റമളാന്‍ 15; ബീവി നഫീസത്തുൽ മിസ്‌രിയ്യ വഫാത് ദിനം| Beevi Nafeesathul Misriya (r)

Beevi Nafeesathul Misriya (r)


പിതാവ്:  ഹസനുൽ അൻവർ

മാതാവ്: ഉമ്മുസലമ(റ). 

പരമ്പര:  ഹസൻ(റ), ഹുസൈൻ(റ) എന്നിവരുടെ സന്താന പരമ്പരയിലാണ് ബീവിയുടെ മാതാവിന്റെയും പിതാവിന്റെയും കുടുംബ വേരുകൾ സംഗമിക്കുന്നത്.

ജനനം: ഹിജ്‌റ 145 (ക്രി-760) ൽ  മക്കയിൽ ജനിച്ചു.

ഭർത്താവ്: അഹ്‌ലുബൈത്തിൽ തന്നെയുള്ള ഇസ്ഹാക്കുൽ മുഅതമിൻ (റ)

സന്താനങ്ങൾ: ഖാസിം(റ), ഉമ്മുകുൽസൂം(റ)

വളർന്നത് മദീനയിൽ

ونشأت بالمدينة في العبادة والزهادة تصوم النهار وتقوم الليل وكانت لا تفارق حرم النبي صلى الله عليه وسلم

മഹതി ജനിച്ചത് മക്കയിലാണെങ്കിലും അഞ്ച് വയസ്സുള്ളപ്പോൾ കുടുംബം മദീനയിലേക്ക് താമസം മാറ്റി. ഇബാദത്തിലും പരിത്യാഗത്തിലുമായി മദീനയിലാണ് മഹതി വളനർന്നത്. പകലിൽ  നോമ്പും രാത്രിയിൽ നിസ്കാരവുമായി കഴിഞ്ഞുകൂടി. തിരുനബിﷺയുടെ ഹറമായ മദീനയിൽ നിന്ന് ആ കാലയളവിൽ മഹതി ഒരിക്കലും മാറി താമസിച്ചില്ല.

 (നൂറുൽ അബ്സ്വാറ്)

മുപ്പത് ഹജ്ജ്

وحجت ثلاثين حجة أكثرها ماشية وكانت تبكى بكاء كثيرا وتتعلق باستار الكعبة وتقول إلهي وسيدي ومولاى متعنى وفرحنى برضاك عنى

മഹതി മുപ്പത് തവണ ഹജ്ജ് നിർവ്വഹിച്ചിട്ടുണ്ട്. അതിലധികവും നടന്നിട്ടാണ് പോയത്. മഹതിയവർകൾ വല്ലാതെ കരയുമായിരുന്നു. കഅ്ബയുടെ കില്ല പിടിച്ച് കൊണ്ട് ഇപ്രകാരം ദുആ ചെയ്യുമായിരുന്നു: "എന്റെ ഇലാഹും സയ്യിദും യജമാനനുമായ നാഥാ എന്നെ നിന്റെ  തൃപ്തികൊണ്ട് സന്തോഷിപ്പിക്കുകയും, അനുഗ്രഹിക്കുകയും ചെയ്യേണമേ"

(നൂറുൽ അബ്സ്വാർ)

ഉറങ്ങാത്ത ദിനരാത്രികൾ

قال زينب بنت يحيى وهو أخو سيدة نفيسة رضي الله عنها. خدمت عمتى نفيسة أربعين سنة، فما رأيتها نامت بليل ولا فطرت بنهار، فقلت أما ترفقين بنفسك؟ قالت: كيف أرفق بنفسي وقدامى عقبات لا يقطعهن الا الفائزون. (نور الأبصار)

നഫീസാ ബീവി(റ)യുടെ സഹോദര പുത്രി സൈനബാ ബീവി(റ) പറയുന്നു: "ഞാൻ എന്റെ എളാമയായ നഫീസാ ബീവി(റ)യെ നാൽപത് വർഷം ഖിദ്മത്ത് ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ഒരിക്കലും രാത്രി ഉറങ്ങുന്നതായോ, പകലിൽ നോമ്പ്കാരിയല്ലാതയോ ഞാൻ മഹതിയെ കണ്ടിട്ടില്ല. ഞാൻ മഹതിയോട് ചോദിച്ചു:" അങ്ങയ്ക്ക് ശരീരത്തത്തോട് ഒന്ന് കൃപ കാണിച്ചുകൂടേ?
മഹതി പറഞ്ഞു: "ഞാനെങ്ങനെ എന്റെ ശരീരത്തോട് മയം കാണിക്കും. എന്റെ മുന്നിൽ കുറേ കടമ്പകൾ കടക്കേണ്ടതുണ്ട്. വിജയികളല്ലാതെ അവകളെ മുറിച്ച് കടക്കുകയില്ല.
(നൂറുൽ അബ്സ്വാർ)

