റമളാൻ 10 ; ബീവി ഖദീജ(റ) വഫാത് ദിനം


പിതാവ് : ഖുവൈലിദ്

മാതാവ്: ഫാതിമ ബിന്‍ത് സാഇദ്

ആദ്യ ഭർത്താക്കൻമാർ:

അതീഖുബ്നു ആഇദ്, ഹിന്ദുബ്നു സുറാറ

തിരുനബിﷺ മഹതിയെ വിവാഹം കഴിക്കുമ്പോൾ തങ്ങൾക്ക് 25 ഉം ബീവിക്ക് 40മാണ് പ്രായം

വിവാഹത്തിൽ നബിﷺയുടെ ഭാഗത്ത് നിന്ന് സംസാരിച്ചത് പിതൃവ്യൻ അബൂത്വാലിബും, ബീവിയുടെ ഭാഗത്ത് നിന്ന് സംസാരിച്ചത് മഹതിയുടെ പിതൃവ്യപുത്രൻ വറഖതുബ്നു നൗഫലുമാണ്.

മഹ്റ്: 12 ½ ഊഖിയ സ്വർണം. (1 ഊഖിയ= 40 ദിർഹം). ഇരുപത് ഒട്ടകമാണെന്നും അഭിപ്രായമുണ്ട്. 

സന്താനങ്ങൾ: ആദ്യ ഭർത്താവായ സുറാറയിൽ രണ്ട് സന്താണങ്ങൾ: ഹിന്ദ്, ഹാല. മറ്റൊരു ഭർത്താവായ അതീഖിൽ  ഹിന്ദ് എന്ന കുട്ടിയും. തിരുനബിﷺക്ക് മഹതിയിൽ 6 മക്കൾ. ഖാസിം, സൈനബ, റുഖയ്യ, ഉമ്മുകുൽസൂം, ഫാത്തിമ, അബ്ദുല്ല. 

അത്യുത്തമ  മങ്കമാർ

ﻋَﻦِ اﺑْﻦِ ﻋَﺒَّﺎﺱٍ رضي الله عنه، ﻗَﺎﻝَ: ﺧَﻂَّ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻓِﻲ اﻷَْﺭْﺽِ ﺃَﺭْﺑَﻌَﺔَ ﺧُﻄُﻮﻁٍ، ﻗَﺎﻝَ: " ﺗَﺪْﺭُﻭﻥَ ﻣَﺎ ﻫَﺬَا؟ " ﻓَﻘَﺎﻟُﻮا: اﻟﻠﻪُ ﻭَﺭَﺳُﻮﻟُﻪُ ﺃَﻋْﻠَﻢُ. ﻓَﻘَﺎﻝَ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: " ﺃَﻓْﻀَﻞُ ﻧِﺴَﺎءِ ﺃَﻫْﻞِ اﻟْﺠَﻨَّﺔِ: ﺧَﺪِﻳﺠَﺔُ ﺑِﻨْﺖُ ﺧُﻮَﻳْﻠِﺪٍ، ﻭَﻓَﺎﻃِﻤَﺔُ ﺑِﻨْﺖُ ﻣُﺤَﻤَّﺪٍ، ﻭَﺁﺳِﻴَﺔُ ﺑِﻨْﺖُ ﻣُﺰَاﺣِﻢٍ اﻣْﺮَﺃَﺓُ ﻓِﺮْﻋَﻮْﻥَ، ﻭَﻣَﺮْﻳَﻢُ اﺑْﻨَﺔُ ﻋِﻤْﺮَاﻥَ "

 (مسند أحمد :٢٦٦٨)

ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: ഒരിക്കൽ തിരുനബിﷺ നിലത്ത് നാല് വരകളുണ്ടാക്കി. എന്നിട്ട് ചോദിച്ചു: ഇതെന്താണെന്ന് നിങ്ങൾക്ക് അറിയുമോ?

സ്വഹാബികൾ പറഞ്ഞു: അല്ലാഹുവിനും, അവന്റെ റസൂലിനുമെ അറിയൂ. അപ്പോൾ നബിﷺ വിശദീകരിച്ചു: "സ്വർഗീയ സ്ത്രീകളിലെ അത്യുത്തമരായ നാലു പേരാണിത്. ഖുവൈലിദിന്റെ മകൾ ഖദീജ, മുഹമ്മദിന്റെ മകൾ ഫാത്തിമ,  മുസാഹിമിന്റെ മകളും ഫിർഔനിന്റെ ഭാര്യയുമായ ആസിയ, ഇംറാനിന്റെ മകൾ മർയം.

