വാഗ്മി 2023; വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം

constitution-day-speech competition,വാഗ്മി 2023 വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം,

ഈ വർഷത്തെ ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പിന്റെ ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെൽ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്‌സരം നടത്തും. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെയും, സർക്കാർ ലോ കോളജിലെയും വിദ്യാർഥികൾക്കായി ഭരണഘനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആസ്പദമാക്കി ‘വാഗ്മി-2023’ എന്ന പേരിലാണ് അഖില കേരള ഭരണഘടനാ പ്രസംഗമത്സരം സംഘടിപ്പിക്കുന്നത്. ഒക്ടോബർ 31 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: http://lawsect.kerala.gov.in, 0471-2517066.

മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന മത്സരത്തിന്റെ പ്രാഥമികഘട്ട മത്സരങ്ങൾ ഓൺലൈനായാണ് നടത്തുന്നത്. സെമിഫൈനൽ മത്സരങ്ങൾ മേഖലാടിസ്ഥാനത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വച്ചും, ഫൈനൽ മത്സരം തിരുവനന്തപുരത്ത് വച്ച നേരിട്ട് നടത്തുന്നതാണ്. മത്സരത്തിൽ ഒന്നാ ം സമ്മാനമായി 25,000/- രൂപയും ട്രോഫിയും സർട്ടിഫിക്കറ്റ്, രണ്ടാം സമ്മാനമായി 15,000/- രൂപയും ട്രോഫിയും സർട്ടിഫിക്കറ്റ്, മൂന്നാം സമ്മാനമായി 10,000/- രൂപയും ട്രോഫിയും.

സർട്ടിഫിക്കറ്റ് നൽകുന്നതാണ്. അപേക്ഷകൾ lawolpc@gmail.com എന്ന
മെയിൽ വിലാസത്തിൽ 27.10.2023 ന് വൈകിട്ട് 5 മണിക്ക് മുമ്പായി നിർദിഷ്ട മാതൃകയിൽ
ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇതിനോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന നിയമാവലി പരിശോധിക്കുക.

NOTIFICATION

Post a Comment

أحدث أقدم