സൂര്യന്‍ കഅ്ബക്കു മുകളില്‍ | Direction of qibla with sun

കഅ്ബ,kaaba,ഇസ്ലാം,നിസ്ക്കാരം,ഖിബ്‌ല,qibla,


ലോകമുസ്ലിമീങ്ങളുടെ അഭിമുഖ കേന്ദ്രമാണ് പരിശുദ്ധ കഅ്ബ. മക്കയിലെ മസ്ജിദുല് ഹറമിനകത്തുള്ള ഖിബ്ലയായ കഅ്ബയിലേക്ക് തിരിഞ്ഞാണ് നമസ്ക്കാരം നിര്വഹിക്കാറുള്ളത്. ഖിബ് എന്ന വാക്കിനര്ത്ഥം ദിക്ക് എന്നാണ്.  ഖിബ് ലയുടെ ദിശ നിർണയിക്കാനുള്ള പല മാർഗ്ഗങ്ങളി ലൊന്നാണ് സൂര്യൻ. കഅ്ബയുടെ നേരെ മുകളിൽ സൂര്യൻ എത്തുന്ന ദിവസം കൃത്യസമയത്ത് വളവില്ലാത്ത ഒരു വടി നാട്ടിയാൽ അതിൻ്റെ നിഴൽ പതിക്കുന്നത് കഅബക്കു നേരെ ആയിരിക്കും 


ഈ മേയ് 27 ന് സഊദി സമയം ഉച്ചയ്ക്ക് 12 - 18 ന് (ഇന്ത്യൻ സമയം 2 .48 ന് ) സൂര്യൻ കഅബയുടെ നേരെ മുകളിലായിരിക്കും. തൽസമയം നമ്മുടെ വീട്ടുമുറ്റത്ത് ഒരു വടി നാട്ടിയാൽ വടിയിൽ നിന്നും കിഴക്ക് ഭാഗത്തേക്ക് നീളുന്ന നിഴൽ കാണാം. ആ നിഴലിനനുസരിച്ച് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞാൽ അത് നേരെ ഖിബ് ലക്ക് നേരേയായിരിക്കും രിക്കും. വെയിലുണ്ടങ്കിൽ ഇതു പരീക്ഷിച്ച് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഖിബ്ല ശരിയാക്കാം.

വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണ് സൂര്യന്‍ കഅ്ബക്ക് മുകളില്‍ വരാറുള്ളത്. മക്കയുടെ ലാറ്റിറ്റിയൂഡ് ആയ 21.21 ല്‍ ഡിക്ലൈനഷന്‍ വരുമ്പോഴാണത്. മെയ് 27/28, ജൂണ്‍ 15/16 നോ ആയിരിക്കുമത്. സൂര്യന്‍ കഅ്ബക്കു മുകളില്‍ വരുന്നതോടെ ലോകത്തെവിടെ നിന്നും യാതൊരു ഉപകരണത്തിന്റെ സഹായവുമില്ലാതെ സൂര്യന്‍ നോക്കി ഖിബ്‌ല കൃത്യമായി നിര്‍ണയിക്കാന്‍ സാധിക്കും. പകല്‍ സമയത്ത് സൂര്യന്‍ വളരെ തിളക്കമുള്ളതിനാല്‍ അറബ് രാജ്യങ്ങളിലും മക്കക്കടുത്ത പ്രദേശങ്ങളിലും നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധിക്കില്ല. 

വീട്ടിലെ ഖിബ്‌ല ശരിയാക്കാം



ഇന്ന് മേയ് 27 ന് സഊദി സമയം ഉച്ചയ്ക്ക് 12 - 18 ന് (ഇന്ത്യൻ സമയം 2 .48 ന് ) സൂര്യൻ കഅബയുടെ നേരെ മുകളിലായിരിക്കും. തൽസമയം നമ്മുടെ വീട്ടുമുറ്റത്ത് ഒരു വടി നാട്ടിയാൽ വടിയിൽ നിന്നും കിഴക്ക് ഭാഗത്തേക്ക് നീളുന്ന നിഴൽ കാണാം. ആ നിഴലിനനുസരിച്ച് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞാൽ അത് നേരെ ഖിബ് ലക്ക് നേരേയായിരിക്കും രിക്കും. വൈലുണ്ടങ്കിൽ ഇതു പരീക്ഷിച്ച് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഖിബ്ല ശരിയാക്കാം. 


Post a Comment

Previous Post Next Post