ഇബ്‌നു സഖ ജീലാനീ തങ്ങൾ | ബഹുമാനിച്ചതിന്റെ നേട്ടവും നിന്ദിച്ചതിന്റെ കോട്ടവും | Ibnu saqa

 അബൂ സഈദ് അബ്ദുല്ല ഇബ്നു അബീ അസ്റൂൻ പറയുന്നു: ഞാൻ   ബഗ്ദാദിലേക്ക് ഇൽമ് തേടിയെത്തിയതാണ്. അവിടെന്ന് ഇബ്നു സഖയെ കണ്ടുമുട്ടി. അദ്ദേഹത്തോടു കൂട്ടു കൂടി മദ്റസത്തുനിളാമിയയില്ഇൽമ് നുകര്ന്നു. ഞങ്ങൾക്ക് സ്വാലിഹീങ്ങളെ സന്ദര്ശിക്കുന്ന ശീലമുണ്ടായിരുന്നു. അന്ന് ബഗ്ദാദില്ഗൌസ്(اﻟﻐﻮﺙ) എന്നുവിളക്കപ്പെടുന്ന ഒരു വലിയ്യുണ്ടായിരുന്നുഉദ്ദേശിക്കുമ്പോൾ പ്രത്യക്ഷമാകാനും അപ്രത്യക്ഷമാകാനും അദ്ദേഹത്തിനു സാധിക്കുമായിരുന്നു. അങ്ങനെ  ഞങ്ങൾ രണ്ട്പേരും അബ്ദുൽ ഖാദിറും (മുഹ് യുദ്ധീന്ശൈഖ്()) അദ്ദേഹത്തെ സന്ദര്ശിക്കാന്തീരുമാനിച്ചു.

അന്ന് ശൈഖവർകൾചെറുപ്രായക്കാരനാണ്.

യാത്രാ മദ്ധ്യേ ഇബ്നു സഖ വാചാലമായി: "തീര്ച്ചയായും ഞാന്ഗൌസിന്(اﻟﻐﻮﺙ) ( വലിയ്യിന്) ഉത്തരം കിട്ടാത്ത ഒരു ചോദ്യം ചോദിക്കും

ഞാനും വിട്ടില്ല. ഞാൻ പറഞ്ഞു: തീര്ച്ചയായും ഞാനൊരു ചോദ്യം ചോദിക്കും, അതിനെന്താണ് അദ്ദേഹം മറുപടി പറയുക എന്നു നോക്കണം.

എല്ലാം കേട്ടു കഴിഞ്ഞപ്പോള്ശൈഖവർകൾപറഞ്ഞു: അല്ലാഹു കാക്കട്ടേ, ഞാനൊന്നും ചോദിക്കില്ല, ഞാനദ്ദേഹത്തെ കണ്ട്കൊണ്ട് ബറകത്തെടുക്കാനാണ് ഉദ്ദേശിക്കുന്നത്...!!

അത് കഴിഞ്ഞ് കുറച്ച് സമയം കഴിഞ്ഞിട്ടാണ് വലിയ്യിനെ അവർ കണ്ടത്. വലിയ്യ് ഇബ്നു സഖയെ കോപാകുലനായി തുറിച്ചു നോക്കി. എന്നിട്ട് ഇബ്നു സഖേ നിനക്ക് നാശം, നീ എന്നോട് ഉത്തരം കിട്ടാത്ത ചോദ്യം ചോദിക്കാനിരിക്കുകയല്ലേ, എന്നു പറഞ്ഞ് കൊണ്ട് വലിയ്യ് ഇബ്നു സഖ ചോദിക്കാനിരുന്ന ചോദ്യവും അതിന്റെ ഉത്തരവും പറഞ്ഞു കൊടുത്തു.

തീര്ച്ചയായും നിന്നില്കുഫ്റിന്റെ തീനാളം കത്തുന്നത് ഞാന്കാണുന്നു എന്നും അദ്ദേഹം കൂട്ടി ചേര്ത്തു.

അടുത്തത് എന്നോടായി: , അബ്ദുല്ലാ.. നീ ഞാനെന്താ ഉത്തരം പറയുക എന്നു നോക്കുകയല്ലേ, നിന്റെ ചോദ്യം ഇതാണ് ഉത്തരം ഇതാണ്. നിന്റെ അദബ്കേടിന്റെ കാരണത്താല്തീര്ച്ചയായും നീ ദുനിയാവുമായി കൂടുതല്ബന്ധപ്പെടും.

എന്റെ ചോദ്യവും ഉത്തരവും വലിയ്യ് പറഞ്ഞു കഴിഞ്ഞു.

അടുത്തത് അബ്ദുൽ ഖാദിഖാണ് (മുഹ് യുദ്ധീന്ശൈഖ്()). മഹാനവര്കളെ വലിയ്യ് അടുത്തേക്കടുപ്പിച്ച് ആദരിച്ചു. എന്നിട്ട് പറഞ്ഞു: , അബ്ദുൽ ഖാദിറേ, തീര്ച്ചയായും അങ്ങയുടെ നല്ല അദബ് കാരണം അങ്ങ് അല്ലാഹുവിനെയും അവന്റെ റസൂലിനെയും തൃപ്തിപ്പെടുത്തിതീര്ച്ചയായും അങ്ങ് കസേരയിലിരുന്നു ജനങ്ങളോട് സംസാരിക്കുന്നതായി ഞാന്കാണുന്നു

മാത്രമല്ല അങ്ങ് പറയും, എന്റെ കാല്പാദം എല്ലാ ഔലിയാക്കളുടെയും പിരടിയിലായിരിക്കും. ആദരവ് പ്രകടിപ്പിച്ച് അവരുടെ പിരടികളൊക്കെ അങ്ങേക്ക് കീഴ്പ്പെട്ടിരിക്കുന്നു. അതും പറഞ്ഞ് അദ്ദേഹം മറഞ്ഞു. പിന്നെ ആരും അദ്ദേഹത്തെ കണ്ടില്ല.

(വര്ഷങ്ങള്കഴിഞ്ഞു.)

അങ്ങനെ ശൈഖ് അബ്ദുല്ഖാദിര്‍()വിൽഅല്ലാഹുവിനോടുള്ള അടുപ്പം പ്രകടമായി. പണ്ഡിതന്മാരും സാധാരണക്കാരും ശൈഖവര്കളെ അംഗീകരിച്ചു.

ഇബ്നു സഖയാകട്ടേ, അദ്ദേഹം ശറഈയായ ഇല്മിൽ വ്യാപൃതനായി. അതില്അദ്ദേഹം തിളക്കമാർന്നു. തന്റെ സമകാലികരേക്കാളും അദ്ദേഹം അത്യുന്നത സ്ഥാനം കൈവരിച്ചു. എല്ലാ വൈജ്ഞാനിക ശാഖകളിലും തന്നോട് സംവാദത്തിലേര്പ്പെടുന്നവരെ കീഴ്പ്പെടുത്തി അദ്ദേഹം പ്രസിദ്ധി കൈവരിച്ചു. അദ്ദേഹത്തിന്റെ സംസാരങ്ങള്സാഹിത്യ സമ്പുഷ്ടമായി. അങ്ങനെ ഖലീഫ അദ്ദേഹത്തെ അടുപ്പിച്ചു. അദ്ദേഹത്തെ റോമിലേക്ക് ദൂതനായി അയച്ചു. എല്ലാ ഫന്നുകളും കൈകാര്യം ചെയ്യാന്കഴിയുന്ന അദ്ദേഹത്തിന്റെ കഴിവ് കണ്ട് റോമിലെ രാജാവിനു അത്ഭുതമായി. അദ്ദേഹത്തിനു വേണ്ടി ക്രിസ്ത്യാനികളായ പണ്ഡിതന്മാരെ ഒരുമിച്ചു കൂട്ടി. അവരോട് സംവാദത്തിലേര്പ്പെട്ടു കൊണ്ട് ഉത്തരം മുട്ടിച്ചു. അവരൊക്കെയും ഇദ്ദേഹത്തെ തോല്പ്പിക്കുന്നതില്അശക്തരായി. വിഷയം രാജാവിന്റെ അടുക്കല്വലിയ വിഷയമായിഅങ്ങനെയിരിക്കെ ഒരിക്കല്ഇബ്നുസഖ രാജാവിന്റെ മകളെ കാണാനിടയായി. അവളുടെ സൗന്ദര്യത്തില്അദ്ദേഹം ഹഠാകര്ഷിച്ചു.

