വീട്ടിലിരുന്ന്​ താജ്​മഹൽ കാണാം; സൗകര്യമൊരുക്കി ഗൂഗ്​ൾ | Taj Mahal: A Tour from the Top, The Wonder that is Taj


പെരുന്നാളും ഒാണവുമടക്കമുള്ള ആഘോഷ നാളുകളിൽ ചെറിയൊരു യാത്ര കൂടി മലയാളിക​ളുടെ പതിവാണ്​. എന്നാൽ, കഴിഞ്ഞവർഷത്തെ പോലെ ഇൗ പെരുന്നാൾ ദിനത്തിലും ആഘോഷങ്ങൾ വീട്ടിലൊതുക്കേണ്ട അവസ്​ഥയാണ്​.
ഇങ്ങനെ യാത്രകൾ നഷ്​ടമായവർക്ക്​ ലോകത്തിലെ വിവിധ കാഴ്​ചകൾ വിർച്വൽ റിയാലിറ്റി സംവിധാനത്തോടെ കാണാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഗൂഗ്​ൾ​. https://artsandculture.google.com/ എന്ന വെബ്​സൈറ്റിൽ യാത്രാ സംബന്ധമായ കൂടുതൽ വിഭവങ്ങളാണ്​ ഇപ്പോൾ ഗൂഗ്​ൾ ഉൾപ്പെടുത്തിയിരിക്കുന്നത്​.


2011ൽ ആരംഭിച്ച ഇൗ വെബ്​സൈറ്റിൽ കഴിഞ്ഞ വർഷം മുതലാണ്​ ചരിത്ര സ്​ഥലങ്ങളും ഉൾപ്പെടുത്താൻ തുടങ്ങിയത്​. ഇൗയിടെ താജ്മഹൽ ഉൾപ്പെടെ 10 യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ വെർച്വൽ ടൂറുകളും ഇതിൽ ഉൾപ്പെടുത്തി.

വെബ്​സൈറ്റിൽ പ്രവേശിച്ച്​ 'യുനെസ്കോ വേൾഡ് ഹെറിറ്റേജ്' എന്ന മെനുവിൽ ക്ലിക്ക്​ ചെയ്​താൽ ഇവ കാണാനാകും. താജ്മഹലി​െൻറ 360 ഡിഗ്രി, സ്ട്രീറ്റ് വ്യൂ ഇമേജുകൾ ഉൾപ്പെടെ വൈവിധ്യമാർന്ന കാഴ്​ചകളാണ്​ ഇതിലുള്ളത്​. താജ്മഹലി​െൻറ രണ്ട് വെർച്വൽ ടൂറുകൾ 'എ ഷ്രൈൻ ടു ലവ്' എന്ന വിഭാഗത്തിൽ കാണാം. Taj Mahal: A Tour from the Top, The Wonder that is Taj എന്നീ വെർച്വൽ ടൂറുകൾ ലോകാത്ഭുതത്തി​െൻറ അതിശയകരമായ കാഴ്​ചകളിലേക്കാണ്​ നയിക്കുന്നത്​.



താജ്​മഹലി​െൻറ എല്ലാ പ്രത്യേകതകളും മുമ്പ് കണ്ടിട്ടില്ലാത്ത വിധം ഇവിടെ അനുഭവിച്ചറിയാനാകും. ആഗ്രയിൽ നേരിട്ട്​ സന്ദർശിച്ചവരെയും ഇൗ കാഴ്​ചകൾ ആശ്ചര്യപ്പെടുത്തും. കൂടാതെ ഇൗ അത്ഭുത സ്മാരകത്തെക്കുറിച്ചുള്ള വസ്തുതകളും ചരിത്രവും ആദ്യകാല ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

എക്സ്പ്ലോർ യുനെസ്കോ വേൾഡ് ഹെറിറ്റേജ് ലൈബ്രറിയിൽ ഇന്തോനേഷ്യയിലെ ക്ഷേത്രങ്ങൾ, പോർച്ചുഗലിലെ ​മൊണാസ്​ട്രികൾ തുടങ്ങി നിരവധി വെർച്വൽ ടൂറുകളുണ്ട്. കോവിഡ്​ കാരണം ടൂറിസവും സാംസ്​കാരിക പ്രവർത്തനങ്ങളുമെല്ലാം നിലച്ചിരിക്കുകയാണ്​. ഇതി​െൻറ വിടവ്​ നികത്താനാണ്​ യുനെസ്​കോയുമായി സഹകരിച്ച്​ ഗൂഗ്​ൾ ഇൗ വെബ്​സൈറ്റ്​ കൂടുതൽ സജീവമാക്കുന്നത്​.


TAJMAHAL 3D VIEW

CLICK HERE 

1 Comments

  1. അങ്ങനെ നമ്മൾ താജ്മഹലിന്റെ ഉള്ളിൽ കയറി🥰

    ReplyDelete

Post a Comment

Previous Post Next Post