(മുസ്നദ് അഹ്‌മദ് :2668)

മനശ്ശാന്തി പകരുന്ന ഭാര്യ

ﻋَﻦْ ﻋَﺎﺋِﺸَﺔَ ﺃُﻡِّ اﻟﻤُﺆْﻣِﻨِﻴﻦَ ﺃَﻧَّﻬَﺎ ﻗَﺎﻟَﺖْ:.......ﻓَﺮَﺟَﻊَ ﺑِﻬَﺎ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﺮْﺟُﻒُ ﻓُﺆَاﺩُﻩُ، ﻓَﺪَﺧَﻞَ ﻋَﻠَﻰ ﺧَﺪِﻳﺠَﺔَ ﺑِﻨْﺖِ ﺧُﻮَﻳْﻠِﺪٍ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻬَﺎ، ﻓَﻘَﺎﻝَ: «ﺯَﻣِّﻠُﻮﻧِﻲ ﺯَﻣِّﻠُﻮﻧِﻲ» ﻓَﺰَﻣَّﻠُﻮﻩُ ﺣَﺘَّﻰ ﺫَﻫَﺐَ ﻋَﻨْﻪُ اﻟﺮَّﻭْﻉُ، ﻓَﻘَﺎﻝَ ﻟِﺨَﺪِﻳﺠَﺔَ ﻭَﺃَﺧْﺒَﺮَﻫَﺎ اﻟﺨَﺒَﺮَ: «ﻟَﻘَﺪْ ﺧَﺸِﻴﺖُ ﻋَﻠَﻰ ﻧَﻔْﺴِﻲ» ﻓَﻘَﺎﻟَﺖْ ﺧَﺪِﻳﺠَﺔُ: ﻛَﻼَّ ﻭَاﻟﻠَّﻪِ ﻣَﺎ ﻳُﺨْﺰِﻳﻚَ اﻟﻠَّﻪُ ﺃَﺑَﺪًا، ﺇِﻧَّﻚَ ﻟَﺘَﺼِﻞُ اﻟﺮَّﺣِﻢَ، ﻭَﺗَﺤْﻤِﻞُ اﻟﻜَﻞَّ، ﻭَﺗَﻜْﺴِﺐُ اﻟﻤَﻌْﺪُﻭﻡَ، ﻭَﺗَﻘْﺮِﻱ اﻟﻀَّﻴْﻒَ، ﻭَﺗُﻌِﻴﻦُ ﻋَﻠَﻰ ﻧَﻮَاﺋِﺐِ اﻟﺤَﻖِّ،

(صحيح البخاري:٣)

 ആയിശ(റ)വിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നു

തിരുനബിﷺക്ക് ആദ്യമായി ദിവ്യ സന്ദേശം അവതരിച്ച സംഭവം വിവരിച്ച് കൊണ്ടുള്ള ദീർഘമായ ഹദീസിൽ ഇപ്രകാരം കാണാം: "റസൂൽ(ﷺ) വിറകൊള്ളുന്ന ഹൃദയത്തോടെ മഹതി ഖദീജ(റ)ന്റെ അടുത്ത് മടങ്ങിയെത്തുകയും 'എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കൂ' എന്നു പറയുകയും ചെയ്തു. മഹതി നബി(ﷺ)യെ പുതപ്പിച്ചു. ഭയം വിട്ടുമാറിയപ്പോൾ നബി(ﷺ) ഖദീജാ ബീവി(റ)യോട് നടന്ന വിവരങ്ങളെല്ലാം പറഞ്ഞു. ഞാൻ വല്ലാതെ പേടിച്ചുപോയെന്നു പറഞ്ഞപ്പോൾ ഖദീജ(റ) പ്രതിവചിച്ചു: "ഇല്ല, അല്ലാഹു സത്യം, അവൻ ഒരിക്കലും താങ്കളെ അപമാനിക്കില്ല. അങ്ങ് ചാർച്ചയെ ചേർക്കുന്നു, ആലംബഹീനരുടെ കാര്യങ്ങൾ ഏറ്റെടുക്കുന്നു, അഗതികൾക്കു ഗതിയുണ്ടാക്കുന്നു, അതിഥികളെ സൽകരിച്ചാദരിക്കുന്നു, സത്യവഴിയിൽ വിപത്തു നേരിടുമ്പോൾ സഹായമേകുന്നു.(സ്വഹീഹുൽ ബുഖാരി:3)

