കുട്ടി കഥകൾ | Kutti kadhakal | Rabeeu programme

കുട്ടി കഥകൾ


1

കഥകളും പാട്ടുകളുമെല്ലാം കേട്ടിരിക്കുകയാണല്ലോ നിങ്ങൾ കൂട്ടത്തിൽ ഞാനും ഒരു കഥ പറയാം. ഒരു വികൃതി പയ്യന്റെ കഥയാണ്. തിരുദൂദരടെ കാലത്ത് അങ്ങ് മദീനയിൽ ഒരു മഹാ വികൃതി കുട്ടിയുണ്ടായിരുന്നു. അവൻ എന്നും ഈത്തപ്പഴ തോട്ടത്തിൽ കയറി കല്ലെറിയും. കൊഴിഞ്ഞുവീണ പഴങ്ങൾ ശാപ്പിട്ട് അവൻ സ്ഥലം വിടും. വികൃതി കൂടിവന്നപ്പോൾ തോട്ടം ഉടമകൾ ഒളിഞ്ഞിരുന്ന് ചെറുക്കനെ പിടികൂടി. പിന്നെ മുത്ത് നബിക്ക് മുമ്പിൽ ഹാജരാക്കി. നബി തങ്ങളുടെ മുമ്പിലേക്കാണ് എന്ന് പറഞ്ഞപ്പോൾ പയ്യൻ ആകെ പേടിച്ചു വിറച്ചു. തങ്ങൾ എന്നെ ശിക്ഷിക്കുമോ എന്നായിരുന്നു അവൻറെ പേടി. തങ്ങൾ അവനോ ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കല്ലെറിയാതെ എങ്ങനാ ഈത്തപ്പഴം കിട്ടുക എന്ന് അവൻ നബിയോട് ചോദിച്ചു. കുട്ടിയുടെ വിവരമില്ലായ്മ കേട്ട് തങ്ങൾക്ക് ചിരിവന്നു. പിന്നെ നബി തങ്ങൾ അവനെ അടുത്ത് നിറത്തി, തലയിൽ തലോടി. അവനോട് പറഞ്ഞു: മോനെ മരത്തിൽ കല്ലെറിയരുത്. അത് മരത്തിനും പഴത്തിനും കേട് പാടുകൾ വരുത്തും. പഴങ്ങൾ പഴുത്ത് പാക മാകുമ്പോൾ പഴങ്ങൾ താഴെ വീഴും. അപ്പോൾ എടുത്ത് ഉപയോഗിക്കാം. അവന് സമാധാനമായി. നബിയുടെ ഉപദേശം അവൻ സ്വീകരിച്ചു. നോക്കൂ കൂട്ടുകാരെ കഥ എങ്ങനെയുണ്ട്. നാമൊക്കെ മരത്തിൽ കല്ലെറിയാറില്ലേ... പാടില്ലെന്നാണ് നബി പഠിപ്പിക്കുന്നത്. അത് മരങ്ങളെ ഉപദ്രവിക്കലാണ്. ഇനി നാം ഒരു മരത്തിലും കല്ലെറിയരുതേ... കഴിയുമെങ്കിൽ നമുക്കൊരു മരം നട്ട് പിടിപ്പിക്കാം.

2

ബഹുമാനപ്പെട്ട ഉസ്താദുമാരെ, എന്റെ കഥ കേൾക്കാൻ വന്നിരിക്കുന്ന കൂട്ടുകാരെ, എന്നെ സ്നേഹിക്കുന്ന മാതാപിതാക്കളെ, ഞാനൊരു കൊച്ചു കഥ പറയുകയാണ്. തെറ്റുകൾ വന്നാൽ നിങ്ങൾ ക്ഷമിക്കണം. ഞാൻ പറയട്ടെ… പൂർവ്വികരിലൊരാൾ തന്റെ ഭാര്യയോടൊപ്പമിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു. അയാളുടെ മുന്നിൽ വറുത്ത കോഴിയുണ്ട്. അപ്പോൾ ഒരു യാചകൻ കയറി വന്നു. യാചകനെ ഒന്നും കൊടുക്കാതെ അയാൾ ആട്ടിപ്പുറത്താക്കി. സുഖലോലുപനും ധിക്കാരിയുമായിരുന്നു അയാൾ. പിന്നീട് ആ ദാമ്പത്യ ബന്ധം തകർന്നു. അയാളുടെ സമ്പത്തെല്ലാം നശിച്ചു. അയാളുടെ ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചു. കാലങ്ങൾക്കു ശേഷം ഒരു ദിനം ആ സ്ത്രീയും രണ്ടാം ഭർത്താവും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്; അവരുടെ മുന്നിൽ വറുത്ത കോഴിയുണ്ട്. മുമ്പത്തെ അതേ രംഗം. അപ്പോഴതാ ഒരു യാചകൻ കയറി വരുന്നു. ഭർത്താവ് ഭാര്യയോട് ആ കോഴി മാംസം യാചകന് കൊടുക്കാൻ പറഞ്ഞു. അവൾ അപ്രകാരം ഭക്ഷണവുമായി യാചകനെ സമീപിച്ചപ്പോൾ ഞെട്ടിപ്പോയി. അത് അവളുടെ മുൻ ഭർത്താവായിരുന്നു. അന്നൊരിക്കൽ യാചകനെ ആട്ടിയോടിച്ച മനുഷ്യൻ.. ! അവൾ ആ വാർത്ത തന്റെ രണ്ടാം ഭർത്താവിനെ അറിയിച്ചപ്പോൾ അയാൾ പറഞ്ഞു: അന്ന് അയാൾ ആട്ടിയോടിച്ച ആ യാചകൻ ഞാനായിരുന്നു..! അയാൾക്ക് അന്നുണ്ടായ സമ്പത്ത് മാത്രമല്ല ഭാര്യയെയും അല്ലാഹു എനിക്ക് നൽകിയിരിക്കുന്നു. അയാളുടെ നന്ദികേടുകൊണ്ടാണങ്ങനെ സംഭവിച്ചത്. ഇത്രയും പറഞ്ഞു കൊണ്ട് എന്റെ കൊച്ചു കഥ ഞാൻ അവസാനിപ്പിക്കുന്നു.
3

