Ibrahim Sulaiman Settu Urdu Scholarship 2024

Ibrahim Sulaiman Settu Urdu Scholarship 2024,ഇബ്രാഹിം സുലൈമാൻ സേട്ട് ഉർദു സ്‌കോളർഷിപ്പ് 2024,

ഉറുദു ഒന്നാം ഭാഷയായി പഠിച്ച, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കും, ഉറുദു രണ്ടാം ഭാഷയായി പഠിച്ച ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം പ്രതിവർഷം 1000/- രൂപ സ്‌കോളർഷിപ്പ് തുകയായി ലഭിക്കും.
മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന സ്‌കോളർഷിപ്പാണിത്. ബിപിഎൽ വിഭാഗക്കാർക്ക് പ്രഥമ പരിഗണന ലഭിക്കും. ബി പി എൽ വിഭാഗക്കാരുടെ അഭാവത്തിൽ എ പി എൽ വിഭാഗക്കാരിൽ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെയും പരിഗണിക്കും.

Notification

End Date:
30-01-2024

 


SSLC Selection List  

HSC/VHSE Selection List 

Apply now

അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ

1. രജിസ്ട്രേഷൻ പ്രിൻറ് ഔട്ട്
2. എസ് എസ് എൽസി, പ്ലസ് ടു തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിൻറെ പകർപ്പ്
3. അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ് ബുക്കിൻറെ ഒന്നാമത്തെ പേജിൻറെ പകർപ്പ്.
(പേര്, അക്കൌണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിൻറെ അഡ്രസ് എന്നിവ ഉൾപ്പെടുത്തിയിരിക്കണം.)

കൂടുതൽ വിവരങ്ങൾക്ക് http://minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. http://minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്‌കോളർഷിപ്പ് ലിങ്കിലുടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലും ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളുമായും ബന്ധപ്പെടാവുന്നതാണ്

Post a Comment

Previous Post Next Post