മലക്കിനെ തിരിച്ചറിയുന്നു

ﻋَﻦْ ﺃُﻡِّ ﺳَﻠَﻤَﺔَ، ﻋَﻦْ ﺧَﺪِﻳﺠَﺔَ ﺑﻦﺗ ﺧُﻮَﻳْﻠِﺪٍ ﺃَﻧَّﻬَﺎ ﻗَﺎﻟَﺖْ: ﻗُﻠْﺖُ ﻟِﺮَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: ﻳَﺎ اﺑﻦ اﻟْﻌَﻢِّ ﺃَﺗَﺴْﺘَﻄِﻴﻊُ ﺇِﺫَا ﺟَﺎءَﻙَ ﻫَﺬَا اﻟَّﺬِﻱ ﻳَﺄْﺗِﻴﻚَ ﺃَﻥْ ﺗُﺨْﺒِﺮَﻧِﻲَ ﺑِﻪِ؟ ﻓَﻘَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: ﻧَﻌَﻢْ ﻗَﺎﻟَﺖْ ﺧَﺪِﻳﺠَﺔُ: ﻓَﺠَﺎءَﻩُ ﺟِﺒْﺮِﻳﻞُ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡُ ﺫَاﺕَ ﻳَﻮْﻡٍ ﻭَﺃَﻧَﺎ ﻋِﻨْﺪَﻩُ ﻓَﻘَﺎﻝَ: ﻳَﺎ ﺧَﺪِﻳﺠَﺔُ ﻫَﺬَا ﺻَﺎﺣِﺒِﻲ اﻟَّﺬِﻱ ﻳَﺄْﺗِﻴﻨِﻲ ﻗَﺪْ ﺟَﺎءَ ﻓَﻘُﻠْﺖُ ﻟَﻪُ: ﻗُﻢْ ﻓَﺎﺟْﻠِﺲْ ﻋَﻠَﻰ ﻓَﺨِﺬِﻱ ﻓَﺠَﻠَﺲَ ﻋَﻠَﻴْﻬَﺎ ﻓَﻘُﻠْﺖُ: ﻫَﻞْ ﺗَﺮَاﻩُ؟ ﻗَﺎﻝَ: ﻧَﻌَﻢْ ﻓَﻘُﻠْﺖُ: ﺗَﺤَﻮَّﻝْ ﻓَﺎﺟْﻠِﺲْ ﻋَﻠَﻰ ﻓَﺨِﺬِﻱ اﻟْﻴُﺴْﺮَﻯ ﻓَﺠَﻠَﺲَ ﻓَﻘُﻠْﺖُ: ﻫَﻞْ ﺗَﺮَاﻩُ؟ ﻗَﺎﻝَ: ﻧَﻌَﻢْ ﻗَﺎﻟَﺖْ ﺧَﺪِﻳﺠَﺔُ: ﻓَﺘَﺤﺴَّﺮْﺕُ ﻓَﻄَﺮَﺣْﺖُ ﺧِﻤَﺎﺭِﻱ ﻓَﻘُﻠْﺖُ: ﻫَﻞْ ﺗَﺮَاﻩُ؟ ﻗَﺎﻝَ: ﻻَ ﻓَﻘُﻠْﺖُ: ﻫَﺬَا ﻭَاﻟﻠَّﻪِ ﻣَﻠَﻚٌ ﻛَﺮِﻳﻢٌ ﻻَ ﻭَاﻟﻠَّﻪِ ﻣَﺎ ﻫَﺬَا ﺷَﻴْﻄَﺎﻥٌ. (دلائل النبوة :١/٢١٦)(فتح الباري:٧/٧٢٠)

ഉമ്മുസലമ(റ)വിൽ നിന്ന് നിവേദനം: ഖദീജ ബീവി(റ) പറയുന്നു: ഞാനൊരിക്കൽ തിരുനബിﷺയോട്  പറഞ്ഞു: "പിതൃവ്യപുത്രാ.. താങ്കളെ സമീപിക്കുന്ന മലക്ക് വരുമ്പോൾ എന്നേ അറിയിക്കാൻ താങ്കൾക്ക് സാധിക്കുമോ?

തിരുനബിﷺപറഞ്ഞു: അതെ, സാധിക്കും.

