു വിഭാഗക്കാർക്കും ആയി നൽകുന്നു.

 ഹയർ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് ആണ് സ്കോളർഷിപ്പ് നൽകുന്നത്. ഡിഗ്രി ഒന്നാം വർഷം 12,000 രൂപ, രണ്ടാം വർഷം 18,000 രൂപ രൂപ മൂന്നാം വർഷം വർഷം 24,000 രൂപ, പിജി ഒന്നാം വർഷം 40,000 രൂപ, രണ്ടാംവർഷം 60000 എന്നിങ്ങനെയാണ് സ്കോളർഷിപ്പ് തുക.

CLICK HERE

4.പ്രതിഭാ  

 പ്ലസ്ടുവിന് ഇന്ന് 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി ഡിഗ്രിക്ക് സയൻസ് വിഷയങ്ങളിൽ ചേരുന്നവർക്ക് അപേക്ഷിക്കാം. വരുമാന പരിധിയില്ല ഈ സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കില്ല.

ഇല്ല കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണ് സ്കോളർഷിപ്പ് നൽകുന്നത്. ഡിഗ്രി ഒന്നാം വർഷം 12,000 രൂപ രണ്ടാംവർഷം 18,000 രൂപ മൂന്നാം വർഷം 24,000 രൂപ. പിജി  ഒന്നാം വർഷം 40,000 രൂപ രണ്ടാംവർഷം 60000 രൂപ.

CLICK HERE


5.സെൻട്രൽ സെക്ടർ 

പ്ലസ് ടു മാർക്കിന്റെ  അടിസ്ഥാനത്തിൽ ഡിഗ്രി കോഴ്സിനും പ്രൊഫഷണൽ കോഴ്സുകൾക്കും പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം 50% സ്കോളർഷിപ്പ് പെൺകുട്ടികൾക്ക്. കേന്ദ്ര മാനവ വിഭവശേഷി  വകുപ്പാണ് ആണ് സ്കോളർഷിപ്പ് നൽകുന്നത്. ഓരോ വർഷവും ഒരു ലക്ഷത്തോളം പേർക്ക് അ നൽകുന്നു. ഡിഗ്രി പഠന കാലത്ത് 30,000 രൂപയും പിജി പഠനകാലത്ത് 24,000 രൂപയും ലഭിക്കും.

CLICK HERE

6.മെറിറ്റ് കം മീൻസ് 

മെറിറ്റ് അടിസ്ഥാനത്തിൽ രാജ്യത്തെ ന്യൂനപക്ഷ ഡിഗ്രി പിജി വിദ്യാർഥികൾക്ക്. വാർഷിക വരുമാനം 2,00,000 രൂപയിൽ താഴെ.

 നൽകുന്നത് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കേരളത്തിൽ 5000 പേർക്ക് സ്കോളർഷിപ്പ് ലഭിക്കും.

CLICK HERE

7.സ്റ്റേറ്റ് മെറിറ്റ്

 പ്ലസ് ടു മാർക്ക് അടിസ്ഥാനത്തിൽ  ഡിഗ്രി/പിജി പഠനത്തിന്. വാർഷിക വരുമാനം ഓണം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം.സ്റ്റേറ്റ് ഹയർ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് ആണ് സ്കോളർഷിപ്പ് നൽകുന്നത് ഡിഗ്രിക്ക് വർഷംതോറും 10,000 രൂപയും പിജിക്ക് 18,000 രൂപയും ലഭിക്കും.

CLICK HERE


8.സുവർണ്ണ ജൂബിലി 

 ബിപിഎൽ വിഭാഗക്കാർക്ക് മാത്രം. ഗവൺമെൻറ് / എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന എല്ലാ ഡിഗ്രി , പിജി വിഷയം ക്കാർക്കും അപേക്ഷിക്കാം ഓരോ സ്ഥാപനത്തിനും നിശ്ചിത എണ്ണം സ്കോളർഷിപ്പ് മാറ്റിവെച്ചിരിക്കുന്നു. മെറിറ്റ് അടിസ്ഥാനത്തിൽ കേരളത്തിൽ  പതിനായിരം പേർക്ക് സ്കോളർഷിപ്പ് നൽകുന്നു. ഡയറക്ടറേറ്റ് ഓഫ് കോളേജ് എജുക്കേഷൻ ആണ് സ്കോളർഷിപ്പ് നൽകുന്നത് ഓരോ വർഷവും 10,000 രൂപ ലഭിക്കും.