ബഹുമാനപ്പെട്ട ഉസ്താദുമാരെ, എന്റെ കഥ കേൾക്കാൻ വന്നിരിക്കുന്ന കൂട്ടുകാരെ, ഞാനൊരു കൊച്ചു കഥ പറയാം ഒരിക്കൽ ഈസാ നബി (അ) യാത്രയിൽ ഖബ്റ് ശിക്ഷ അനുഭവിക്കുന്ന ഒരു ഖബറാളിയുടെ അരികിൽ കൂടി പോകുകയും. മടക്കയാത്രയിൽ ആ വഴി വരികയും ചെയ്തു. തിരിച്ചു വരുമ്പോൾ നേരത്തേ ശിക്ഷ അനുഭവിക്കുന്ന ഖബ്റ് പ്രകാശിക്കുകയും ശിക്ഷിച്ചിരുന്ന മലക്കിന്റെ സ്ഥാനത്ത് റഹ്മത്തിന്റെ മലക്ക് പകരം വരികയും ചെയ്തിട്ടുണ്ടായിരുന്നു. ഇതിന്റെ രഹസ്യം അറിയാൻ രണ്ട് റക്അത്ത് നിസ്കരിച്ച് റബ്ബിനോട് പ്രാർത്ഥിച്ചു. ഉടനടി ജിബ്രീൽ (അ) വന്ന് പറഞ്ഞു: ഇദ്ദേഹം ദോഷിയായിരുന്നു, മരിക്കുന്ന സമയത്ത് അയാളുടെ ഭാര്യ ഗർഭണിയും പിന്നീട് പ്രസവിച്ച് ആ കുട്ടി മദ്രസയിൽ പോയി ഉസ്താദ് ബിസ്മി പഠിപ്പിക്കുകയും അവൻ അത് പഠിക്കുകയും ചെയ്തപ്പോൾ അവന്റെ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുകയും ശിക്ഷ അല്ലാഹു ഉയർത്തുകയും ചെയ്തു. കൂട്ടുകാരെ… അറിവ് പഠിക്കുന്നതിൻറെ മഹത്വം മനസ്സിലാക്കാൻ നമുക്ക് ഈ കഥ ഉപകരിക്കും. ഇത്രയും പറഞ്ഞു കൊണ്ട് എന്റെ കൊച്ചു കഥ ഞാൻ അവസാനിപ്പിക്കുന്നു.
4