മഹതി തുടരുന്നു: ഒരുദിവസം ഞാൻ തിരുദുതരുടെ സമീപത്തിരിക്കുമ്പോൾ അവിടെ ജിബ്‌രീൽ(അ) വന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: 'ഖദീജ, എന്റെ സമീപം വരാറുള്ള മലക്ക് ആഗതനായിരിക്കുന്നു.

ബീവി: "തിരുദുതരൊന്ന് എന്റെ കാലിലിരിക്കാമോ? അങ്ങനെ തിരുദുതർﷺ മഹതിയുടെ കാലിൽ ഇരുന്നു.

ബീവി: ഇപ്പോൾ ആ മലക്കിനെ കാണുന്നുണ്ടോ?

നബിﷺപറഞ്ഞു :'അതെ കാണുന്നുണ്ട്'

ബീവി :എന്നാൽ ഒന്ന് തെറ്റി ഇടത് കാലിലിരിക്കാമോ?

അവിടുന്ന്  ഇരുന്നു.

ബീവി :'ഇപ്പോൾ കാണുണ്ടോ?

അവിടുന്ന് പറഞ്ഞു :' അതെ കാണുന്നുണ്ട്'

ബീവി തുടരുന്നു : ഞാൻ ഒന്ന് ചെരിഞ്ഞ് എന്റെ തട്ടം തലയിൽ നിന്ന് വീഴ്ത്തി.

ഇപ്പോൾ കാണുന്നുണ്ടോ? ഞാൻ ചോദിച്ചു.

 ഇല്ല, കാണുന്നില്ല. നബിﷺ പ്രതിവചിച്ചു.

ബീവി:  ഈ വരുന്നത് മലക്ക് തന്നെ, ഒരിക്കലും പിശാചല്ല. (ദലാഇലുന്നുബുവ്വ:1/216, ഫത്ഹുൽ ബാരി:7/720)

ഖാസിം സ്വർഗത്തിൽ മുലകുടി പൂർത്തിയാക്കും

ﻋَﻦْ ﻓَﺎﻃِﻤَﺔَ ﺑِﻨْﺖِ اﻟْﺤُﺴَﻴْﻦِ، ﻋَﻦْ ﺃَﺑِﻴﻬَﺎ اﻟْﺤُﺴَﻴْﻦِ ﺑْﻦِ ﻋَﻠِﻲٍّ، ﻗَﺎﻝَ: ﻟَﻤَّﺎ ﺗُﻮُﻓِّﻲَ اﻟْﻘَﺎﺳِﻢُ اﺑْﻦُ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻟَﺖْ ﺧَﺪِﻳﺠَﺔُ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﺩَﺭَّﺕْ ﻟُﺒَﻴْﻨَﺔُ اﻟْﻘَﺎﺳِﻢِ، ﻓَﻠَﻮْ ﻛَﺎﻥَ اﻟﻠَّﻪُ ﺃَﺑْﻘَﺎﻩُ ﺣَﺘَّﻰ ﻳَﺴْﺘَﻜْﻤِﻞَ ﺭَﺿَﺎﻋَﻪُ، ﻓَﻘَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﺇِﻥَّ ﺗَﻤَﺎﻡَ ﺭَﺿَﺎﻋِﻪِ ﻓِﻲ اﻟْﺠَﻨَّﺔِ» ﻗَﺎﻟَﺖْ: ﻟَﻮْ ﺃَﻋْﻠَﻢُ ﺫَﻟِﻚَ ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﻟَﻬَﻮَّﻥَ ﻋَﻠَﻲَّ ﺃَﻣْﺮَﻩُ، ﻓَﻘَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﺇِﻥْ ﺷِﺌْﺖِ ﺩَﻋَﻮْﺕُ اﻟﻠَّﻪَ ﺗَﻌَﺎﻟَﻰ ﻓَﺄَﺳْﻤَﻌَﻚِ ﺻَﻮْﺗَﻪُ» ﻗَﺎﻟَﺖْ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﺑَﻞْ ﺃُﺻَﺪِّﻕُ اﻟﻠَّﻪَ ﻭَﺭَﺳُﻮﻟَﻪُ "(سنن إبن ماجة :١٥١٢)

ഫാത്വിമ ബിൻത് ഹുസൈനി(റ)തന്റെ പിതാവ് ഹുസൈൻ(റ)വിൽ നിന്ന് ഉദ്ധരിക്കുന്നു: നബിﷺയുടെ പുത്രൻ ഖാസം വഫാതായപ്പോൾ ബീവി ഖദീജ(റ) പറഞ്ഞു: ‘തിരുദൂതരേ, ഖാസിമിനുള്ള മുലപ്പാൽ വല്ലാതെ വർധിക്കുന്നു. മുലകുടി പൂർത്തിയാകുന്നതു വരെയെങ്കിലും അല്ലാഹു അവന് ആയുസ്സ് നൽകിയിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചുപോയി’.

