പാന്‍കാര്‍ഡുള്ളവര്‍ ശ്രദ്ധിക്കുക. 13 കോടി ഉപഭോക്താക്കളുടെ അക്കൗണ്ട് നിരോധിക്കാന്‍ സാധ്യത

link aadhar with pancard before march 31,2023
 
2022-23 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടാഴ്ച്ച കടുത്തുള്ള ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു. എല്‍.പി.ജി മുതല്‍ പാലിന്റെ വില വരെ, സര്‍ക്കാര്‍ വകുപ്പുകളുടെ നിയമങ്ങളില്‍ വരെ നിരവധി മാറ്റങ്ങളാണ് വന്നിട്ടുള്ളത്. അതില്‍ പെട്ട ഒന്നാണ് പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുക എന്നത്.

മാര്‍ച്ച് 31ന് മുമ്പ് നിക്ഷേപകരും നികുതിദായകരും തങ്ങളുടെ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) പ്രസ്താവിച്ചത് പ്രകാരം 2023 മാര്‍ച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും. ഇതോടെ അവരുടെ ബിസിനസുമായു ടാക്‌സുമായും ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിലയ്ക്കും. ലളിതമായി പറഞ്ഞാല്‍ അവരുടെ അക്കൗണ്ട് തന്നെ നിരോധിക്കപ്പെടും.

ഇതുവരെ 61കോടി പാന്‍ കാര്‍ഡ് ഉപഭോക്താക്കളില്‍ 48കോടി മാത്രമേ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 13 കോടി ആളുകള്‍ ഇനിയും പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല. ഇവര്‍ക്കുള്ള അവസാന മുന്നറിയിപ്പും പുറത്തു വിട്ടിരിക്കുകയാണ് സര്‍ക്കാര്‍.

നിര്‍ബന്ധിത ആധാര്‍ പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യേണ്ടാത്തവര്‍

2023 ഏപ്രില്‍ 1 മുതല്‍, ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. എന്നാല്‍ ആദായ നികുതി നിയമം അനുസരിച്ച്, 2017ല്‍ ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ നാല് വിഭാഗങ്ങളെ നിര്‍ബന്ധിത ആധാര്‍ പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മാര്‍ച്ച് 31 നകം പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ടാത്തവര്‍

1. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മേഘാലയ, ജമ്മു കാശ്മീര്‍ കേന്ദ്രഭരണ പ്രദേശങ്ങളിലെ താമസക്കാര്‍

2. 1961ലെ ആദായനികുതി നിയമം അനുസരിച്ച് പ്രവാസിയെ ഒഴിവാക്കിയിട്ടുണ്ട്

3. 80 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍

4. ഇന്ത്യന്‍ പൗരനല്ലാത്തവരെ

ആധാര്‍പാന്‍ ലിങ്കിംഗിന്റെ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം

a) incometax.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

b) ‘ലിങ്ക് ആധാര്‍ സ്റ്റാറ്റസ്’ ഓപ്ഷനായി ക്ലിക് ചെയ്യുക.

c) നിങ്ങളുടെ പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക, തുടര്‍ന്ന് ‘ലിങ്ക് ആധാര്‍ സ്റ്റാറ്റസ് കാണുക’ എന്നത് തിരഞ്ഞെടുക്കുക.

d) നിങ്ങളുടെ പാന്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു സന്ദേശം നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും.

നിങ്ങളുടെ പാന്‍ 10 അക്കമുള്ള പാന്‍> ആധാര്‍ നമ്പര്‍ 12 അക്ക ആധാര്‍ കാര്‍ഡ് നമ്പറുമായി ലിങ്ക് ചെയ്യപ്പെടും.

പ്രവാസികള്‍ക്ക് എങ്ങനെ

പാന്‍ കാര്‍ഡ് അസാധുവായാല്‍ ആദായനികുതി റിട്ടേണുകളെയെല്ലാം ഇതു സാരമായി ബാധിക്കും. എന്നാല്‍ ഈ സമയപരിധി പ്രവാസി ഇന്ത്യക്കാര്‍ക്ക് ബാധകമാണോ എന്നാണ് പ്രധാന സംശയം.

