പരീക്ഷക്ക് വേണ്ടി എങ്ങനെ പഠിക്കാം | 5 Tips to prepare for exam


സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടുത്ത ക്ലാസിലേക്കുള്ള പ്രവേശനത്തിനു വേണ്ടി പരീക്ഷ എഴുതുന്നു. മുതിര്‍ന്നവര്‍ ജോലിക്ക് വേണ്ടിയുള്ള പരീക്ഷയെഴുതുന്നു. ജോലിയുള്ളവരാണെങ്കില്‍ പ്രൊമോഷന്‍ ലഭിക്കാനും പരീക്ഷയെ നേരിടുന്നു. അതായത് ഏതെങ്കിലും തരത്തില്‍ പരീക്ഷയെ നേരിടാത്തവരില്ല. പരീക്ഷ പഠനം എളുപ്പമാക്കാനും പരീക്ഷയെ പേടിയില്ലാതെ നേരിടാനുമുള്ള അഞ്ച് ടിപ്‌സുകളാണ് നല്‍കുന്നത്. 

1. ഉറക്കം ഒഴിവാക്കല്‍

പഠനത്തിനിടയിലെ ഉറക്കം മിക്ക ആളുകളുടെയും പ്രശ്‌നമാണ്. തുടര്‍ച്ചയായ ഒറ്റ ഇരുപ്പിലെ പഠനം ഉറക്കവും ക്ഷീണവുമുണ്ടാക്കും. മുപ്പത് മിനുട്ട് പഠനത്തിന് ശേഷം ഒരു ഇന്റര്‍വെല്‍ അനിവാര്യമാണ്. ഇടക്കുള്ള നടത്തവും ചലനവും ക്ഷീണമകറ്റും. അതുപോലെ പരീക്ഷ കാലയളവിലെ അമിതമായ ഫുഡ് രീതികള്‍ ഒഴിവാക്കുക. ഹെവി ഫുഡുകള്‍ ഉറക്കം വരാന്‍ കാരണമാണ്. രാവിലെ പോലെ നല്ല സമയങ്ങളില്‍ തിയറി വിഷയങ്ങള്‍ക്കും ഉച്ച കഴിഞ്ഞുള്ള സമയങ്ങളില്‍ കണക്ക് പോലെയുള്ള പ്രാക്ടിക്കല്‍ വിഷയങ്ങളും പഠിക്കാനുപയോഗിക്കാം. ചെയ്ത് പഠിക്കുമ്പോള്‍ ഉറക്കം വരാന്‍ സാധ്യത കുറവാണ്. മറ്റൊരു പ്രധാന കാര്യം 6 മണിക്കൂറെങ്കിലും ദിവസവും ഉറങ്ങിയിരിക്കണം. ടാര്‍ഗറ്റും ലക്ഷ്യവും ഇടക്ക് ഓര്‍മിക്കുന്നത് ചെറിയ ടെന്‍ഷനുണ്ടാക്കാനും അതുവഴി ഉറക്കം പമ്പ കടക്കാനും സഹായിക്കും.

2. ടെന്‍ഷന്‍ ഒഴിവാക്കുക

പരീക്ഷയടുക്കുംതോറും എല്ലാവരും അനുഭവിക്കുന്നതാണ് ടെന്‍ഷന്‍. കൃത്യമായ ടൈംഷെഡ്യൂള്‍ ചെയ്ത് പഠിക്കുന്നത് ടെന്‍ഷന്‍ ഒഴിവാക്കാന്‍ സഹായിക്കും. പലപ്പോഴും പരീക്ഷയടുക്കുമ്പോള്‍ മാത്രം പഠനത്തിന് വേണ്ടി തയ്യാറാകുന്നതാണ് ടെന്‍ഷന്‍ വരാന്‍ കാരണം. മുമ്പിലുള്ള സമയത്തെയും വിഷയത്തെയും വെച്ച് നല്ല പ്ലാന്‍ തയ്യാറാക്കി പ്രധാന ഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പഠിക്കാനിരിക്കുക. 

3. ഹാര്‍ഡ് വര്‍ക്ക് ആന്‍ഡ് സ്മാര്‍ട്ട് വര്‍ക്ക്

വിജയത്തിന് അനിവാര്യമായ ഘടകമാണ് ഹാര്‍ഡ് വര്‍ക്കും സ്മാര്‍ട്ട് വര്‍ക്കും. ഒരു പുസ്തകം തന്നെ ഒരുപാട് പ്രാവശ്യം തന്നെ ആവര്‍ത്തിച്ചു പഠിക്കുന്നത് ഹാര്‍ഡ് വര്‍ക്കാണ്. പക്ഷെ, സ്മാര്‍ട്ട് വര്‍ക്കു കൂടെ ആവശ്യമാണ്. അതായത് പഠിച്ച വിഷയവുമായി ബന്ധപ്പെട്ട മുന്‍വര്‍ഷ ചോദ്യപ്പേപ്പറുകള്‍ പരിശോധിച്ച് ചോദ്യരൂപങ്ങള്‍ മനസ്സിലാക്കിയെടുക്കലാണ് സ്മാര്‍ട്ട് വര്‍ക്ക്. 

4. ആത്മവിശ്വസം

പരീക്ഷയെ നന്നായി നേരിടാന്‍ ആത്മവിശ്വാസം അനിവാര്യമാണ്. ആത്മവിശ്വാസം ഉണ്ടാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പാഠഭാഗങ്ങള്‍ ആവര്‍ത്തിച്ചു പഠിക്കുന്നത്. കൂടുതല്‍ പഠിക്കുംതോറും ആത്മവിശ്വാസം വര്‍ധിപ്പിക്കും. പരീക്ഷ പേടി പറയുന്ന കൂട്ടുകാരെയും നെഗറ്റീവ് ചിന്താഗതിയുള്ളവരോടും അകലം പാലിക്കുക. മറ്റുള്ളവര്‍ എന്തു പഠിച്ചുവെന്നതും അന്വേഷിക്കാതിരിക്കുക. പഠിക്കുമ്പോള്‍ തന്നെ ചെറിയ നോട്ടുകളാക്കി വെക്കുകയും ഇടക്ക് ഓര്‍മയുണ്ടെന്ന് പരിശോധിക്കുകയും മറ്റുവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നതും ആത്മവിശ്വാസത്തിന് നല്ലതാണ്.

5. ആസൂത്രണം

ഓരോ പരീക്ഷയും വ്യത്യസ്ഥ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ചില വിഷയങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്നത് ശരിയായ രീതിയല്ല. എല്ലാവിഷയങ്ങളുടെയും മാര്‍ക്ക് പ്രധാനമാണ്. പഠിക്കുന്നത് മറക്കാതിരിക്കാന്‍ അനുയോജ്യമായ പഠന രീതി തെരഞ്ഞെടുത്ത് പഠിക്കുക. കൃത്യമായ ടൈംടേബിള്‍ തയ്യാറാക്കുക. വിഷയങ്ങളെ മറ്റൊന്നിനോട് ബന്ധപ്പിച്ച് പഠിക്കുക എന്നിവയെല്ലാം സ്വീകരിക്കാവുന്നതാണ്. 

Post a Comment

Previous Post Next Post