ഉടൻ നബിﷺ പറഞ്ഞു: ‘അവന്റെ മുല കുടിയുടെ പൂർത്തീകരണം സ്വർഗത്തിൽ വെച്ചാണ് നടക്കുക. ഒരു സ്വർഗീയ വനിത അവനെ മുലയൂട്ടാനുണ്ടാകും.’

ഇതു കേട്ടപ്പോൾ ഖദീജ(റ)ക്ക് സമാധാനമായി. അവർ പറഞ്ഞു: ‘അതു മതി. അത് ഞാനറിഞ്ഞിരുന്നുവെങ്കിൽ ഇതിനു മുമ്പു തന്നെ ആശ്വാസം കൊള്ളുമായിരുന്നു’.

തിരുനബി(ﷺ) കൂട്ടിച്ചേർത്തു: ‘ഇനി നിനക്ക് വേണമെങ്കിൽ അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കാം. അതു നിമിത്തം അവന്റെ ശബ്ദം നിനക്ക് കേൾപ്പിക്കുകയും ചെയ്യാം’. ഉടനെ ബീവി ഭർത്താവിനെ തടഞ്ഞു കൊണ്ട് പറഞ്ഞു: അതു വേണ്ടാ, അല്ലാഹുവിനെയും അവന്റെ റസൂലിനെയും ഞാൻ പൂർണമായി അംഗീകരിക്കുന്നു. 

(സുനനു ഇബ്നുമാജ:1512).

സ്വർഗത്തിൽ ഭവനം

ﻋَﻦْ ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻪُ، ﻗَﺎﻝَ: " ﺃَﺗَﻰ ﺟِﺒْﺮِﻳﻞُ اﻟﻨَّﺒِﻲَّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻓَﻘَﺎﻝَ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ: ﻫَﺬِﻩِ ﺧﺪﻳﺠﺔ ﻗَﺪْ ﺃَﺗَﺖْ ﻣَﻌَﻬَﺎ ﺇِﻧَﺎءٌ ﻓِﻴﻪِ ﺇِﺩَاﻡٌ، ﺃَﻭْ ﻃَﻌَﺎﻡٌ ﺃَﻭْ ﺷَﺮَاﺏٌ، ﻓَﺈِﺫَا ﻫِﻲَ ﺃَﺗَﺘْﻚَ ﻓَﺎﻗْﺮَﺃْ ﻋَﻠَﻴْﻬَﺎ اﻟﺴَّﻼَﻡَ ﻣِﻦْ ﺭَﺑِّﻬَﺎ ﻭَﻣِﻨِّﻲ ﻭَﺑَﺸِّﺮْﻫَﺎ ﺑِﺒَﻴْﺖٍ ﻓِﻲ اﻟﺠَﻨَّﺔِ ﻣِﻦْ ﻗَﺼَﺐٍ ﻻَ ﺻَﺨَﺐَ ﻓِﻴﻪِ، ﻭَﻻَ ﻧَﺼَﺐَ "

 (صحيح البخاري :٣٨٢٠)

അബൂഹുറൈറ(റ)നിവേദനം: 'ഒരിക്കൽ ജിബ്‌രീൽ(അ) തിരുനബിﷺയുടെ അടുക്കൽ വന്നുകൊണ്ട് പറഞ്ഞു: യാ റസൂലുല്ലാഹ്, ഇതാ ഖദീജാ   ഒരു പാത്രവുമായി വരുന്നു. അതിൽ ഭക്ഷണവും, കറിയും, വെള്ളവുമുണ്ട് അവർ അങ്ങയുടെ അടുക്കൽ വന്നാൽ രക്ഷിതാവായ അല്ലാഹുവിന്റെ ഭാഗത്തുനിന്നും, എന്‍റെ ഭാഗത്തുനിന്നുമുള്ള  സലാം പറയുക. സ്വർഗത്തിൽ ഒരു വീടുണ്ടെന്ന സന്തോഷവാർത്തയും അറിയിക്കുക. അതിൽ ക്ഷീണവും പ്രയാസങ്ങളും ഉണ്ടാവുകയില്ല.