ഇബ്നുസഖ രാജാവിനോട് വിവാഹഭ്യര്ത്ഥന നടത്തിയപ്പോള്അദ്ദേഹം പറഞ്ഞു: നീ ക്രിസ്ത്യാനിയായാലെ കെട്ടിച്ചു തരികയുള്ളൂ. അങ്ങനെ ഇബ്നുസഖ ക്രിസ്ത്യാനിയായി അവളെ വിവാഹം കഴിച്ചു.

കാലം പിന്നിട്ടു...

ഇബ്നുസഖ രോഗിയായി. അദ്ദേഹത്തെ അങ്ങാടിയില്ഉപേക്ഷിക്കപ്പെട്ടു. ഭക്ഷണം തേടി നടക്കുന്ന അദ്ദേഹത്തിന് ആരും ഒന്നും നല്കുന്നില്ല. അടിക്കടിക്ക് അദ്ദേഹത്തിന് പ്രയാസങ്ങള്ഘനീഭവിച്ചു വന്നു. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ അരികിലൂടെ പരിചയമുള്ള ഒരാള്കടന്നു പോയി.

അയാള്ഇബ്നുസഖയോട് തന്റെ അവസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾപറഞ്ഞു: ഇതെനിക്ക് വന്ന ഫിത്നയാണ്. അതിന്റെ കാരണം നിനക്ക് അറിയാം

വീണ്ടും സുഹൃത്ത് ചോദിച്ചു: നിനക്ക് ഖുര്ആനില്നിന്ന് വല്ല ആയത്തും അറിയോ? അദ്ദേഹം പറഞ്ഞു: എനിക്ക് ഒന്നും ഓര്മ്മയില്ല

കാഫിരീങ്ങളായ ആളുകളെല്ലാം മുസ്ലിംകളായിരുന്നെങ്കില്എന്ന് കൊതിച്ചു പോകും' എന്നർത്ഥം വരുന്ന ആയത്തല്ലാതെ മറ്റൊന്നും എനിക്ക് ഓര്മ്മയില്ല.(സൂറത്തു ഹിജ് ര്‍ 2).

ദിവസങ്ങള്കഴിഞ്ഞു പോയി.

ഞാൻ ഇബ്നുസഖയെ കണ്ടപ്പോള്അദ്ദേഹത്തിന്റെ മുഖമൊക്കെ ആകെ കത്തി കരിഞ്ഞത് പോലെയായിരിക്കുന്നു. അദ്ദേഹത്തെ ഖിബ് ലയിലേക്ക് തിരിച്ചപ്പോള്അദ്ദേഹം കിഴക്കുഭാഗത്തേക്ക് തിരിഞ്ഞു. വീണ്ടും ഖിബ് ലയിലേക്കാക്കി അപ്പോഴും അദ്ദേഹം കിഴക്കിലേക്ക് തന്നെ തിരിഞ്ഞു. ഞാൻ ഇബ്നുസഖ മരിക്കുന്നത് വരെ അതുപ്രകാരം ചെയ്തെങ്കിലും കിഴക്കുഭാഗത്തേക്ക് തിരിഞ്ഞാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹത്തിന്  വലിയ്യിന്റെ വാക്കുകൾ ഓർമ്മയുണ്ടായിരുന്നു, മാത്രമല്ല തനിക്കെത്തിയ മുസീബത്തിനു കാരണം അദ്ദേഹത്തിന് വ്യക്തമായിരുന്നു..!!

ഞാൻ ഡിമസ്കസിലേക്ക് പോയി. അവിടുത്തെ രാജാവായ സ്വാലിഹ് നൂറുദ്ധീന്അശ്ശഹീദ് എന്നവരുടെ അടുത്തേക്ക് എന്നെ ഹാജറാക്കി. അവിടുത്തെ അധികാരം എന്നെ ഏല്പ്പിച്ചു. അങ്ങനെ എന്റെ മേല്ദുനിയാവ് മുഖം കുത്തി വീണു. ഞങ്ങളെക്കുറിച്ച് പണ്ട് ഗൗസ് പറഞ്ഞത് എത്ര സത്യമാണ്

            _അൽഫതാവൽ ഹദീസിയ്യ



Post a Comment

أحدث أقدم