ശാഫിഈ ഇമാം(റ) രോഗ ശമനത്തിനായി തേടുന്നു

وكان الشافعي رضي الله عنه إذا مرض أرسل إليها إنسانا من أصحابه الربيع الجيزى أو الريع المرادي فيسلم المرسل إليها و يقول لها إن ابن عمك الشافعي مريض ويسألك الدعاء تدعو له فلا يرجع له القاصد إلا وقد عوفي من مرضه فلما مرض مرضه الذي مات فيه أرسل لها على جارى عادته يلتمس منها الدعاء ، فقالت للقاصد متعه الله بالنظر إلى وجهه الكريم فجاء  القاصد له فرآه الشافعي فقال له ما قالت لك ؟ قال قالت لي كيت وكيت فعلم أنه ميت فأوصى.
(نور الأبصار)

ശാഫിഈ ഇമാം(റ) രോഗബാധിതനാവുന്ന വേളയിലെല്ലാം ശമനത്തിനായി  ബീവിയോട് ചെന്ന് ദുആ ചെയ്യാൻ ആവശ്യപ്പെടാൻ ശിഷ്യന്മാരെ പറഞ്ഞയക്കുമായിരുന്നു.  തദ്ഫലമായി പോയവർ തിരിച്ചുവരും മുന്നെ സുഖം പ്രാപിക്കുകയും ചെയ്യുമായിരുന്നു. ഇമാമിന്റെ മരണത്തിലേക്കെത്തിച്ച രോഗഘട്ടം പ്രാർത്ഥനാഭ്യർത്ഥനയുമായി ചെന്ന ശിഷ്യനോട് പ്രാർത്ഥനക്കു പകരം മഹതി പറഞ്ഞു: ‘അല്ലാഹു തിരുദർശനത്തിന് ഇമാമിനെ അനുഗ്രഹിക്കുമാറാകട്ടേ.’ തന്റെ മടക്കയാത്രക്കു സമയമായെന്ന് ബീവിയുടെ പ്രതികരണത്തിൽ നിന്നും ഇമാം മനസ്സിലാക്കി മരണത്തിനൊരുങ്ങി.
(നൂറുൽ അബ്സ്വാർ)

രണ്ടായിരം ഖത്മുകൾ

وحفرت قبرها بيدها في بيتها وكانت تصلي فيه كثيرا وقرأت فيه مائة وتسعين ختمة وفي رواية عنه ألفي ختمة وقيل ألف وتسعمائة (نور الأبصار)

മഹതി മിസ്റിലെ തന്റെ വീട്ടിൽ സ്വന്തം കൈകൊണ്ട് കുഴിച്ച ഖബ്റിൽ ധാരാളമായി  നിസ്കരിക്കുമായിരുന്നു. അതിൽ ഇറങ്ങിയിരുന്ന് മഹതി 190 ഖത്മുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഒരു രിവായത്ത് പ്രകാരം രണ്ടായിരം ഖത്മുകൾ എന്നാണ്. 1900 ഖത്മുകളെന്നും അഭിപ്രായമുണ്ട്. (നൂറുൽ അബ്സ്വാർ) 

