30 വയസ്സ് ആകുമ്പോഴേയ്ക്കും മുടിയിലെ നര അമിതമാകുന്നുണ്ടോ?

gray hair in young age,gray-hair-becoming-excessive-by-the-age-of-30


മുടി വേഗത്തിൽ നരയ്ക്കുന്നതിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട കാരണം കഴിക്കുന്ന ആഹാരം തന്നെയാണ്. ആഹാരകാര്യത്തിൽ കുറച്ച് ശ്രദ്ധ നല്കിയാൽ മുടി നരക്കുന്ന പ്രശ്നമെല്ലാം മാറ്റിയെടുക്കാന് സാധിക്കുന്നതാണ്. ഇതിനായി ഒഴിവാക്കേണ്ട ആഹാരങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

മധുരം കഴിച്ചാൽ ചർമ്മത്തിന് പ്രായക്കൂടുതൽ തോന്നിപ്പിക്കുകയും അതുപോലെ, മുടി വേഗത്തിൽ നരയ്ക്കുന്നതിനും ഇത് പ്രധാന കാരണമാകുന്നുണ്ട്. ദിവസേന കഴിക്കുന്ന ആഹാരങ്ങളിൽ നിന്നും പഞ്ചസ്സാരയുടെ സാന്നിധ്യം കുറച്ചാൽ അത് മുടിയുടെ ആരോഗ്യം നല്ലപോലെ നിലനിർത്തുന്നതിനും വേഗത്തിൽ മുടി നരക്കാതിരിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

പഞ്ചസ്സാര മാത്രമല്ല നരക്ക് കാരണമാകുന്നത്, ചിലര് ഒന്ന് പുറത്തേക്ക് ഇറങ്ങിയാൽ, അല്ലെങ്കിൽ കുഴിമന്തി, ബിരിയാണി എന്നീ ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം ഒന്ന് ദഹിക്കാന് അല്ലെങ്കിൽ വയറിന് ഒന്ന് ആശ്വാസം കിട്ടുന്നതിനായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നവരുണ്ട്. ഇത്തരത്തിൽ സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്നത് മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. കാരണം, ഇതിൽ നല്ല അളവിൽ പഞ്ചസ്സാര അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിനും മുടിയുടെ ആരോഗ്യത്തിനും നല്ലതല്ല. ഇത്തരത്തിൽ അമിതമായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നവരിൽ മുടി വേഗത്തിൽ നരയ്ക്കുന്നതും കാണാം.

ഉപ്പ് അടങ്ങിയ, അച്ചാർ, പപ്പടം എന്നീ ആഹാരങ്ങൾ അമിതമായി കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. ഒരു ദിവസം 2300mgസോഡിയം ശരീരത്തിൽ എത്തുന്നത് ഒട്ടും നല്ലതല്ല. അതിനാൽ, ഉപ്പിന്റെ അളവ് കുറച്ച് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് എല്ലായ്പ്പോഴും നല്ലത്. പ്രത്യേകിച്ച് മുടി നരയ്ക്കാതെ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിനും കിഡ്നിയുടെ ആരോഗ്യം നോക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതിനാൽ, ഉപ്പിന്റെ അളവ് കുറക്കുക.

അമിതമായി കൊഴുപ്പടങ്ങിയ മാംസാഹാരങ്ങൾ കഴിക്കുന്നത് നമ്മളുടെ ശരീരത്തിന് നല്ലതല്ല. ഇത് നമ്മളുടെ മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ചില കൊഴുപ്പ്, അല്ലെങ്കിൽ ചില മാംസങ്ങളിലെ പ്രോട്ടീന് പെട്ടെന്ന് ശരീരത്തിൽ ദഹിച്ചെന്ന് വരില്ല. ഇത്തരത്തിൽ ദഹിക്കാതെ ഇരിക്കുന്ന പ്രോട്ടീന് യൂറിക് ആസിഡ് ആയി മാറ്റപ്പെടുന്നു. ഇത്തരത്തിൽ അമിതമായി ശരീരത്തിൽ യൂറിക് ആസിഡ് വരുന്നത് മുടി നരയ്ക്കുന്നതിലേയ്ക്ക് നയിക്കുന്ന കാര്യമാണ്.

കഴിക്കുന്ന കേക്ക്, ഐസ്ക്രീം, പലഹാരങ്ങൾ എന്നിവയിലെല്ലാം അമിതമായി ആര്ട്ടിഫിഷ്യൽ നിറങ്ങളും മധുരവുമെല്ലാം ചേർക്കുന്നുണ്ട്. പലഹാരത്തിന് നല്ല നിറവും രുചിയും കൂട്ടുന്നതിനായാണ് ഇത്തരത്തില് നിറങ്ങളും മധുരവും ചേർക്കുന്നത്. എന്നാൽ, ഇത്തരം ആഹാരങ്ങൾ കഴിക്കുന്നത് ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്. പ്രത്യേകിച്ച് മുടി നരയ്ക്കുന്നതിലേയ്ക്കും ചർമ്മത്തിൽ ചുളിവുകൾ വീഴുന്നതിലേയ്ക്കും ഇത് നയിക്കുന്നുണ്ട്.

മുടി നല്ല ആരോഗ്യത്തോടെ നല്ല കറുപ്പ് നിറത്തില് ഇരിക്കണമെങ്കിൽ എല്ലായ്പ്പോഴും നല്ല ആഹാരശീലം പിന്തുടരേണ്ടതാണ്. നല്ല പോഷക സമ്പന്നമായ പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ചേർക്കുന്നത് നല്ലതാണ്. നല്ല ഹെല്ത്തി ഫുഡ് ഹാബിറ്റ് ശീലിക്കുകയും ഒപ്പം വ്യായാമം ചെയ്യുന്നതും നല്ലതാണ്.ഇതെല്ലാം മുടിയുടെ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തേയും സംരക്ഷിക്കും.
Tags

إرسال تعليق

0 تعليقات
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad