ബറാഅത്ത് രാവ് ; ഒരു വർഷത്തേക്കുള്ള കാര്യങ്ങൾ തീരുമാനിക്കപ്പെടുന്ന രാവ്

ബറാഅത്ത് രാവ്


ഒരു വർഷത്തേക്കുള്ള കാര്യങ്ങൾ തീരുമാനിക്കപ്പെടുന്ന രാവ്

حم (1) وَالْكِتَابِ الْمُبِينِ (2)إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ۚ إِنَّا كُنَّا مُنذِرِينَ (3) فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ(الدخان)

ﻭﻗﺎﻝ ﻋﻜﺮﻣﺔ: ﻫﻲ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻳﺒﺮﻡ ﻓﻴﻬﺎ ﺃﻣﺮ اﻟﺴﻨﺔ ﻭﻳﻨﺴﺦ اﻷﺣﻴﺎء ﻣﻦ اﻷﻣﻮاﺕ، ﻭﻳﻜﺘﺐ اﻟﺤﺎﺝ ﻓﻼ ﻳﺰاﺩ ﻓﻴﻬﻢ ﺃﺣﺪ ﻭﻻ ﻳﻨﻘﺺ ﻣﻨﻬﻢ ﺃﺣﺪ. ﻭﺭﻭﻯ ﻋﺜﻤﺎﻥ « ﺑﻦ اﻟﻤﻐﻴﺮﺓ ﻗﺎﻝ ﻗﺎﻝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: (ﺗﻘﻄﻊ اﻵﺟﺎﻝ ﻣﻦ ﺷﻌﺒﺎﻥ إلى شعبان حتى إن الرجل لينكح ويولد له، وقد خرج اسمه فى الموتى(قرطبي:١٦/١٢٦)

 ദുഖാൻ സൂറത്തിലെ നാലാം വചനത്തെ അധികരിച്ച് ഇമാം ഖുർത്വുബി(റ) എഴുതുന്നു:

 ഇക്‌രിമ(റ) പറയുന്നു: ഈ ആയത്തിൽ പരാമർശിച്ച  അനുഗ്രഹീത രാവ് ശഅ്‌ബാൻ പകുതിയുടെ രാവാണ്. ആ രാവിൽ ഒരു വർഷത്തേക്കുള്ള കാര്യങ്ങൾ തീരുമാനിക്കപ്പെടും.

ജീവിച്ചിരിക്കുന്നവരെ മരണപ്പെട്ടവരിൽ നിന്ന് വേർതിരിച്ച് ലിസ്റ്റ് തയ്യാറാക്കപ്പെടും. ഹജ്ജ് കർമം നിർവഹിക്കുന്നവർ ആരെല്ലാമാണെന്ന് നിശ്ചയിക്കപ്പെടും.

ഓരോ വകുപ്പിലും തീരുമാനിക്കപ്പെട്ടവരിൽ ഒരാളെ അധികമായി ഉൾപ്പെടുത്തുകയോ ഒഴിവാക്കപ്പെടുകയോ ഇല്ല. ഉസ്മാനുബ്നുൽമുഗീറ(റ) റിപ്പോർട്ട് ചെയ്യുന്നു: 

നബി ﷺപറഞ്ഞു: ഒരു ശഅ്‌ബാൻ മുതൽ അടുത്ത ശഅ്ബാൻ വരെയുള്ള കാലയളവിലെ ആയുസ്സ് ഖണ്ഡിതമായി തീരുമാനിക്കപ്പെടും.

 ഒരു പുരുഷൻ വിവാഹിതനാവുകയും  അവന് സന്താനം ജനിക്കുകയും ചെയ്യും.  എന്നാൽ അവന്റെ പേര്  മരണപ്പെടുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.

(ഖുർത്വുബി:16/126)

ബറാഅത്ത് ദിക്‌റുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ശഫാഅത്തിനുള്ള പുർണമായ അധികാരം നൽകപ്പട്ടു