യഹൂദി കുടുംബം ഇസ്‌ലാമിലേക്ക്

ﻭﻛﺎﻥ ﺑﺠﻮاﺭ ﻫﺬﻩ اﻟﺪاﺭ اﻣﺮﺃﺓ ﻳﻬﻮﺩﻳﺔ ﻟﻬﺎ اﺑﻨﺔ ﻣﻘﻌﺪﺓ، ﻓﺄﺭاﺩﺕ اﻷﻡ ﺃﻥ ﺗﺘﻮﺟّﻪ ﺇﻟﻰ اﻟﺤﻤّﺎﻡ، ﻓﻘﺎﻟﺖ ﻟﻬﺎ: ﻳﺎ ﺑﻨﻴّﺘﻰ، ﻣﺎ ﺃﺻﻨﻊ ﻓﻰ ﺃﻣﺮﻙ؟ ﻫﻞ ﻟﻚ ﺃﻥّ ﻧﺤﻤﻠﻚ ﻣﻌﻨﺎ ﺇﻟﻰ اﻟﺤﻤّﺎﻡ؟ ﻗﺎﻟﺖ [ اﻟﺒﻨﺖ]  : ﻳﺎ ﺃﻣّﺎﻩ، اﺟﻌﻠﻴﻨﻰ ﻋﻨﺪ ﻫﺬﻩ اﻟﺸﺮﻳﻔﺔ اﻟﺘﻰ ﺑﺠﻮاﺭﻧﺎ ﺣﺘﻰ ﺗﻌﻮﺩﻯ. ﻓﺠﺎءﺕ ﺃﻣّﻬﺎ ﺇﻟﻰ اﻟﺴﻴﺪﺓ ﻧﻔﻴﺴﺔ، ﻭﺳﺄﻟﺘﻬﺎ ﻭاﺳﺘﺄﺫﻧﺘﻬﺎ ﻓﻰ ﺫﻟﻚ  ، ﻓﺄﺫﻧﺖ ﻟﻬﺎ، ﻓﺄﺗﺖ ﺑﻬﺎ ﺇﻟﻴﻬﺎ، ﻭﻭﺿﻌﺘﻬﺎ ﻓﻰ ﺟﺎﻧﺐ اﻟﺒﻴﺖ، ﻭﻣﻀﺖ، ﻓﺠﺎء ﻭﻗﺖ ﺻﻼﺓ اﻟﻈﻬﺮ، ﻓﻘﺎﻣﺖ اﻟﺴﻴﺪﺓ ﻧﻔﻴﺴﺔ ﻓﺘﻮﺿّﺄﺕ ﺇﻟﻰ ﺟﺎﻧﺐ اﻟﺼﺒﻴﺔ، ﻓﺠﺮﻯ اﻟﻤﺎء ﺇﻟﻴﻬﺎ  ، ﻓﺄﻟﻬﻤﻬﺎ اﻟﻠﻪ ﺗﻌﺎﻟﻰ ﺃﻥ ﺃﺧﺬﺕ ﻣﻦ ﻣﺎء اﻟﻮﺿﻮء ﻭﺟﻌﻠﺖ ﺗﻤﺮّ ﺑﻪ ﻋﻠﻰ ﺃﻋﻀﺎﺋﻬﺎ، ﻓﺸﻔﻴﺖ ﺑﺈﺫﻥ اﻟﻠﻪ ﺗﻌﺎﻟﻰ، ﻭﻗﺎﻣﺖ ﺗﻤﺸﻰ ﻛﺄﻥ ﻟﻢ ﻳﻜﻦ ﺑﻬﺎ ﺷﻰء، ﻓﻠﻤﺎ ﺟﺎء ﺃﻫﻠﻬﺎ ﺧﺮﺟﺖ ﺇﻟﻴﻬﻢ ﺗﻤﺸﻰ، ﻓﺴﺄﻟﻮﻫﺎ ﻋﻦ ﺷﺄﻧﻬﺎ، ﻓﺄﺧﺒﺮﺗﻬﻢ، ﻓﺄﺳﻠﻤﻮا.
(مرشد الزوار إلى قبور الابرار:١٦٣)

