മഹാന്മാരുടെ നിസ്കാരം

മഹാന്മാരുടെ നിസ്കാരം


1) അബ്ദുല്ലാഹിബ്നു സുബൈര്‍(റ) 

സ്വർഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പ്രമുഖ സ്വഹാബി സുബൈരിബ്നുൽ അവ്വാം(റ)വിന്റെ മകനാണ് അബ്ദുല്ലാഹിബ്നു സുബൈര്‍(റ).  അബൂബക്കര്‍ സിദ്ദീഖി(റ)ന്റെ മകൾ അസ്മാഅ് ബീവി(റ)യാണ് മാതാവ്. മദീനയിൽ ഹിജ്റ വന്നതിന് ശേഷം മുഹാജിറുകൾക്ക് ജനിച്ച ആദ്യ സന്താനമാണ് മഹാനവർകൾ. അസ്മാഅ് ബീവി മകനെയും കൊണ്ട് തിരുനബിﷺയുടെ സാമീപ്യം വന്ന് മടിയില്‍ വെച്ച് കൊടുത്തു. അവിടുന്ന് കാരക്ക ചവച്ച് പവിത്രമായ ഉമിനീർ കുട്ടിയുടെ വായയിൽ ആക്കിക്കൊടുത്തു. തിരുനബിﷺയുടെ ശറഫാക്കപ്പെട്ട ഉമിനീർ  അകത്തേക്ക് പ്രവേശിച്ച പ്രഥമ വ്യക്തിയും അബ്ദുല്ലാഹിബ്നു സുബൈര്‍(റ)വാണ്.

وَكَانَ إِذَا دَخَلَ فِي الصلاة خرج من كل شئ إليها.كَانَ ابْنُ الزُّبَيْرِ إِذَا سَجَدَ وَقَعَتِ العصافير عَلَى ظَهْرِهِ تَصْعَدُ وَتَنْزِلُ لَا تَرَاهُ إِلَّا جِذْمَ حَائِطٍ.

 മഹാനവർകൾ നിസ്കാരത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ പരിസരത്ത് നടക്കുന്നതൊന്നും അറിഞ്ഞിരുന്നില്ല. സുജൂദിൽ ദീർഘനേരം നിലകൊള്ളുന്ന അദ്ദേഹത്തിന്റെ പുറത്ത് കുരുവികള്‍ വന്നിരിക്കാറുണ്ടായിരുന്നു. 

وَرُوِيَ أَنَّ ابْنَ الزُّبَيْرِ كان يوماً يصلي فسقطت حية من السقط فطوقت عَلَى بَطْنِ ابْنِهِ هَاشِمٍ فَصَرَخَ النِّسْوَةُ وَانْزَعَجَ أَهْلُ الْمَنْزِلِ وَاجْتَمَعُوا عَلَى قَتْلِ تِلْكَ الحية فَقَتَلُوهَا، وَسَلِمَ الْوَلَدُ، فَعَلُوا هَذَا كُلَّهُ وَابْنُ الزُّبَيْرِ فِي الصَّلَاةِ لَمْ يَلْتَفِتْ وَلَا دري بما جرى حَتَّى سَلَّمَ.

(البداية والنهاية :٨/٣٦٩)

 ഒരുദിവസം മഹാനവർകൾ നിസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ മേൽക്കൂരയിൽ നിന്നൊരു സർപ്പം താഴെ വീണു. അത് പുത്രൻ ഹാശിമിന്റെ അരക്ക് ചുറ്റി. സ്ത്രീകൾ ആർത്തുവിളിച്ച് ബഹളംകൂട്ടി. വീട്ടുകാരെല്ലാം കൂടി സർപ്പത്തെക്കൊന്നു. കുട്ടി രക്ഷപ്പെട്ടു. ഇതെല്ലാം നടക്കുമ്പോഴും മഹാനവർകൾ നിസ്കാരത്തിൽ തന്നെയായിരുന്നു. അവിടെ നടന്ന ഒന്നും മഹാനവർകൾ സലാം വീട്ടുന്നത് വരെ അറിഞ്ഞിരുന്നില്ല. (അൽബിദായതു വന്നിഹായ :8/369)

ഓരോ ചവിട്ടടിക്കും നന്മ! 

