വീട്ടിലെ പഠനമുറി രക്ഷിതാക്കൾ ശ്രദ്ധിക്കാൻ

 

ഈ പുതിയ അധ്യയന വർഷവും പഠനപ്രവർത്തനങ്ങൾ ഓൺലൈൻ സംവിധാനങ്ങൾ വഴി തന്നെയായിരിക്കും. അധ്യാപകരും വിദ്യാർത്ഥികളും ദൂരത്തു നിന്നുള്ള ഈ പഠനരീയിൽ കുട്ടികൾ മികവ് പുലർത്താൻ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധരാകേണ്ടതുണ്ട്. വീട്ടിൽ ഒരു ക്ലാസ് മുറി സജ്ജീകരണം വളരെ പ്രധാനപ്പെട്ടതാണ്.

മാതാപിതാക്കൾ  ശ്രദ്ധിക്കാൻ

കുട്ടികൾ സ്കൂളിലോ കോളജിലോ പോയാൽ അധ്യാപകരുടെ സംരക്ഷണത്തിലായിരുന്നു. എന്നാൽ ഓൺലൈൻ ക്ലാസുകളുടെ വരവോടെ ഉത്തരവാദിത്തം കൂടിയത് മാതാപിതാക്കൾക്കാണ്. അധ്യാപകർ വിദ്യാർഥികളെ മാതാപിതാക്കളെ ഏൽപ്പിക്കുകയാണ്. കുട്ടികൾക്ക് പഠിക്കാനും അധ്യാപകർക്ക് പഠിപ്പിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്ന ഉത്തരവാദിത്തം കൂടി ഇനി മാതാപിതാക്കൾക്കുണ്ട്. നിങ്ങളുടെ കുട്ടികളുടെ പഠന പുരോഗതി നേരിട്ട് നിരീക്ഷിക്കാനുള്ള അവസരവും മാതാപിതാക്കൾക്കുണ്ട്. 


ക്ലാസ്സ്റൂം വീട്ടിൽ


ഏകാഗ്രതയും ക്ലാസിൽ ഇരിക്കുകയാണെന്ന അനുപൂതിയും മുഖ്യമാണ്, അതിനു വേണ്ടതെല്ലാം രക്ഷിതാക്കൾ സംവിധാനിച്ചു കൊടുക്കണം. വീട്ടിൽ ഒരു ക്ലാസ് റൂം ഒരുക്കിക്കൊടുക്കാമെങ്കിൽ അത്രയും നല്ലത്. ഇത് പഠിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന തരത്തിൽ റൂമിന്റെ ഒരു കോർണർ ആയാലും മതി. അവിടെ പഠനത്തിനു വേണ്ട പുസ്തകങ്ങളും ഉപകരണങ്ങളും മാത്രം മതി. സ്ഥിരമായി അവിടെയാകണം പഠനം. മറ്റുള്ളവരുടെ ശബ്ദങ്ങളും സംമ്പർക്കങ്ങളും അവരെ ശല്യപ്പെടുത്തരുത്, ആവശ്യത്തിനു വെളിച്ചമുള്ള സ്ഥലമാകണം തെരഞ്ഞെടുക്കേണ്ടത്. ഇരിക്കുന്ന കസേരയും സുഖപ്രദമാകണം.

ഡിജിറ്റൽ സൌകര്യം



പഠന മുറിയിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ശക്തമാണെന്ന് ഉറപ്പാക്കണം. ഉപയോഗിക്കുന്ന കംപ്യൂട്ടർ/ ലാപ്ടോപ്/ ടാബ്‌ലറ്റ്/ സ്മാർട്ഫോൺ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
ഹെഡ്ഫോണുണ്ടെങ്കിൽ അതുപയോഗിച്ചു ക്ലാസുകൾ കേൾക്കുന്നത് കൂടുതൽ ശ്രദ്ധരാകാൻ സഹായിക്കും, എന്നാൽ അധികം ശബ്ദത്തിൽ വേണ്ട. ഓൺലൈൻ പഠനത്തിന് ഡിജിറ്റൽ ഉപകരണങ്ങൾ അത്യാവശ്യമാണ്. എന്നാൽ പഠനസമയത്ത് കുട്ടികളുടെ ശ്രദ്ധ തിരിക്കുന്ന തരത്തിൽ ഒന്നും അതിൽ വേണ്ട. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾ പഠനത്തിന് ആവശ്യമല്ലെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യാം. ഇൻറർനെറ്റ് ഓൺ ചെയ്തുകൊണ്ടുള്ള ക്ലാസുകൾ അയിരിക്കും മിക്കതും എന്നതിനാൽ ശ്രദ്ധ തിരിക്കാൻ ഒട്ടേറെക്കാര്യങ്ങൾ സ്ക്രീനിൽ വന്നേക്കാം. അത്തരം നോട്ടിഫിക്കേഷനുകൾ നേരത്ത ഓഫ് ചെയ്തു വയ്ക്കുക.  