CLICK HERE

9.പോസ്റ്റ് മെട്രിക് 

സംസ്ഥാനത്തെ  ന്യൂനപക്ഷ വിദ്യാർഥികൾക്ക് മാത്രം. വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയായിരിക്കണം. പ്ലസ് ടു ,ഡിഗ്രി, പിജി ,പിഎച്ച്ഡി തുടങ്ങി എല്ലാ കോഴ്സുകാർക്കും അപേക്ഷിക്കാം.  അംഗീകൃത അൺഎയ്ഡഡ് സ്ഥാപനങ്ങളിലെ കുട്ടികളെയും പരിഗണിക്കും.സംസ്ഥാന സർക്കാരാണ് സ്കോളർഷിപ്പ് നൽകുന്നത്. മാസംതോറും ആയിരം രൂപയും കോഴ്സ് ഫീസും ലഭിക്കും.

CLICK HERE


10.അസ്പെയർ

 പിജി,എം ഫിൽ, പി എച്ച് ഡി കോഴ്സുകൾക്ക് പഠിക്കുന്നവർക്ക്  ഹ്രസ്വകാല റിസർച്ച് പ്രൊജക്റ്റ് ചെയ്യുന്നതിന് ലഭിക്കുന്ന സ്കോളർഷിപ്പ് ആണ് ഇത്. മറ്റ് നിബന്ധനകൾ ഇല്ല .പിജിക്ക് 8000 എം ഫിൽ  10000, പി എച്ച് ഡി 32,000 എന്ന ക്രമത്തിൽ ലഭിക്കും.

CLICK HERE

11.വിദ്യാ സമുന്നതി 

 മുന്നാക്ക വിഭാഗങ്ങളിലെ വാർഷിക വരുമാനം 2,00,000 രൂപയിൽ താഴെയുള്ളവർക്ക് ഹൈസ്കൂൾ ,പ്ലസ് ടു ,ഡിഗ്രി തലങ്ങളിൽ എല്ലാ വിഷയക്കാർക്കും അപേക്ഷിക്കാം. ഡിഗ്രി തലത്തിൽ 3,000 പേർക്കും പിജി തലത്തിൽ 2000 പേർക്കും സ്കോളർഷിപ്പ് നൽകുന്നു. പ്ലസ് ടു തലത്തിൽ 14000 പേർക്കും ലഭിക്കും. ഹയർ സെക്കൻഡറി തലത്തിൽ വർഷം 3000 രൂപയും ഡിഗ്രി കാർക്ക് വർഷം വർഷം 5000 രൂപയും പിജിക്കാർക്ക്  വർഷം 6000 രൂപയും ലഭിക്കും. കേരള സ്റ്റേറ്റ് വെൽഫെയർ കോർപ്പറേഷൻ ഫോർ ഫോർവേർഡ് കമ്മ്യൂണിറ്റി ആണ് സ്കോളർഷിപ്പ് നൽകുന്നത്.

CLICK HERE


12.സ്നേഹപൂർവ്വം 

പിതാവോ മാതാവോ ജീവിച്ചിരിപ്പില്ലാത്ത കുട്ടികൾക്ക് അപേക്ഷിക്കാം. മറ്റ് നിബന്ധനകൾ ഇല്ല .പ്ലസ് ടു ഡിഗ്രി തലത്തിൽ ലഭ്യമാണ് കേരള സർക്കാരിൻറെ സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻറ് മാസം ആയിരം രൂപ വീതം ലഭിക്കും.

CLICK HERE

13.പിജി മെറിറ്റ് 

ഡിഗ്രി തലത്തിൽ ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കി പിജിക്ക് ചേരുന്നവർക്ക്. ഗ്രേഡ് രീതിയിൽ പഠനം നടത്തിയവർ അതാത് യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിക്കുന്ന ഒന്നും രണ്ടും സ്ഥാനങ്ങൾ കാണിക്കുന്ന പൊസിഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. മറ്റു നിബന്ധനകൾ ഇല്ല. യുജിസി ആണ് സ്കോളർഷിപ്പ് നൽകുന്നത് വർഷം 20,000 രൂപ ലഭിക്കും

CLICK HERE

14.വികലാംഗർക്ക് 

 ഗവൺമെൻറ് അല്ലെങ്കിൽ എയ്ഡഡ് സ്ഥാപനങ്ങളിലെ അന്ധ-ബധിര വികലാംഗ വിദ്യാർത്ഥികൾക്ക് മാത്രം. വാർഷിക വരുമാനം രണ്ടരലക്ഷത്തിൽ  താഴെ ആയിരിക്കണം.അന്ധ വിദ്യാർത്ഥികൾക്ക് ഇത് നാലര ലക്ഷം രൂപയാണ്. ഇ-ഗ്രാൻഡ് ലഭിക്കുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കില്ല. പ്ലസ് ടു ,ഡിഗ്രി,പിജി തലത്തിൽ ലഭ്യമാണ് .പഠനകാലത്തെ മുഴുവൻ ഫീസും ഹോസ്റ്റൽ ചെലവും ലഭിക്കും.