ഒരിക്കല്‍ മുത്ത് നബി അങ്ങാടിയിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ ഭാരമേറിയ ചുമട് തലയില്‍ വഹിച്ചു കൊണ്ടുപോകുന്ന ഒരു വൃദ്ധയെ തിരുനബിയുടെ ശ്രദ്ധയില്‍പ്പെട്ടു.
തങ്ങൾ ആ വൃദ്ധയോട് പറഞ്ഞു 'ആ ഭാരചുമട് ഇങ്ങോട്ട് തരൂ ഇത് ഞാന്‍ ചുമന്ന് കൊള്ളാം'
വൃദ്ധയുടെ ചുമടുമായി പ്രവാചകന്‍ അവരോടൊപ്പം നടന്നു. വൃദ്ധയ്ക്ക് തങ്ങളുടെപ്രവൃത്തിയില്‍ അത്ഭുതം തോന്നി.
തങ്ങളോട് ആ വൃദ്ധ പറഞ്ഞു 'ഇവിടെ മുഹമ്മദ് എന്ന പറയുന്ന ഒരാള്‍ നമ്മുടെ പൂര്‍വികന്മാരെയും ദൈവങ്ങളെയും ഒക്കെ തള്ളിപ്പറയുന്നു. അവന്‍ ആളുകളെ ഒക്കെ വഴിപിഴപ്പിക്കുകയാണ്. മോനെപ്പോലെയുള്ള യുവാക്കള്‍ അവന്റെ പിടിയില്‍ അകപ്പെടരുത്'
തന്നെകുറിച്ചാണ് ആ സ്ത്രീ പറയുന്നതെന്ന് മനസ്സിലായിട്ടും തിരുനബി മറുപടിയൊന്നും പറഞ്ഞില്ല. ആ ഭാരവും ചുമന്ന് അവര്‍ക്ക് എത്തേണ്ട സ്ഥലത്ത് അത് എത്തിച്ചുകൊടുത്തു. തിരിച്ച് പോകുന്ന സമയത്ത് പ്രവാചകനോട് പേര് ചോദിച്ചു;
തങ്ങൾ മറുപടി പറഞ്ഞു. താങ്കള്‍ നേരത്തെ സൂചിപ്പിച്ച ആ മുഹമ്മദ് ഞാനാണ്. ആ വൃദ്ധ ആശ്ചര്യപ്പെട്ടു. പിന്നീട് ആ വൃദ്ധ പ്രവാചന്റെ വിശ്വാസം സ്വീകരിച്ചു.
5

അസ്സലാമു അലൈക്കും കൂട്ടുകാരെ, ഈ സുന്ദരസുദി നത്തിൽ ഒരു കഥ പറയാനാണ് ഞാൻ നിങ്ങൾക്ക് മുമ്പിൽ എത്തിയിട്ടുള്ളത്. നമ്മുടെ മുത്ത്നബിയെ കുറിച്ചുള്ള കഥയാണ്. അതുകൊണ്ട് നിങ്ങളെല്ലാവരും ശ്രദ്ധിക്കുമല്ലോ. ശ്രദ്ധിക്കണംട്ടൊ.. സുഹൃത്തുക്കളെ ഒരിക്കൽ നമ്മുടെ മുത്തബി (സ) കഅ്ബയുടെ സമീപത്ത് നിസ്ക രിക്കുകയായിരുന്നു. നബിതങ്ങൾ സുജൂദിലായിരിക്കുമ്പോൾ ഒരു ശതു വന്നുകൊണ്ട് ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽമാല നബിയുടെ കഴുത്തിലിട്ടു. നബി തങ്ങൾക്കു സുജൂദിൽ നിന്ന് ഉയരാൻ കഴിഞ്ഞില്ല. ഇതുകണ്ട് ശത്രുക്കൾ പൊട്ടി ചിരിക്കാൻ തുടങ്ങി. ഈ കാഴ്ച നബിയുടെ പുന്നാരമോൾഫാതിമ (റ) കണ്ടു. അവർ ഓടിവന്ന് നബിയുടെ കഴുത്തിൽ നിന്ന് കുടൽമാല മാറ്റി. നബി തങ്ങളെ സഹായിച്ചു. എങ്ങിനെ ഉണ്ട് എന്റെ കഥ കൂട്ടുകാരെ. നിങ്ങൾക്ക് ഇഷ്ടപ്പെട്ട , ഞാൻ നിർത്തുകയാണ്. അസ്സലാമു അലൈക്കും.
6

