ലോക്ക് ഡൗണിൽ സമയം കളയല്ലേ... ഇഷ്ട SKILL DEVELOPMENT നു ശ്രമിക്കാം

ഈ കൊറോണയും വെക്കേഷനും ഒരുമിച്ചുവന്ന സമയത്ത് നമ്മൾ എന്തായാലും വീട്ടിലിരിക്കുകയാണ്. ഒരുപാട് ഒഴിവുസമയം നമുക്ക് മുന്നിലുണ്ട്. ഈ ഫ്രീ ടൈം ഒരുപാട് ഗെയിം കളിച്ചും എൻെറർ ടൈമെൻെറ് വീഡിയോകൾ കണ്ടും ഫിലിമുകൾ ആസ്വദിച്ചും തീർക്കുന്നതിനിടയിൽ

ഓരോ ദിവസവും ഒരു നിശ്ചിതസമയം ഏതെങ്കിലും ഇഷ്ടപ്പെട്ട ഒരു SKILL Develop ചെയ്യാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ വളരെ ഉപകാരപ്രദമാകും.
കുറെയധികം പാർട്ടെം വർക്കുകളുടെയും ഫ്രീലാൻസിങ്ങ് വർക്കുകളുടെയും അനന്ത സാധ്യതകൾ നിങ്ങൾക്ക് മുന്നിൽ തുറന്നുവരും. പ്രധാനപ്പെട്ട ചില SKILL കളും അവ ഫ്രീയായി ലഭിക്കുന്ന ചില ഉറവിടങ്ങളും തഴെ...


  • Graphic Designing

എന്താണ് ഗ്രാഫിക് ഡിസൈന്‍?

ടെക്സ്റ്റുകളും, ഇമേജുകളും, നല്ല ആശയങ്ങളും കൂടിച്ചേരുന്ന ഒരു പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ കലയാണ് ഗ്രാഫിക് ഡിസൈനിംഗ്. ഗ്രാഫിക് ഡിസൈനിംഗ് പല രൂപങ്ങളിലായി നമുക്കു ചുറ്റിലുമായി എപ്പോഴും കാണാന്‍ സാധിക്കും. ദിവസേന നമ്മുടെ മുന്നിലെത്തുന്ന പത്രങ്ങള്‍, മാഗസിനുകള്‍ തുടങ്ങി പുസ്തകങ്ങള്‍, അവയുടെ കവറുകള്‍, ക്ഷണക്കത്തുകള്‍, വിസിറ്റിംഗ് കാര്‍ഡുകള്‍, ബ്രോഷറുകള്‍, ബില്ലുകള്‍, പ്രോഡക്ട് പാക്കേജുകള്‍, ബോര്‍ഡുകള്‍, പരസ്യങ്ങള്‍, വെബ്‌സൈറ്റുകള്‍, എന്നിങ്ങനെ വിശാലമായിക്കിടക്കുകയാണീ മേഖല. 

ഗ്രാഫിക് ഡിസൈന്‍ പഠിച്ചെടുക്കാൻ ഒരുപാട് അവസരങ്ങൾ യൂടുബിൽ നമുക്ക് ലഭ്യമാണ്. ചെറിയൊരു തയ്യാറെടുപ്പ് നമുടെ ഭാഗത്തുനിന്നുണ്ടായാൽ വളരെ എളുപ്പത്തിൽ പഠിച്ചെടുക്കുവാനാകും.

SOURCE

  • Coding

ലളിതമായി പറഞ്ഞാൽ, കമ്പ്യൂട്ടറുമായി ആശയവിനിമയം നടത്തുന്ന്തിനാണ് കോഡിംഗ് ഉപയോഗിക്കുന്നത്. എന്ത് പ്രവർത്തനങ്ങളാണ് ചെയ്യേണ്ടതെന്ന് കമ്പ്യൂട്ടറുകൾക്കും മറ്റ് മെഷീനുകൾക്കും നിർദ്ദേശങ്ങൾ നൽകാനാണ് ആളുകൾ കോഡിംഗ് ഉപയോഗിക്കുന്നത്. കൂടാതെ, എല്ലാ ദിവസവും ജനങ്ങൾ സംവദിക്കുന്ന വെബ്‌സൈറ്റുകൾ, അപ്ലിക്കേഷനുകൾ, മറ്റ് സാങ്കേതികവിദ്യകൾ എന്നിവ പ്രോഗ്രാം ചെയ്യുന്നതിനും കോഡിംഗ് ഉപയോഗിക്കുന്നു.