CLICK HERE

15.പിജി ഒറ്റപെൺകുട്ടി

 പിജി കോഴ്സിന് ചേരുന്ന വീട്ടിലെ ഒറ്റ പെൺകുട്ടിക്ക് മാത്രം. സഹോദരനോ സഹോദരിയോ പാടില്ല.(ഇരട്ടകൾക്കും ലഭിക്കും) മറ്റ് നിബന്ധനകൾ ഇല്ല. യുജിസി നൽകുന്ന സ്കോളർഷിപ്പ് ആണിത് .വർഷം 30,000 രൂപ ലഭിക്കും

CLICK HERE

16.മുണ്ടശ്ശേരി 

സർക്കാർ അല്ലെങ്കിൽ എയ്ഡഡ് സ്ഥാപനങ്ങളിൽ നിന്ന് എസ്എസ്എൽസി അല്ലെങ്കിൽ പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ ന്യൂനപക്ഷ വിഭാഗങ്ങളിലെ ബിപിഎൽ വിഭാഗക്കാർക്ക് അപേക്ഷിക്കാം. മൈനോറിറ്റി വെൽഫെയർ ഓർഗനൈസേഷൻ ആണ് സ്കോളർഷിപ്പ് നൽകുന്നത് ഒരാൾക്ക്  10,000 രൂപ ലഭിക്കും.

CLICK HERE

17.പ്രീമെട്രിക് 

ഗവൺമെൻറ് അംഗീകൃത സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. പരീക്ഷകളിൽ 50 ശതമാനത്തിലധികം മാർക്ക് ലഭിച്ചിരിക്കണം. സംസ്ഥാന സർക്കാർ ആണ് സ്കോളർഷിപ്പ് നൽകുന്നത് ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സുകാർക്ക് വർഷം ആയിരം രൂപയും ആറു മുതൽ 10 വരെ ക്ലാസുകാർക്ക് 5000 രൂപയും  ലഭിക്കും.

CLICK HERE


18.ഹിന്ദി സ്കോളർഷിപ്പ്

ഇപ്പോൾ പഠിക്കുന്ന കോഴ്സിൽ ഹിന്ദി ഒരു വിഷയമായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മറ്റ് നിബന്ധനകൾ ഇല്ല മാസം 500 രൂപവീതം.

CLICK HERE

19.സി എച്ച് മുഹമ്മദ് കോയ 

 ലാറ്റിൻ, പരിവർത്തിത ക്രിസ്ത്യൻ, മുസ്ലിം പ വിഭാഗങ്ങളിലെ പെൺ കുട്ടികൾക്ക് ഡിഗ്രി/പിജി പഠനത്തിന്. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. പഠനകാലത്ത് ഓരോ വർഷവും 5000 രൂപ ലഭിക്കും.ഹോസ്റ്റലിൽ താമസിക്കുന്ന വരാണെങ്കിൽ സ്റ്റെയ്പെന്റ് ആയി വർഷം 12,000 രൂപ ലഭിക്കും

CLICK HERE


20.എൻ സി സി സീനിയർ 

പ്ലസ് ടു പഠനകാലത്ത് എൻ സി സി യിൽ അംഗം ആയിരിക്കുകയും 80 ശതമാനത്തിലധികം ഹാജറും 65 ശതമാനത്തിൽ അധികം മാർക്കും ലഭിച്ച് ഡിഗ്രിക്ക് ചേരുന്നവർക്ക് സ്കോളർഷിപ്പ് ആയി 12,000 രൂപ ലഭിക്കും.

21.കെ വി പി വൈ 

അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലെ ഡിഗ്രി/ പിജി പഠനത്തിന്. പ്ലസ് വൺ പ്ലസ് ടു ക്ലാസ്സുകളിൽ പഠിക്കുമ്പോൾ പരീക്ഷ എഴുതി പ്ലസ്ടുവിന് 80% മാർക്കും നേടണം. മറ്റ് നിബന്ധനകൾ ഇല്ല. കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന യാണ് ഫെലോഷിപ്പ് നൽകുന്നത് ഡിഗ്രി പഠനകാലത്ത് മാസം 5000 രൂപയും പിജി പഠനകാലത്ത് മാസം 7000 രൂപയും ലഭിക്കും. 

CLICK HERE


22.യൂണിവേഴ്സിറ്റി മെറിറ്റ് 

യൂണിവേഴ്സിറ്റി തലത്തിൽ ഡിഗ്രിയിൽ ഉയർന്ന മാർക്ക് വാങ്ങി പിജി പഠനം നടത്തുന്നവർക്ക്. മറ്റ് നിബന്ധനകൾ ഇല്ല .അതാത് യൂണിവേഴ്സിറ്റികൾ നൽകുന്നു. വിവരങ്ങൾ അതാത് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

എല്ലാ സ്കോളർഷിപ്പുകളെ കുറിച്ചും കൂടുതൽ വിവരങ്ങൾ അതാത് വെബ്സൈറ്റിൽ ലഭ്യമാണ്. ഈ വിവരങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Post a Comment

أحدث أقدم