പ്രിയമുള്ള ഉസ്താദുമാരെ, സ്നേഹമുള്ള കൂട്ടുകാരെ നിങ്ങൾക്ക് ഞാൻ ഒരു കഥ പറഞ്ഞുതരട്ടെ. ആരുടെ കഥയാണെന്നറിയാമോ? നമ്മുടെ മുത്ത് നബിയുടെ കഥയാട്ടൊ... ഒരു കൊിച്ചു കഥ, നിങ്ങളെല്ലാവരും ശ്രദ്ധിച്ചിരിക്കുമല്ലോ...?
പ്രിയരെ, ഒരു ദിവസം നബിതങ്ങൾ ഒരു വഴിയിലൂടെയിങ്ങനെ സഞ്ചരിക്കു കയായിരുന്നു. അപ്പോഴതാ ഒരു കൂട്ടം ആളുകൾ വരുന്നു. അവർ നബിയെ പരിഹസിക്കാനും കളിയാക്കാനും തുടങ്ങി. ഭ്രാന്തൻ എന്നുവരെ അവർ നബിതങ്ങളെ വിളിച്ചു കളിയാക്കി. പാവം നമ്മുടെ നബിതങ്ങൾ, എല്ലാം പുഞ്ചിരിച്ചുകൊണ്ട് കേട്ട് നിന്നു. അപ്പോൾ അവർക്കിടയിൽ നിന്ന് ചിലർ കല്ലെടുത്ത് നബിയെ എറിയാൻതുടങ്ങി. നബിയുടെ കാലിൽനിന്ന് ചോ രവരാൻ തുടങ്ങി. അപ്പോൾ ജിബ്രീൽ (അ) അവിടെ വന്നു കൊണ്ട് ചോദിച്ചു. പുന്നാര നബിയേ... ഈ കാണുന്ന മലകൾ അവർക്കുമുകളിൽ ഞാൻ മറിക്കട്ടെയോ... അപ്പോൾ മുത്ത്നബിയുടെ മറുപടി എന്തായിരുന്നെ ന്നയിറിയാമോ കൂട്ടുകാരെ... വേണ്ട ജിബ്രീലെ... അവർ അറിവില്ലാത്ത സമു ദായക്കാർ ആണ്. എന്തൊരു സൽസ്വഭാവം അല്ലേ കൂട്ടുകാരെ... നമുക്കും ഇങ്ങനെയുള്ള സ്വഭാവമാണ് വേണ്ടത് റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ. എന്നാൽ ഞാൻ അവസാനിപ്പിക്കട്ടേ...എന്റെ കഥ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെട്ടല്ലോലോ... അസ്സ ലാമു അലൈക്കും.
7

സ്നേഹമുള്ള കൂട്ടുകാരെ, നാട്ടുകാരെ, ഞാനൊരു കഥ പറയാം, നല്ല രസമുള്ള കഥയാണ്. ഒരിക്കൽ സൈനബ് എ ന്നൊരു സ്ത്രീ മുത്തബി തങ്ങൾക്ക് കുറച്ച് ആട്ടിറച്ചി കൊ ടുത്തയച്ചു. സമ്മാനം കൊടുത്തതാണ് ട്ടൊ.. നബിയും സ്വഹാ ബാക്കളും വളരെ സന്തോഷത്തോടെ അതുകഴിക്കാൻ ആ രംഭിച്ചു. പെട്ടെന്ന് നബി തങ്ങൾ എല്ലാ വരും കൈകൾ ഉയർത്തുക. ആരും ഭക്ഷിക്കരുത്. ഇതിൽ വിഷം കലർത്തിയിട്ടുണ്ട് എന്നുപറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. നബിതങ്ങൾ ആ പെൺകുട്ടിയെ കൊണ്ടുവരാൻ പറഞ്ഞു. അവൾ വന്നപ്പോൾ നബിതങ്ങൾ ചോദിച്ചു നീ ഇതിൽ വിഷം കലർത്തിയിട്ടുണ്ടോ? ഉണ്ട് അവൾ മറുപടി പറഞ്ഞു. എന്തിനാണ് നീ ഇതിൽ വിഷം കലർത്തിയത് ? നബിതങ്ങൾ വീണ്ടും ചോദിച്ചു. താങ്കൾ യഥാർത്ഥ പ്രവാചകനാണെങ്കിൽ താങ്കൾക്ക് വിഷമുള്ളത് അറിയാൻ കഴിയും. അതിനെ പരീക്ഷിക്കാൻ ആണ്. അവൾ മടിയില്ലാതെ പറഞ്ഞു. ശരി, ശരി ഈ ഇറച്ചിക്കഷ്ണം എന്നോ ട് പറഞ്ഞു ഇതിൽ വിഷമുണ്ടെന്ന്. അതുകൊണ്ട് നീ പൊയ് ക്കോ... നബി തങ്ങൾ അവൾക്ക് മാപ്പുകൊടുത്തു പറഞ്ഞയച്ചു. പ്രിയ സുഹൃത്തുക്കളെ, നിങ്ങൾ എന്റെ കഥ ശ്രദ്ധിച്ചുവല്ലോ.. മുത്തബിയുടെ സ്വഭാവം എങ്ങിനെ ഉണ്ട്. തങ്ങളെ കൊല്ലാൻ ശ്രമിച്ച ആളുകൾക്ക് അപ്പോൾതന്നെ മാപ്പ് കൊടുത്തല്ലേ... നമ്മളും അത്തരത്തിലുള്ള സ്വഭാവക്കാരാവണം. ഇതോടുകൂടി എന്റെ കഥ അവസാനിക്കുകയാണ്. അസ്സലാമു അലൈക്കും.
കുട്ടി പ്രസംഗങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

1 Comments

  1. Ee appil THAJVEEDUL Quran num pinne Duroosul islam onum illallo

    ReplyDelete

Post a Comment

Previous Post Next Post