എന്‍ആര്‍ഐകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലാത്തതിനാല്‍ തന്നെ നിലവില്‍ അവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടോ എന്നതിനെ ആശ്രയിച്ച് മാത്രമാണ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവര്‍ക്ക് ബാധകമാകുക.

ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍, നിശ്ചിത സമയപരിധിക്ക് മുമ്പ് അത് നിങ്ങളുടെ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുകയും വേണം. ഇവ രണ്ടും ലിങ്ക് ചെയ്യാത്ത പക്ഷം, അവര്‍ക്ക് അവരുടെ ആദായനികുതി റിട്ടേണുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. കൂടാതെ പാന്‍ മുമ്പത്തെ റിട്ടേണുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ തീര്‍പ്പാക്കാത്ത ആദായ നികുതി റിട്ടേണുകള്‍ പോലും പ്രോസസ്സ് ചെയ്യാനും സാധിക്കില്ല. ഇക്കാരണങ്ങളാല്‍ സാമ്പത്തിക ഇടപാടുകളെയെല്ലാം ഇത് സാരമായി ബാധിച്ചേക്കാം.

2022 ഏപ്രില്‍ 1 നും 2022 ജൂണ്‍ 30 നും ഇടയിലാണ് പാന്‍ ആധാര്‍ ലിങ്ക് ചെയ്തതെങ്കില്‍, പൗരന്മാര്‍ പിഴയായി 500 രൂപ നല്‍കണം. എന്നാല്‍ 2022 ജൂലൈ 1 നും 2023 മാര്‍ച്ച് 31 നും ഇടയില്‍ ലിങ്ക് ചെയ്യുന്നതിന് 1,000 രൂപ പിഴ ഈടാക്കും. എന്നാല്‍ നിങ്ങള്‍ ഇപ്പോഴും ഈ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളും ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ അത് ചെയ്യാവുന്നതാണ്. അതിനാല്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും നടപടിക്രമം പൂര്‍ത്തിയായോ എന്ന് ഉറപ്പില്ലെങ്കില്‍, പിഴ ഒഴിവാക്കുന്നതിന് നിങ്ങള്‍ക്ക് ഓണ്‍ലൈനിലും ഓഫ്‌ലൈനിലും സ്റ്റാറ്റസ് പരിശോധിക്കുന്നത് നല്ലതായിരിയ്ക്കും.

നിങ്ങളുടെ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാനും ആദായനികുതി വകുപ്പിന്റെ ഇഫയലിംഗ് പോര്‍ട്ടലിലൂടെ പ്രക്രിയ പരിശോധിക്കാനും കഴിയും. ഓണ്‍ലൈനിലോ ഓഫ്‌ലൈനായോ പാന്‍ കാര്‍ഡുമായി ആധാര്‍ കാര്‍ഡിന്റെ ലിങ്ക് നില പരിശോധിക്കാന്‍ ഈ ഘട്ടങ്ങള്‍ പരിശോധിയ്ക്കുക.

പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ഓണ്‍ലൈനില്‍ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം

  • pan.utiitsl.com/panaadhaarlink/forms/pan.html/panaadhaar സന്ദര്‍ശിക്കുക
  • -നിങ്ങളുടെ പാന്‍ നമ്പറും ജനനത്തീയതിയും നല്‍കുക.
  • -സുരക്ഷാ ക്യാപ്ച നല്‍കി അത് സമര്‍പ്പിക്കുക.
  • -നിങ്ങളുടെ ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യുന്നതിന്റെ സ്റ്റാറ്റസ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.
  • ആദായനികുതി വകുപ്പിന്റെ എസ് എം എസ് സൗകര്യം വഴിയും ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നത് പരിശോധിക്കാം.
  • -നിങ്ങളുടെ എസ് എം എസ് ആപ്പ് തുറക്കുക.
  • -UIDPAN ടൈപ്പ് ചെയ്യുക 12g അക്ക ആധാര്‍ നമ്പര്‍ 10 അക്ക പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍
  • ഇത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക.

Post a Comment

أحدث أقدم