(ബുഖാരി :3820)

ബീവി സലാം മടക്കുന്നു

.... ﻓَﻘَﺎﻟَﺖْ: «ﺇِﻥَّ اﻟﻠﻪَ ﻫُﻮَ اﻟﺴَّﻼَﻡُ، ﻭَﻋَﻠَﻰ ﺟِﺒْﺮِﻳﻞَ اﻟﺴَّﻼَﻡُ، ﻭَﻋَﻠَﻴْﻚَ اﻟﺴَّﻼَﻡُ، ﻭَﺭَﺣْﻤَﺔُ اﻟﻠﻪِ ﻭَﺑَﺮَﻛَﺎﺗُﻪُ.

(سنن النسائي:٨٣٠١)

ജിബ്‌രീൽ(അ) തിരുനബിﷺയോട് അല്ലാഹുവിന്റെയും തന്റെയും സലാം ഖദീജ ബീവിക്കുണ്ടെന്ന വിവരം മഹതിയോട് അറിയിക്കാൻ പറയുകയും തിരുദൂതർﷺ അതറിയിക്കുകയും ചെയ്തു. അപ്പോൾ ഖദീജ ബീവി(റ) പറഞ്ഞു: "അല്ലാഹു തന്നെ സലാം, ജിബ്‌രീലിന്റെ മേലിൽ സലാം. അങ്ങയ്ക്കും അല്ലാഹുവിന്റെ സലാമും കരുണയുമുണ്ടാവട്ടെ"

(നസാഈ:8301))

   ദുഃഖ വർഷം

ഹിജ്റയുടെ മൂന്നു വർഷം മുമ്പ് റമളാനിൽ മഹതി ഇഹലോക വാസം വെടിഞ്ഞു. റമളാൻ പത്തിനാണെന്നും, പതിനൊന്നിനാണെന്നും പറഞ്ഞവരുണ്ട്. ബീവിക്ക് അപ്പോൾ 65 വയസ്സ് പ്രായമായിരുന്നു. അബൂത്വാലിബും അതെ വർഷം തന്നെയാണ് മരിച്ചത്. നബിﷺക്ക് താങ്ങും തണലുമായിരുന്ന ഇവരുടെ വിയോഗം നബിﷺയുടെ മക്കാജീവിതത്തെ ദുഃഖത്തിലാഴ്ത്തി. ഈ വർഷം ആമുൽ ഹുസ്ന് (ദുഃഖവർഷം) എന്നാണറിയപ്പെടുന്നത്.

തിരുനബിﷺബീവിയെ അനുസ്മരിക്കുന്നു

ﻋَﻦْ ﻋَﺎﺋِﺸَﺔَ رضي الله عنها ، ﻗَﺎﻟَﺖْ: ﻛَﺎﻥَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﺇِﺫَا ﺫَﻛَﺮَ ﺧَﺪِﻳﺠَﺔَ ﺃَﺛْﻨَﻰ ﻋَﻠَﻴْﻬَﺎ، ﻓَﺄَﺣْﺴَﻦَ اﻟﺜَّﻨَﺎءَ، ﻗَﺎﻟَﺖْ: ﻓَﻐِﺮْﺕُ ﻳَﻮْﻣًﺎ، ﻓَﻘُﻠْﺖُ: ﻣَﺎ ﺃَﻛْﺜَﺮَ ﻣَﺎ ﺗَﺬْﻛُﺮُﻫَﺎ ﺣَﻤْﺮَاءَ اﻟﺸِّﺪْﻕِ، ﻗَﺪْ ﺃَﺑْﺪَﻟَﻚَ اﻟﻠﻪُ ﻋَﺰَّ ﻭَﺟَﻞَّ ﺑِﻬَﺎ ﺧَﻴْﺮًا ﻣِﻨْﻬَﺎ، ﻗَﺎﻝَ: " ﻣَﺎ ﺃَﺑْﺪَﻟَﻨِﻲ اﻟﻠﻪُ ﻋَﺰَّ ﻭَﺟَﻞَّ ﺧَﻴْﺮًا ﻣِﻨْﻬَﺎ، ﻗَﺪْ ﺁﻣَﻨَﺖْ ﺑِﻲ ﺇِﺫْ ﻛَﻔَﺮَ ﺑِﻲ  اﻟﻨَّﺎﺱُ، ﻭَﺻَﺪَّﻗَﺘْﻨِﻲ ﺇِﺫْ ﻛَﺬَّﺑَﻨِﻲ اﻟﻨَّﺎﺱُ، ﻭَﻭَاﺳَﺘْﻨِﻲ  ﺑِﻤَﺎﻟِﻬَﺎ ﺇِﺫْ ﺣَﺮَﻣَﻨِﻲ اﻟﻨَّﺎﺱُ، ﻭَﺭَﺯَﻗَﻨِﻲ اﻟﻠﻪُ ﻋَﺰَّ ﻭَﺟَﻞَّ ﻭَﻟَﺪَﻫَﺎ ﺇِﺫْ ﺣَﺮَﻣَﻨِﻲ ﺃَﻭْﻻَﺩَ اﻟﻨِّﺴَﺎءِ " (مسند أحمد :٢٤٨٦٤)