اﻟﺨﺎﻣﺴﺔ: ﺃﻧﻪ ﺗﻌﺎﻟﻰ ﺃﻋﻄﻰ ﺭﺳﻮﻟﻪ ﻓﻲ ﻫﺬﻩ اﻟﻠﻴﻠﺔ ﺗﻤﺎﻡ اﻟﺸﻔﺎﻋﺔ، ﻭﺫﻟﻚ ﺃﻧﻪ ﺳﺄﻝ ﻟﻴﻠﺔ اﻟﺜﺎﻟﺚ ﻋﺸﺮ ﻣﻦ ﺷﻌﺒﺎﻥ ﻓﻲ ﺃﻣﺘﻪ ﻓﺄﻋﻄﻲ اﻟﺜﻠﺚ ﻣﻨﻬﺎ، ﺛﻢ ﺳﺄﻝ ﻟﻴﻠﺔ اﻟﺮاﺑﻊ ﻋﺸﺮ، ﻓﺄﻋﻄﻲ اﻟﺜﻠﺜﻴﻦ، ﺛﻢ ﺳﺄﻝ ﻟﻴﻠﺔ اﻟﺨﺎﻣﺲ ﻋﺸﺮ، ﻓﺄﻋﻄﻲ اﻟﺠﻤﻴﻊ، الا من شرد على الله شراد البعير (رازى:٢٧/٦٥٣)

ഇമാം റാസി (റ) പറയുന്നു: നബിﷺതങ്ങള്‍ക്ക്  ശഫാഅത്ത് ചെയ്യാനുള്ള  അധികാരം പൂര്‍ണമായി നല്‍കപ്പെട്ടത്  ശഅ്ബാന് പതിനഞ്ചാം രാവിലാണ്. 

ശഅ്ബാന്‍ പതിമൂന്നാം രാവിൽ  ശുപാര്‍ശ പറയാനുള്ള അധികാരം അവിടുന്ന് ചോദിച്ചപ്പോൾ അല്ലാഹു മൂന്നിലൊന്ന് നൽകി.  പതിനാലാം രാവിൽ വീണ്ടും ചോദിച്ചപ്പോൾ മൂന്നില്‍ രണ്ട് നൽകി.

 പതിനഞ്ചാം രാവിലും ചോദ്യം ആവർത്തിച്ചപ്പോൾ  മുഴുവൻ അധികാരവും നബിﷺ തങ്ങള്‍ക്ക് നല്‍കുകയായിരുന്നു.  ഒട്ടകം ധിക്കാരം കാണിക്കുംപോലെ അല്ലാഹുവിനെതിരെ ധിക്കാരം കാണിക്കുന്നവനൊഴികെ. അവനിക്ക് ശഫാഅത്ത് ലഭിക്കുകയില്ല..(റാസി:27/238)

അല്ലാഹു മുത്തുനബിﷺയുടെ ശഫാഅത് ലഭിക്കുന്നവരിൽ നമ്മേയും നമ്മുടെ ഉസ്താദ്മാർ,മാതാപിതാക്കൾ,നമ്മോട് ബന്ധപ്പെട്ട എല്ലാവരേയും ഉൾപെടുത്തട്ടെ! ആമീൻ.

അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാത്ത ആറു വിഭാഗം

ﻭﺭﻭﻯ اﻟْﺒَﻴْﻬَﻘِﻲّ ﻣﻦ ﺣَﺪِﻳﺚ ﻋَﺎﺋِﺸَﺔ ﺭَﺿِﻲ اﻟﻠﻪ ﻋَﻨْﻬَﺎ ﺃَﻥ ﺭَﺳُﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋَﻠَﻴْﻪِ ﻭَﺳﻠﻢ ﻗَﺎﻝَ ﺃَﺗَﺎﻧِﻲ ﺟِﺒْﺮَاﺋِﻴﻞ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡ ﻓَﻘَﺎﻝَ ﻫَﺬِﻩ ﻟَﻴْﻠَﺔ اﻟﻨّﺼْﻒ ﻣﻦ ﺷﻌْﺒَﺎﻥ ﻭَﻟﻠَّﻪ ﻓِﻴﻬَﺎ ﻋُﺘَﻘَﺎء ﻣﻦ اﻟﻨَّﺎﺭ ﺑِﻌَﺪَﺩ ﺷُﻌُﻮﺭ ﻏﻨﻢ ﻛﻠﺐ ﻭَﻻَ ﻳﻨﻈﺮ اﻟﻠﻪ ﻓِﻴﻬَﺎ ﺇِﻟَﻰ ﻣُﺸْﺮﻙ ﻭَﻻَ ﺇِﻟَﻰ ﻣُﺸَﺎﺣِﻦ ﻭَﻻَ ﺇِﻟَﻰ ﻗَﺎﻃﻊ ﺭﺣﻢ ﻭَﻻَ ﺇِﻟَﻰ ﻣُﺴﺒﻞ ﻭَﻻَ ﺇِﻟَﻰ ﻋَﺎﻕ ﻟﻮَاﻟِﺪﻳﻪِ ﻭَﻻَ ﺇِﻟَﻰ ﻣﺪﻣﻦ ﺧﻤﺮ

(الترغيب والترهيب:٢/٧٣)

നബിﷺ പറഞ്ഞു: എന്റെ അടുക്കൽ ജിബ്‌രീൽ (അ) വന്നു പറഞ്ഞു: ഇത് ശഅ്‌ബാൻ പകുതിയുടെ രാത്രിയാണ്. ഇതിൽ കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിനനുസരിച്ച് അല്ലാഹുവിന് നരക മോചിതരുണ്ട്.(അത്രയും ആളുകളെ അല്ലാഹു നരകത്തിൽ നിന്ന് മോചിപ്പിക്കും)

"ശിർക്ക് ചെയ്തവൻ, ശത്രുത വെക്കുന്നവൻ, കുടുംബബന്ധം മുറിച്ചവൻ, വസ്ത്രം ഞെരിയാണിക്ക് താഴെ വലിച്ചിഴച്ച് നടക്കുന്നവൻ, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവൻ, മദ്യപാനം ശീലമാക്കിയവൻ എന്നിവരിലേക്ക് അല്ലാഹു ഈ രാത്രിയിൽ നോക്കുകയില്ല. (കാരുണ്യം  ചെയ്യുകയില്ല)

(അത്തർഗീബ് വത്തർഹീബ്:2/73)

അല്ലാഹുവിന്റെ കരുണാകടാക്ഷം വർഷിക്കുന്ന രാവ്

 عَنْ عَلِيِّ بْنِ أَبِي طَالِبٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ "إِذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا فَإِنَّ اللَّهَ يَنْزِلُ فِيهَا لِغُرُوبِ الشَّمْسِ إِلَى سَمَاءِ الدُّنْيَا فَيَقُولُ أَلَا مِنْ مُسْتَغْفِرٍ لِي فَأَغْفِرَ لَهُ أَلَا مُسْتَرْزِقٌ فَأَرْزُقَهُ أَلَا مُبْتَلًى فَأُعَافِيَهُ أَلَا كَذَا أَلَا كَذَا حَتَّى يَطْلُعَ الْفَجْرُ"

(إبن ماجة:١٣٨٨)

 നബിﷺ പറയുന്നു:"ശഅബാന്‍ പതിനഞ്ചാം രാവില്‍ നിങ്ങള്‍ നിസ്കരിക്കുകയും അതിന്റെ പകലില്‍ നോ മ്പനുഷ്ഠിക്കുകയും ചെയ്യുക. നിശ്ചയം  ആ രാവിൽ  സൂര്യാസ്തമയം മുതല്‍ അല്ലാഹുവിന്റെ റഹ്‌മത്ത് ഒന്നാം ആകാശത്തേക്ക് ഇറങ്ങുന്നതാണ്. അല്ലാഹു ചോദിക്കും: മാപ്പപേക്ഷിക്കുന്നവരുണ്ടോ ഞാനവനു മാപ്പ് തരാം, ആഹാരം തേടുന്നവരുണ്ടോ ഞാന്‍ ആഹാരം നല്‍കാം, പരീക്ഷിക്കപ്പെട്ടവനുണ്ടോ? ഞാനവനു സമാധാനം നൽകാം. ഇന്ന ആവശ്യമുള്ളവരുണ്ടോ ഞാൻ അത് തരാം! 

ഇന്ന ആവശ്യമുള്ളവരുണ്ടോ ഞാൻ അത് തരാം!(എന്തെല്ലാം ചോദിക്കുന്നോ അത് നൽകാം) എന്നിങ്ങനെ പ്രഭാതം വരെ വിളിച്ചു ചോദിക്കും’. 

(സംക്ഷിപ്തം:ഇബ്നുമാജ:1388)

സൂറത്ത് യാസീൻ പാരായണം

وعن بعض العارفين: ان مما ينبغي فعله ليلة النصف من شعبان: ان يقرأ الإنسان بين صلاة المغرب والعشاء سورة يس بتمامها ثلاث مرات متواليات من غير كلام اجنبي في أثناء ذلك.