ബീവിയുടെ അയൽക്കാരായി ഒരു ജൂത കുടുംബം താമസിച്ചിരുന്നു. ഇവർക്ക് സ്വയം എഴുന്നേറ്റു നിൽക്കാനും നടക്കാനും ശേഷിയില്ലാത്ത ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ വീട്ടിലും മുറ്റത്തുമൊക്കെ ഇഴഞ്ഞു നീങ്ങുമായിരുന്നു. ഒരുദിവസം  വീട്ടിൽ അവളുടെ മാതാവ് മാത്രമുള്ള സമയം, മാതാവിന് കുളിമുറിയിൽ പോകണം. മകളോട് ചോദിച്ചു : എനിക്ക് കുളിമുറിയിൽ പോകണം നിന്നെ ഞാൻ എന്ത് ചെയ്യും? കുട്ടി പറഞ്ഞു: എന്നെ നിങ്ങൾ നമ്മുടെ അയൽപക്കത്തുള്ള ബീവിയുടെ സമീപത്തേക്ക് ആക്കുക. നിങ്ങൾ മടങ്ങി വരുന്നത് വരേ ഞാൻ അവിടെ നിന്നോളാം. കുട്ടിയെ ബീവിയുടെ സമീപത്താക്കി മാതാവ് പോയി. ളുഹ്റ് നിസ്കാരത്തിന് സമയമായി. ബീവി നിസ്‌കരിക്കാൻ വുളൂഅ് ചെയ്യാൻ എഴുനേറ്റു. കുട്ടിയെ സമീപത്താക്കി മഹതി വുളൂഅ് എടുത്തു. ആ കുട്ടിക്ക് അല്ലാഹു മഹതി വുളൂഅ് എടുത്ത് ഒഴുകി വരുന്ന വെള്ളം എടുക്കാൻ തോണിപ്പിച്ചു കൊടുത്തു. മഹതിയുടെ സമീപത്തേക്ക്  ഇഴഞ്ഞെത്തിയ കുട്ടി  ആ   വെള്ളം കൈയ്യിൽ എടുത്ത് തന്റെ അവയവങ്ങളിൽ പുരട്ടി.  ആ തളർന്ന കാലുകളിൽ അദ്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു. അല്ലാഹുവിന്റെ അനുമതി പ്രകാരം അവൾ സുഖപ്പെട്ടു. കുട്ടി പരസഹായമില്ലാതെ എഴുന്നേറ്റു വീട്ടിലേക്ക് ഓടി പ്പോയി,  സംഭവമറിഞ്ഞ ആ കുടുംബം പരിശുദ്ധ ഇസ്‌ലാമിലേക്ക് വന്നു.
(മുർശിദുസ്സുവ്വാർ)

വഫാത്ത്

ﻗﺎﻟﺖ ﺯﻳﻨﺐ ﺑﻨﺖ ﺃﺧﻴﻬﺎ: ﺗﺄﻟّﻤﺖ ﻋﻤّﺘﻰ ﻓﻰ ﺃﻭﻝ ﻳﻮﻡ ﻣﻦ ﺭﺟﺐ، ﻭﻛﺘﺒﺖ ﺇﻟﻰ ﺯﻭﺟﻬﺎ ﺇﺳﺤﺎﻕ اﻟﻤﺆﺗﻤﻦ ﻛﺘﺎﺑﺎ، ﻭﻛﺎﻥ ﻏﺎﺋﺒﺎ ﺑﺎﻟﻤﺪﻳﻨﺔ، ﺗﺄﻣﺮﻩ ﺑﺎﻟﻤﺠﻰء ﺇﻟﻴﻬﺎ، ﻭﻣﺎ ﺯاﻟﺖ «4» ﻛﺬﻟﻚ ﺇﻟﻰ ﺃﻥ ﻛﺎﻥ ﺃﻭﻝ ﺟﻤﻌﺔ ﻣﻦ ﺷﻬﺮ ﺭﻣﻀﺎﻥ ﺯاﺩ ﺑﻬﺎ اﻷﻟﻢ ﻭﻫﻰ ﺻﺎﺋﻤﺔ، ﻓﺪﺧﻞ ﻋﻠﻴﻬﺎ اﻷﻃﺒﺎء اﻟﺤﺬّاﻕ ﻭﺃﺷﺎﺭﻭا ﺑﺄﺳﺮﻫﻢ  ﻋﻠﻴﻬﺎ ﺃﻥ ﺗﻔﻄﺮ ﻟﺤﻔﻆ اﻟﻘﻮﺓ، ﻟﻤﺎ ﺭﺃﻭا ﻣﻦ اﻟﻀﻌﻒ اﻟﺬﻱ ﺃﺻﺎﺑﻬﺎ، ﻓﻘﺎﻟﺖ: ﻭا ﻋﺠﺒﺎ! ﻟﻰ ﺛﻼﺛﻮﻥ ﺳﻨﺔ ﺃﺳﺄﻝ  اﻟﻠﻪ ﻋﺰ ﻭﺟﻞ ﺃﻥ ﻳﺘﻮﻓّﺎﻧﻰ ﻭﺃﻧﺎ ﺻﺎﺋﻤﺔ ﻭﺃﻓﻄﺮ؟! ﻣﻌﺎﺫ اﻟﻠﻪ ﺗﻌﺎﻟﻰ-....ﺛﻢ ﺇﻧﻬﺎ ﺑﻘﻴﺖ ﻛﺬﻟﻚ ﺇﻟﻰ اﻟﻌﺸﺮ اﻷﻭاﺳﻂ  ﻣﻦ ﺷﻬﺮ ﺭﻣﻀﺎﻥ، ﻓﺎﺷﺘﺪّ ﺑﻬﺎ اﻟﻤﺮﺽ ﻭاﺣﺘﻀﺮﺕ  ، ﻓﺎﺳﺘﻔﺘﺤﺖ ﺑﻘﺮاءﺓ ﺳﻮﺭﺓ اﻷﻧﻌﺎﻡ، ﻓﻤﺎ ﺯاﻟﺖ ﺗﻘﺮﺃ ﺇﻟﻰ ﺃﻥ ﻭﺻﻠﺖ ﺇﻟﻰ ﻗﻮﻟﻪ ﺗﻌﺎﻟﻰ:.. ﻗُﻞْ ﻟِﻠَّﻪِ، ﻛَﺘَﺐَ ﻋَﻠﻰ ﻧَﻔْﺴِﻪِ اﻟﺮَّﺣْﻤَﺔَ
ﻓﻔﺎﺿﺖ ﺭﻭﺣﻬﺎ اﻟﻜﺮﻳﻤﺔ.. ﻭﻗﻴﻞ: ﺇﻧﻬﺎ ﻗﺮﺃﺕ: ﻟَﻬُﻢْ ﺩاﺭُ اﻟﺴَّﻼﻡِ ﻋِﻨْﺪَ ﺭَﺑِّﻬِﻢْ ﻭَﻫُﻮَ ﻭَﻟِﻴُّﻬُﻢْ ﺑِﻤﺎ ﻛﺎﻧُﻮا ﻳَﻌْﻤَﻠُﻮﻥَ
« ﻓﻐﺸﻰ ﻋﻠﻴﻬﺎ.. 