ആയിഷ(റ) വിൽ നിന്ന് നിവേദനം. നബിﷺ ബീവി ഖദീജ(റ) യെ സ്മരിക്കുമ്പോൾ വളരെ നന്നായി അവരെ വാഴ്ത്തിപ്പറയാറുണ്ടായിരുന്നു. ഒരു ദിവസം ഈർഷ്യതകൊണ്ട് ഞാൻ പറഞ്ഞു: എന്തിനാണ് ഖദീജ(റ)യെ നിങ്ങൾ ഇത്രകൂടുതലായി സ്മരിക്കുന്നത്? അവർക്കുപകരം അവരെക്കാൾ ഉത്തമരായവരെ അല്ലാഹു താങ്കൾക്ക് നൽകിയിട്ടില്ലേ? അപ്പോൾ നബിﷺ പറഞ്ഞു: ഖദീജയെക്കാൾ ഉത്തമരായൊരു സ്ത്രീയെ അല്ലാഹു എനിക്ക് പകരം നൽകിയിട്ടില്ല. ജനങ്ങൾ നിഷേധിച്ചപ്പോൾ അവർ വിശ്വസിച്ചു. ജനങ്ങൾ എന്നെ കളവാക്കിയപ്പോൾ അവർ എന്നെ ശരിവെച്ചു. ജനങ്ങൾ എനിക്ക് വിലക്കേർപ്പെടുത്തിയപ്പോൾ സമ്പത്തുനൽകി എന്നെ അവർ സഹായിച്ചു. അല്ലാഹു എനിക്ക് മക്കളെ തന്നത് അവരിലൂടയാണ്.

(മുസ്നദ് അഹ്‌മദ് :24864)

മരിച്ചിട്ടും നിലക്കാത്ത സ്‌നേഹം

ﻋَﻦْ ﻋَﺎﺋِﺸَﺔَ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻬَﺎ، ﻗَﺎﻟَﺖْ: اﺳْﺘَﺄْﺫَﻧَﺖْ ﻫَﺎﻟَﺔُ ﺑِﻨْﺖُ ﺧُﻮَﻳْﻠِﺪٍ، ﺃُﺧْﺖُ ﺧَﺪِﻳﺠَﺔَ، ﻋَﻠَﻰ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻓَﻌَﺮَﻑَ اﺳْﺘِﺌْﺬَاﻥَ ﺧَﺪِﻳﺠَﺔَ ﻓَﺎﺭْﺗَﺎﻉَ ﻟِﺬَﻟِﻚَ، ﻓَﻘَﺎﻝَ: «اﻟﻠَّﻬُﻢَّ ﻫَﺎﻟَﺔَ». 

(صحيح البخاري :٣٨٢١)

ആഇശ(റ)യില്‍നിന്ന് നിവേദനം: ഒരിക്കല്‍ ഖദീജ(റ)യുടെ സഹോദരി ഹാല ബിന്‍ത് ഖുവൈലിദ് പ്രവേശനാനുമതി തേടി പ്രവാചകരെ സമീപിച്ചു. ഖദീജ ബീവി(റ)യുടെ സ്വരത്തോട്  സദൃശ്യമായ അവരുടെ ശൈലി ഖദീജയെ കുറിച്ച ഓര്‍മകള്‍ പ്രവാചകരിൽ തിരിച്ചുകൊണ്ടുവന്നു. അവിടുന്ന് ഞെട്ടലോടെ   പറഞ്ഞു: അല്ലാഹ്, ഇത് ഹാല  ആണല്ലോ.

(ബുഖാരി:3821)

മഹതിയുടെ പേരിൽ ആടിനെ അറുത്ത് വിതരണം ചെയ്യുന്നു

ﻋَﻦْ ﻋَﺎﺋِﺸَﺔَ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻬَﺎ، ﻗَﺎﻟَﺖْ: ﻣَﺎ ﻏِﺮْﺕُ ﻋَﻠَﻰ ﺃَﺣَﺪٍ ﻣِﻦْ ﻧِﺴَﺎءِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻣَﺎ ﻏِﺮْﺕُ ﻋَﻠَﻰ ﺧَﺪِﻳﺠَﺔَ، ﻭَﻣَﺎ ﺭَﺃَﻳْﺘُﻬَﺎ، ﻭَﻟَﻜِﻦْ ﻛَﺎﻥَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳُﻜْﺜِﺮُ ﺫِﻛْﺮَﻫَﺎ، ﻭَﺭُﺑَّﻤَﺎ ﺫَﺑَﺢَ اﻟﺸَّﺎﺓَ ﺛُﻢَّ ﻳُﻘَﻄِّﻌُﻬَﺎ ﺃَﻋْﻀَﺎءً، ﺛُﻢَّ ﻳَﺒْﻌَﺜُﻬَﺎ ﻓِﻲ ﺻَﺪَاﺋِﻖِ ﺧَﺪِﻳﺠَﺔَ، ﻓَﺮُﺑَّﻤَﺎ ﻗُﻠْﺖُ ﻟَﻪُ: ﻛَﺄَﻧَّﻪُ ﻟَﻢْ ﻳَﻜُﻦْ ﻓِﻲ اﻟﺪُّﻧْﻴَﺎ اﻣْﺮَﺃَﺓٌ ﺇِﻻَّ ﺧَﺪِﻳﺠَﺔُ، ﻓَﻴَﻘُﻮﻝُ «ﺇِﻧَّﻬَﺎ ﻛَﺎﻧَﺖْ، ﻭَﻛَﺎﻧَﺖْ، ﻭَﻛَﺎﻥَ ﻟِﻲ ﻣِﻨْﻬَﺎ ﻭَﻟَﺪٌ. (صحيح البخاري :٣٨١٨)

ആഇശ(റ) പറയുന്നു:''ഖദീജ(റ) യോടുണ്ടായത്ര ഈര്‍ഷ്യത  പ്രവാചകരുടെ ഒരു ഭാര്യമാരോടും എനിക്ക് ഉണ്ടായിട്ടില്ല. ഞാനാകട്ടെ അവരെ കണ്ടിട്ടുമില്ല. പക്ഷേ, അവരെക്കുറിച്ച് ധാരാളമായി നബി(ﷺ) പറയാറുണ്ടായിരുന്നു. ചിലപ്പോള്‍ നബി ﷺ ആടിനെ അറുക്കുകയും അതിനെ  കഷ്ണങ്ങളാക്കി ഖദീജയുടെ സുഹൃത്തുക്കള്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. ചിലപ്പോള്‍ ഞാന്‍ നബി ﷺ യോട് പറഞ്ഞിട്ടുണ്ട്: 'ഖദീജ അല്ലാതെ മറ്റൊരു സ്ത്രീകളും ലോകത്തില്ലാത്ത പോലെയുണ്ട് നിങ്ങള്‍ കാണിക്കുന്നത് കണ്ടാല്‍.' അപ്പോള്‍ നബി ﷺ പറയും: 'ഖദീജ ഇന്നയിന്ന സ്വഭാവങ്ങള്‍ ഒക്കെ ഉള്ള ആളായിരുന്നു. അവരില്‍ നിന്നാണ് എനിക്ക് മക്കള്‍ ഉണ്ടായത്''

 (ബുഖാരി : 3818)

ഖദീജ ബീവി (റ) യുടെആണ്ട് ദിനം...

👉മഹതിയെക്കുറിച്ച് വരും വർഷങ്ങളിൽ കൂടുതൽ എഴുതാനും, അത് വായിക്കാനും നാഥൻ തുണക്കെട്ടെ. അവരുടെ തിരുനോട്ടം ഉള്ളവരിൽ അല്ലാഹു നമ്മേ ഉൾപ്പെടുത്തട്ടെ, ആമീൻ. 

കടപ്പാട്: മുഹമ്മദ് ശാഹിദ് സഖാഫി

Post a Comment

Previous Post Next Post