സർക്കാർ ഓഫീസുകളെ അറിയാനും വിലയിരുത്താനും എൻറെ ജില്ല ആപ്പ് | Ente Jilla App

സർക്കാർ ഓഫീസുകളുടെ സേവനങ്ങളിൽ നിങ്ങൾ തൃപ്തരാണെങ്കിലും അല്ലെങ്കിലും സേവനങ്ങളുടെ നിലവാരം ഇനി നമുക്ക് എൻറെ ജില്ലാ ആപ്പിലൂടെ റിവ്യൂആയി രേഖപ്പെടുത്താം, സർക്കാർ ഓഫീസുകളിലൂടെ നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനും പരാതികളുണ്ടെങ്കിൽ പരിഹരിക്കപ്പെടാനും നിങ്ങളുടെ അഭിപ്രായങ്ങൾ ഉകരിക്കും, ഈ ആപ്പിലൂടെ പൗരന്മാർക്ക് സർക്കാർ ഓഫീസുകൾ കണ്ടെത്താനും അവിടേക്ക് വിളിക്കാനും, ലൊക്കേഷൻ അറിയുവാനും  കഴിയും.  വേണമെങ്കിൽ മറ്റുള്ളവർക്കായി നമ്മുടെ അനുഭവത്തിൻറെ അടിസ്ഥാനത്തിൽ ഇതിൽ അവലോകനങ്ങൾ രേഖപ്പെടുത്താം
Ente Jilla App

നിങ്ങളുടെ  അവലോകനം പരസ്യം ആയിരിക്കും, ആളുകൾ സമർപ്പിക്കുന്ന അവലോകനങ്ങൾ നിരീക്ഷിക്കാൻ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനു മേൽനോട്ടവും വഹിക്കുന്നുണ്ട്,

ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് എൻറെ ജില്ല ആപ്പ് ഡൗൺലോഡ് ചെയ്തെടുക്കാം, തുറന്നു വരുമ്പോൾ നിങ്ങളുടെ ജില്ല തിരഞ്ഞടുക്കാനുള്ള ഭാഗം തുറന്നുവരും, തുടർന്ന് സെല്ക്ട് ചെയ്ത ജില്ലയിലെ സർക്കാർ സേവനങ്ങൾ ലിസ്റ്റ് ചെയ്ത് ഒരു പേജ് തുറക്കും, ആവശ്യമെങ്കിൽ തെരഞ്ഞടുത്ത ജില്ല മാറ്റാനും സാധിക്കും. അഭിപ്രായങ്ങൾ എഴുതുന്നതിന് മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. തുടർന്ന് സേവനങ്ങളുമായി ബന്ധപ്പെടാനും അവലോകനം ചെയ്യാനും ആരംഭിക്കാം.

ആൺഡ്രോയിഡിൽ ഡൌലോഡ് 
ചെയ്യുന്നതിന് താഴെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post