ബീവിയുടെ ഖാദിമത്തായ സൈനബ ബീവി പറയുന്നു:  റജബ്മാസം ബീവി രോഗബാധിതനായി. ഭർത്താവ് ഇസ്ഹാഖ്(റ) നാട്ടിലില്ലായിരുന്നു. ഞാൻ അവർ  തിരിച്ചുവരാൻ പറഞ്ഞ് അദ്ദേഹത്തിന് കത്തയച്ചു. റമളാനിലെ ആദ്യ വെള്ളിയാഴ്ച വരെ രോഗം തുടർന്നു. രോഗം കലശലായെങ്കിലും നോമ്പ് ഉപേക്ഷിക്കാൻ കൂട്ടാക്കിയില്ല. നോമ്പൊഴിവാക്കാനുള്ള വൈദ്യനിർദേശത്തിന് മഹതി പ്രതികരിച്ചതിങ്ങനെ: മുപ്പത് വർഷമായി നോമ്പുകാരിയായിരിക്കെ മരപ്പിക്കണമെന്ന് ഞാനെന്റെ രക്ഷിതാവിനോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ട് അതിന് അവസരമെത്തിയപ്പോൾ നിങ്ങളെന്നോട് നോമ്പൊഴിവാക്കാൻ ആവശ്യപ്പെടുകയാണോ?’  റമളാൻ രണ്ടാമത്തെ പത്തിലേക്ക് പ്രവേശിച്ചു. ഇതേ അവസ്ഥ തന്നെ തുടർന്നു.  മരണമാസന്നമായി. മഹതി സൂറത്തുൽ അൻആം പാരായണം ചെയ്യാൻ തുടങ്ങി.  ”അവരുടെ രക്ഷിതാവിങ്കൽ അവർക്ക് രക്ഷയുടെ ഗേഹമുണ്ട്. അവൻ അവരുടെ രക്ഷാധികാരിയുമാകുന്നു; അവർ സ്വീകരിച്ച ശരിയായ കർമ മാർഗം കാരണമായി’ (അൽ അൻആം 127) എന്ന ആയത്ത് എത്തിയപ്പോൾ മഹതി ഈ ലോകത്തോട് വിട പറഞ്ഞു.
(മുർശിദുസ്സുവ്വാർ) 