പഠനത്തിനു അനുവദിക്കണം.

 

സ്കൂൾ ടൈം പോലെ വീട്ടിൽ ഒരു ക്ലാസ് ടൈം നിങ്ങൾ കുട്ടികൾക്ക് അനുവദിച്ചു കൊടുക്കണം. ഓൺലൈൻ ക്ലാസുകളുടെ സമയത്തിന് അനുസരിച്ചാവുന്നതാണ് ഏറ്റവും നല്ലത്. ഈ സമയം അവരെ വിദ്യാർഥികളായി തന്നെ കാണണം. വീട്ടിലെ മറ്റു ജോലികളൊന്നും ഏൽപ്പിക്കാതിരിക്കുക. അവർ സ്കൂളിൽ പോവുന്നത് പോലെയുള്ള സമയമായി ആസമയത്തേ കാണുക.

പഠനം ചിട്ടയോടെയാവണം.



നേരിട്ട് ആരും നിയന്ത്രിക്കുന്നില്ല എങ്കിലും ഓൺലൈൻ ക്ലാസുകൾ യഥാർഥ ക്ലാസായി തന്നെ കാണണം. വിദ്യാർഥികൾ തങ്ങളുടെ
ഉത്തരവാദിത്തം സ്വയം മേറ്റെടുത്ത് പടനത്തിൽ മുഴുകണം. അതിനു അവരെ പ്രേരിപ്പിക്കാൻ മാതാപിതാക്കൾക്ക് കഴിയണം. സ്കൂളിൽ പോകുന്നതു പോലുള്ള തയാറെടുപ്പുകൾ ഇവിടെയുമുണ്ടാകണം. നല്ല വസ്ത്രം, കൃത്യ സമയം, തുടങ്ങി ടൈംടേബിൾ തയാറാക്കി, ചിട്ടയോടെ വേണം ഓൺലൈൻ ക്ലാസുകളിലും പങ്കെടുക്കാൻ. 

പഠനക്കുറിപ്പുകൾ ശീലമാക്കാം 

ക്ലാസ് നടക്കുമ്പോൾ പാഠഭാഗത്തിൻറെ കുറിപ്പുകൾ തയ്യാറാക്കിയെടുക്കുക. ക്ലാസിൽനിന്നു ശ്രദ്ധ പോവാതിരിക്കുവാനും, കേട്ട ഭാഗങ്ങൾ ഓർമയിൽ നിൽകാനും, പിന്നീട് ആഭാഗം നോക്കാനും ഇതു പ്രയോജനപ്പെടും.

ശ്രദ്ധ മാറരുത് 


ഒരു ദിവസം കൂടുതൽ സമയം ഗാഡ്ജറ്റുകൾ ഉപയോഗിക്കുന്നത് നല്ലതല്ല. ഓൺലൈൻ ക്ലാസിലിരിക്കുമ്പോഴും ഇത് ഓർമ വേണം. തുടർച്ചയായി ഒരു ഒരുപാടു സമയം ഒരേ ഇരിപ്പിൽ ഇരിക്കുന്നത് ഒഴിവാക്കണം. കുറച്ചു സമയം പുറത്തിറങ്ങി നടക്കാം, കൂട്ടുകാരോട് സംസാരിക്കാം, പൂക്കളോട് കുശലം പറയാം. എന്നാൽ ഇടവേളകളിൽ ഫേസ്ബുക്ക് പോലെയുള്ള സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

സംശയം ചോദിക്കാം

 


അധ്യാപകർക്ക് എല്ലാവരോടും വ്യക്തിപരമായി ഇടപെടാനാവില്ല അല്ലെങ്കിൽ പ്രയാസമായിരിക്കും. അതിനാൽ കുട്ടികളുടെ ഭാകത്തുനിന്ന് ചോദ്യങ്ങൾ വരണം. കുട്ടികളാണ് അങ്ങനെ ഒരു സമ്പർക്കത്തിനും മുൻകൈ എടുക്കേണ്ടത്. ക്ലാസ്സ് കഴിഞ്ഞ് അധ്യാപകരെ വിളിച്ചോ മെസേജ് അയച്ചോ സംശയങ്ങൾ ചോദിക്കാം. 

സൗഹൃദം തുടരാം 


ക്ലാസ് മുറി വീടിനുള്ളിലേക്കു മാറുമ്പോഴും സഹപാഠികളുമായുള്ള സുഹൃദ്ബന്ധം തുടരുക. അവരുമായി സമ്പർക്കം പുലർത്തുക. ചർച്ചകളിൽ പങ്കെടുക്കുക.സാമൂഹ്യ മാധ്യമങ്ങളിൽ അറിയാത്തവരുമായി ചങ്ങാത്തം ഉണ്ടാക്കുന്നതിനു പകരം സഹപാഠികളോട് സൌഹൃതം പുലർത്താം.

Post a Comment

Previous Post Next Post