الاولى بنية البركة في العمر له ولمن يحب. الثانية: بنية التوسعة في الرزق مع البركة. الثالثة بنية أن يكتبه من السعداء .(نهاية الأمل: ٢٨٠)

 ആരിഫീങ്ങൾ പറഞ്ഞതായി ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.  ബറാഅത്ത് രാവിൽ ഇശാ മഗ്രിബിന്റെ ഇടയിൽ സൂറത്ത് യാസീന് മൂന്ന് തവണ തുടര്ച്ചയായി, ഇടയില് മറ്റു സംസാരങ്ങളൊന്നുമില്ലാതെ പാരായണം ചെയ്യൽ അത്യാവശ്യമാണ്. അവയിൽ ഒന്നാമത്തേത് തന്റെയും താൻ സ്നേഹിക്കുന്നവരുടെയും ദീര്ഘായുസ്സിന്നും, രണ്ടാമത്തേത് ഭക്ഷണ പാനീയങ്ങളിൽ ബറകത്തോടെയുള്ള  അഭിവൃദ്ധി ലഭിക്കുവാനും, മൂന്നാമത്തേത് ഇഹപര വിജയികളിൽ ഉൾപ്പെടുത്താനുമുള്ള നിയ്യത്തോട് കൂടിയായിരിക്കണം. 

(നിഹാതുൽ അമൽ-: 280)

ബറാഅത്ത് രാവ് ദുആക്ക് ഉത്തരം ലഭിക്കുന്ന രാവാണ്. നബിﷺപറയുന്നു: "യാസീൻ സൂറത്ത് പാരായണം എന്തുകാര്യം ലക്ഷ്യംവെച്ചാണോ അത് നിരവേറ്റാൻ ഉതകുന്നതാണ്". 

 മുൻഗാമികൾ ഈ രാത്രിയിൽ  സുറത്ത് യാസീൻ ഓതുകയും മുഖ്യമായ ആവശ്യങ്ങൾ ഈ പാരായണം വസീലയാക്കി അല്ലാഹുവിനോട് ചോദിക്കുന്നവരുമായിരുന്നു. ഈ  സമ്പ്രദായം ഇഹ്‌യയുടെ വ്യാഖ്യാനമായ ഇത്ഹാഫിലും ഉദ്ധരിക്കപ്പട്ടിട്ടുണ്ട്.

ബറാഅത്ത് രാവിലെ പ്രാർത്ഥന

ثم يدعو بما ذكره بعض العارفين 

ആരിഫീങ്ങളിൽ ചിലർ പറഞ്ഞതനുസരിച്ച് (ബറാഅത്ത് രാവിൽ) മൂന്ന് യാസീനുകൾ ഓതിയ ശേഷം ഈ പ്രാർത്ഥന നിർവഹിക്കണം:

*اللَّهُمَّ يَا ذَا الْمَنِّ وَلَا يُمَنُّ عَلَيْكَ، يَا ذَا الْجَلَالِ وَالإِكْرَامِ، يَا ذَا الطَّوْلِ وَالإِنْعَامِ. لَا إِلَهَ إِلَّا أَنْتَ ظَهْرَ اللَّاجِئينَ، وَجَارَ الْمُسْتَجِيرِينَ، وَأَمَانَ الْخَائِفِينَ. اللَّهُمَّ إِنْ كُنْتَ كَتَبْتَنِي عِنْدَكَ فِي أُمِّ الْكِتَابِ شَقِيًّا  مَحْرُومًا  مُقْتَرًا عَلَيَّ فِي الرِّزْقِ، فَامْحُ اللَّهُمَّ مِنْ أُمِّ الْكِتَابِ شَقَاوَتِي وَحِرْمَانِي  وَإِقْتَارَ رِزْقِي، وَأَثْبِتْنِي عِنْدَكَ فِي أُمِّ الْكِتَابِ سَعِيدًا مَرْزُوقًا مُوَفَّقًا لِلْخَيْرَاتِ، فَإِنَّكَ قُلْتَ  فِي كِتَابِكَ الْمُنَزَّلِ عَلَى  نَبِيِّكَ الْمُرْسَلِ: ﴿يَمْحُو اللهُ مَا يَشَاءُ وَيُثْبِتُ وَعِنْدَهُ أُمُّ الْكِتَابِ﴾*

(نهاية الأمل:٢٨٠)

وعن بعض العارفين أن أول ما يدعى به ليلة النصف من شعبان

ചില ആരിഫീങ്ങളെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു ശഅ്‌ബാൻ പകുതിയുടെ രാത്രിയിൽ ആദ്യം പ്രാർത്ഥിക്കേണ്ടത് ഈ പ്രാർത്ഥനയാണ്