ചുരുക്കത്തിൽ  നിത്യ ജീവിതത്തിലെ ഇലക്ട്രിക്കൽ കംപോണൻസ് കൊണ്ട് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന പുല്ല് മുറ്ക്കുന്നത് മുതൽ റോബോട്ടിക്ക് വരെ സകല ഉപകരണങ്ങളിലും കോഡിംഗ് ആവശ്യമാണ്.

കോഡിംഗ് അനേകം അവസരങ്ങൾ ഉളള ഒരു നല്ല കരിയറാണ് എന്ന് മവസ്സിലാക്കിയല്ലോ, മാത്രമല്ല അതിൽ ഭൂരിഭാഗവും നല്ല പ്രതിഫലം നേടാവുന്നതുമാണ്. ദൈനംദിന ലോകത്ത് സ്വാധീനം ചെലുത്തുന്ന ഒരു പ്രതിഫലദായകമായ കരിയർ കൂടിയാണ് കോഡിംഗ്, കൂടാതെ താൽപ്പര്യമുള്ളവർക്ക് ഇത് രസകരവുമാണ്. താൽപര്യവും അർപ്പണതയും ഉണ്ടങ്കിൽ ഉന്നതങ്ങൾ കൈയ്കീഴിൽ വരും.

SOURCE



  • Video Editing

ഡിജിറ്റൽ മാർകെറ്റിങ് ദൈനംദിനം വളർന്ന്കൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിപണന മാർഗമാണ് വിഡിയോ മാർക്കെറ്റിങ്. ഏതു ചെറിയ ഉൽപന്ന നിർമ്മാണ സ്ഥാപനത്തിനും അവരുടെ പ്രൊഡക്റ്റിൻറെ വിപണനത്തിനും പ്രൊമോഷനും ഏറ്റവും ചിലവ് കുറഞ്ഞ മാർഗ്ഗമാണ് ഉൽപന്നത്തിൻറെ ഗുണമേന്മയും ഉപയോഗവും കാണിക്കുന്ന വിഡിയോ നിർമ്മാണം. ഏതൊരു നാട്ടിലും പാർട്ടൈം ആയും ഫ്രീലാൻസ് ആയും കിട്ടാവുന്ന ഒരു വരുമാന മാർഗമായി ഇതിനെ കാണാം. പിന്നെ ഫിലിം ഇൻറസ്ഡ്രി, യൂടുബ്, ചാനലുകൾക്ക് വിഡിയോ നിർമ്മിച്ചു നൽകൽ തുടങ്ങി ഒരു അനന്ത സാധ്യതയാണു വിഡിയോ എഡിറ്റിങ്. കണ്ടമാനം ടുട്ടോറിയൽസ് യൂടുബിൽ ലഭ്യമാണ്. adobe premiere pro പോലെ ഏതെങ്കിലും ഒന്ന് സെലെക്ട് ചെയ്തു മാസ്റ്റർ എഡിറ്റർ ആവാൻ ശ്രമിക്കുക.

SOURCE


  • Search Engine Optimization

സെർച്ച് എൻജിൻ വഴി പ്രത്യേക വാക്കോ വാചകമോ നിശ്ചിത നാമമോ ഉപയോഗിച്ച് തിരച്ചിൽ നടത്തുമ്പോൾ ഒരു വെബ്‌സൈറ്റ് അല്ലെങ്കിൽ ഒരു വെബ് പേജ് പെട്ടെന്ന് കണ്ടെത്തപ്പെടുകയും അത് വഴി കൂടുതൽ സന്ദർശകരെ ആ വെബ്‌സൈറ്റിലേക്ക് എത്തിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ അഥവാ എസ്.ഇ.ഒ (SEO)

SOURCE

  • SEO Basic
  • Digital marketing SEO
  • Google Algorithm
  • Youtube SEO

  • Free Certified courses in SEO

    മുകളിൽ പറഞ്ഞതല്ലാത്ത മറ്റു നിപുണതകളും നമുക്ക് യുടുബിലും മറ്റും ഫ്രീയായി ലഭ്യമാണു. നിങ്ങളുടെ താൽപര്യത്തിനു അനുസരിച്ച് അവ കണ്ടത്തുകയും പരിശീലിക്കുകയും ചെയ്യുക 


Post a Comment

Previous Post Next Post