عَنْ أُبَيِّ بْنِ كَعْبٍ رضي الله عنه ، قَالَ: كَانَ رَجُلٌ لَا أَعْلَمُ رَجُلًا أَبْعَدَ مِنَ الْمَسْجِدِ مِنْهُ، وَكَانَ لَا تُخْطِئُهُ صَلَاةٌ، قَالَ: فَقِيلَ لَهُ: أَوْ قُلْتُ لَهُ: لَوْ اشْتَرَيْتَ حِمَارًا تَرْكَبُهُ فِي الظَّلْمَاءِ، وَفِي الرَّمْضَاءِ، قَالَ: مَا يَسُرُّنِي أَنَّ مَنْزِلِي إِلَى جَنْبِ الْمَسْجِدِ، إِنِّي أُرِيدُ أَنْ يُكْتَبَ لِي مَمْشَايَ إِلَى الْمَسْجِدِ، وَرُجُوعِي إِذَا رَجَعْتُ إِلَى أَهْلِي، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «قَدْ جَمَعَ اللهُ لَكَ ذَلِكَ كُلَّهُ. 

(صحيح مسلم :٦٦٣)

 ഉബയ്യിബ്നു കഅ്ബ്(റ) പറയുന്നു: മദീനാ പള്ളിയിൽ നിന്ന് വളരെ അകലെ താമസിക്കുന്ന ഒരാളുണ്ടായിരുന്നു. അത്രയധികം ദൂരം വീടുള്ള മറ്റോരാളും എന്റെ അറിവിലില്ല.  അദ്ദേഹത്തിന് പള്ളിയിലെ ഒരു നിസ്കാരവും നഷ്ടപ്പെടാറില്ല. ഞാൻ ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചു:   മരൂഭുമിയിലെ ചൂടിലും ഇരുട്ടിലുമെല്ലാം  വാഹനമായി ഉപയോഗിക്കാൻ ഒരു കഴുതയെ വാങ്ങിക്കൂടേ?അദ്ദേഹം പറഞ്ഞു: എന്റെ വീട് പള്ളിയുടെ അരികിലാവുന്നത് എനിക്ക് ഇഷ്ടമല്ല. ഞാൻ പള്ളിയിലേക്ക് വരുന്ന ഒരോ നടത്തത്തിനും തിരിച്ച് കുടുംബത്തിലേക്ക്   പോകുന്നതിനും പ്രതിഫലം രേഖപ്പെടുത്തപ്പെടണമന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതുകേട്ട തിരുനബിﷺ പറഞ്ഞു: അല്ലാഹു നിങ്ങൾ ആഗ്രഹിച്ച പ്രതിഫലം മുഴുവന്‍ നിങ്ങൾക്ക് തന്നിരിക്കുന്നു. 

(സ്വഹീഹ് മുസ്‌ലിം :663)

ശൈഖ് രിഫാഈ(റ)

وكان لا يرى  الاشتغال بشيئ من الدنيا عند دخول وقت الصلاة، طلب مرة  ماء يشرب فسمع الأذان فقال: حضر حق الحق وبطل حق النفس.

(قلادة الجواهر :٥٣)

 ശൈഖ് രിഫാഈ(റ) നിസ്കാര സമയമായാൽ ഭൗതിക വിഷയങ്ങളുമായി പിന്നെ ബന്ധപ്പെടുമായിരുന്നില്ല. ഒരിക്കല്‍ അവിടുന്ന് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. അപ്പോൾ ബാങ്ക് വിളിക്കുന്നത് കേൾക്കാനിടയായി. ഉടനെ മഹാൻ പറഞ്ഞു: അല്ലാഹുവിന് നിർവ്വഹിക്കേണ്ട ബാധ്യതക്ക് സമയമായി. ശരീരത്തിന്റെ ബാധ്യത ഇനി പ്രാധാന്യമർഹിക്കുന്നില്ല.

(ഖിലാദതുൽ ജവാഹിർ:53)

Post a Comment

أحدث أقدم