*إِلهِي بِالتَّجَلِّي الْأَعْظَمِ فِي لَيْلَةِ النِّصْفِ مِنْ شَهْرِ شَعْبَانَ الْمُكَرَّمِ، الَّتِي يُفْرَقُ فِيهَا كُلُّ أَمْرٍ حَكِيمٍ وَيُبْرَمُ، إِكْشِفْ عَنِّى مِنَ الْبَلَاءِ مَا  لَا أَعْلَمُ  وَاغْفِرْ لِى مَا أَنْتَ بِهِ أَعْلَمُ،  وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ  وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ"*.

(നിഹായതുൽ അമൽ:280)

"മലക്കുകളുടെ പെരുന്നാൾ"

ومن أسمائها ليلة عيد الملائكة لما ذكره أبو عبد الله طاهر بن محمد بن احمد الحدادى في كتابه عنوان المجالس فيما قيل: إن للملائكة في السماء ليلتي عيد كما أن للمسلمين يعنى من البشر يومي عيد. فعيد الملائكة 

ليلة البراءة يعنى ليلة النصف من الشعبان, وليلة القدر وعيد المؤمنين ويوم الأضحى.

(رىسالة الكشف والبيان عن فضائل ليلة النصف من الشعبان:٩)

ബറാഅത്ത് രാവിന്ന് "മലക്കുകളുടെ പെരുന്നാൾ" (ഈദുൽ മലാഇക) എന്നും പേരുണ്ട്. 

അബൂ അബ്ദില്ല ത്വാഹിർ (റ) തന്റെ ഉൻവാനുൽ മജാലിസിൽ പറയുന്നു: മനുഷ്യരായ മുസ്‌ലിമീങ്ങൾക്ക് രണ്ട് പെരുന്നാൾ ദിനങ്ങൾ ഉള്ളത് പോലെ മലക്കുകൾക്കും ആകാശത്ത് രണ്ട് പെരുന്നാൾ രാത്രികളുണ്ട്. ബറാഅത്ത് രാവും, ലൈലത്തുൽ ഖദ്റുമാണവ.

(രിസാലതുൽ കശ്ഫിവൽ ബയാൻ:9)

"മോചനപ്പത്രം"

ان عمر بن عبد العزيز لما رفع رأسه من صلاته ليلة النصف من شعبان وجد رقعة خضرآء قد اتصل نورها بالسماء مكتوب فيها هذه براءة من النار من الملك العزيز لعبده عمر بن عبد العزيز.

وكما ان فى هذه الليلة براءة للسعداء من الغضب فكذا فيها براءة للاشقياء من الرحمة نعوذ بالله تعالى

(روح البيان:٨/٤٠٢)

ഉമറിബ്നു അബ്ദിൽ അസീസ് (റ) ബറാഅത്ത് രാവിൽ തന്റെ നിസ്കാരത്തിൽ നിന്നും മറ്റു ആരാധനകളിൽ നിന്നും വിരമിച്ച് തല ഉയർത്തി നോക്കിയപ്പോൾ

ഒരു പച്ച നിറത്തിലുള്ള ഇല കണ്ടു. അതിന്റെ പ്രകാശം ആകാശം വരെ നീണ്ടിരിക്കുന്നു. ആ ഇലയിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു :  

*"ഇത് പ്രതാപിയായ അല്ലാഹു തന്റെ അടിമയായ ഉമറിബ്നു അബ്ദിൽ അസീസിന് കൊടുക്കുന്ന (നരകത്തേ തൊട്ടുള്ള)  മോചനപ്പത്രമാണ്.*

ഈ രാത്രി വിജയികൾക്ക് അല്ലാഹുവിന്റെ കോപത്തിൽ നിന്നും മോചനം നൽകുന്നത് പോലെ പരാജിതരെ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്നും ഒഴിവാക്കുന്നതാണ്.

 അല്ലാഹു കാക്കട്ടെ!

(റൂഹുൽ ബയാൻ:8/402)

ബറാഅത്ത് രാവ് pdf

2 Comments

  1. അള്ളാഹു നമ്മെ സജ്ജനങ്ങളിൽ ഉൾപ്പെടുത്തട്ടെ... ആമീൻ

    ReplyDelete

Post a Comment

Previous Post Next Post