ഖബ്റിടം മിസ്റിലായതിന് പിന്നിൽ

  ﻭﺃﻭﺻﺖ اﻟﺴﻴﺪﺓ [ ﻧﻔﻴﺴﺔ]  ﺭﺿﻰ اﻟﻠﻪ ﻋﻨﻬﺎ ﺃﻻّ ﻳﺘﻮﻟﻰ ﺃﻣﺮﻫﺎ ﻏﻴﺮ ﺑﻌﻠﻬﺎ- ﻭﻛﺎﻥ ﻣﺴﺎﻓﺮا ﻛﻤﺎ ﻗﺪﻣﻨﺎ- ﻓﻠﻤﺎ ﻣﺎﺗﺖ ﻗﺪﻡ ﻓﻰ ﺫﻟﻚ اﻟﻴﻮﻡ، ﻓﻠﻤﺎ ﻗﺪﻡ اﺟﺘﻤﻌﺖ اﻟﻨﺎﺱ ﻣﻦ اﻟﺒﻠﺪاﻥ ﻭاﻟﻘﺮﻯ،، ﻭﺳﻤﻊ اﻟﺒﻜﺎء ﻣﻦ ﻛﻞ ﺩاﺭ ﺑﻤﺼﺮ، ﻭﻫﻴّﺄ ﻟﻬﺎ ﺑﻌﻠﻬﺎ ﺗﺎﺑﻮﺗﺎ ﻭﻗﺎﻝ: ﻻ ﺃﺩﻓﻨﻬﺎ ﺇﻻّ ﺑﺎﻟﺒﻘﻴﻊ ﻋﻨﺪ ﺟﺪﻫﺎ.. ﻓﺘﻌﻠّﻖ ﺑﻪ ﺃﻫﻞ ﻣﺼﺮ ﻭﺳﺄﻟﻮﻩ ﺑﺎﻟﻠﻪ ﺃﻥ ﻳﺪﻓﻨﻬﺎ ﻋﻨﺪﻫﻢ، ﻓﺄﺑﻰ، ﻓﺎﺟﺘﻤﻌﻮا ﻭﺟﺎءﻭا ﺇﻟﻰ ﺃﻣﻴﺮ اﻟﺒﻠﺪ ﻭﺗﻮﺳّﻠﻮا ﺑﻪ ﺇﻟﻴﻪ ﻟﻴﺪﻓﻨﻬﺎ ﻋﻨﺪﻫﻢ ﻭﻟﻴﺮﺟﻊ ﻋﻤّﺎ ﺃﺭاﺩﻩ.. ﻓﺴﺄﻟﻪ اﻷﻣﻴﺮ  ﻓﻰ ﺫﻟﻚ ﻭﻗﺎﻝ ﻟﻪ: ﺑﺎﻟﻠﻪ ﻻ ﺗﺤﺮﻣﻨﺎ ﻣﺸﺎﻫﺪﺓ ﻗﺒﺮﻫﺎ، ﻓﺈﻧّﺎ ﻛﻨّﺎ ﺇﺫا ﻧﺰﻝ ﺑﻨﺎ ﺃﻣﺮ ﺃﺗﻴﻨﺎ ﺇﻟﻰ ﺩاﺭﻫﺎ ﻭﻫﻰ ﺣﻴّﺔ ﻓﻨﺴﺄﻟﻬﺎ اﻟﺪﻋﺎء، ﻓﺈﺫا ﺩﻋﺖ ﻟﻨﺎ ﺭﻓﻊ ﻋﻨﺎ ﻣﺎ ﻧﺰﻝ ﺑﻨﺎ، ﻓﺪﻋﻬﺎ ﺗﻜﻮﻥ ﻓﻰ ﺃﺭﺿﻨﺎ، ﺇﺫا ﻧﺰﻝ ﺑﻨﺎ ﺃﻣﺮ ﺃﺗﻴﻨﺎ ﺇﻟﻰ ﻗﺒﺮﻫﺎ، ﻓﻨﺴﺄﻝ اﻟﻠﻪ ﻋﻨﺪﻩ. ﻓﻠﻢ ﻳﺮﺽ  ، ﻓﺠﻤﻌﻮا ﻟﻪ ﻣﺎﻻ ﻛﺜﻴﺮا، ﻭﺳﻖ  ﺑﻌﻴﺮﻩ اﻟﺬﻱ ﺃﺗﻰ ﻋﻠﻴﻪ، ﻭﺳﺄﻟﻮﻩ، ﻓﺄﺑﻰ، ﻓﺒﺎﺗﻮا ﻣﻨﻪ ﻓﻰ ﺃﻟﻢ ﻋﻈﻴﻢ، ﻭﺗﺮﻛﻮا اﻟﻤﺎﻝ ﻋﻨﺪﻩ، ﻓﻠﻤّﺎ ﺃﺻﺒﺤﻮا ﺟﺎءﻭا ﺇﻟﻴﻪ ﻓﻮﺟﺪﻭا ﻣﻨﻪ ﻣﺎ ﻟﻢ ﻳﺮﻭﻩ ﻣﻦ ﻗﺒﻞ، ﻓﺈﻧﻬﻢ ﻟﻤّﺎ ﻗﺪﻣﻮا ﺃﻧﻌﻢ ﻋﻠﻴﻬﻢ ﺑﺪﻓﻨﻬﺎ ﻭﺭﺩّ ﻋﻠﻴﻬﻢ اﻟﻤﺎﻝ، ﻓﺴﺄﻟﻮﻩ ﻋﻦ ﺫﻟﻚ، ﻓﻘﺎﻝ ﻟﻬﻢ: ﺭﺃﻳﺖ ﺭﺳﻮﻝ اﻟﻠﻪ ﺻﻠّﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻰ اﻟﻤﻨﺎﻡ ﻭﻗﺎﻝ ﻟﻰ: «ﺭﺩّ ﻋﻠﻰ اﻟﻨﺎﺱ ﺃﻣﻮاﻟﻬﻢ ﻭاﺩﻓﻨﻬﺎ ﻋﻨﺪﻫﻢ» .. ﻓﻔﺮﺣﻮا ﺑﺬﻟﻚ، ﻭﺻﻠّﻮا ﻋﻠﻰ ﺭﺳﻮﻝ اﻟﻠﻪ ﺻﻠّﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻛﺜﻴﺮا.
(مرشد الزوار، نور الأبصار)
〰️〰️〰️〰️〰️〰️〰️〰️〰️〰️
മഹതി തന്റെ മരണാനന്തര കാര്യങ്ങൾ ഭർത്താവായ ഇസ്ഹാഖ്(റ) തീരുമാനിക്കുന്നത് പോലയല്ലാതെ നടപ്പാക്കാൻ പാടില്ല' എന്ന് വസ്വിയ്യത്ത് ചെയ്തിരുന്നു. നാട്ടിലില്ലാതിരുന്ന മഹാനവർകൾ അന്ന് സ്ഥലത്തെത്തി. അപ്പോഴേക്കും എല്ലാ നാട്ടിലേയും ഗ്രാമങ്ങളിലെയും ജനങ്ങൾ അവിടെ ഒരിമിച്ചുകൂടിയിരുന്നു. മിസ്റിലെ എല്ലാ ഭവനങ്ങളിൽ നിന്നും കരച്ചിൽ കേൾക്കാമായിരുന്നു. മഹാൻ മഹതിക്ക് വേണ്ടി ഒരു താബൂത്ത്(മഞ്ചം) തയ്യാറാക്കിയിരുന്നു. മഹാൻ പറഞ്ഞു: ബീവിയെ ഞാൻ  അവരുടെ  പിതാമഹന്റെ അടുക്കൽ മദീനയിൽ മറമാടാൻ കൊണ്ട് പോവുകയാണ്. ഇത് കേട്ട് സങ്കടത്തിലായ ജനത മഹാനെ സമീപിച്ച് അല്ലാഹുവിനെ മുൻനിർത്തി അവിടെത്തന്നെ മറമാടാൻ അപേക്ഷിച്ചു . അദ്ദേഹം വഴങ്ങിയില്ല. ജനങ്ങൾ ഒരുമിച്ച് കൂടി രാജാവിനെ സമീപിച്ച് അദ്ദേഹം മുഖേന ഇസ്ഹാഖ്(റ)വിനോട് ആവശ്യപ്പെട്ടു നോക്കി . രാജാവ് പറഞ്ഞു:  "അല്ലാഹുവിനെ മുൻനിർത്തി ചോദിക്കുന്നു' മഹതിയുടെ ഖബ്ർ ഇവിടെയാക്കുന്നതിൽ നിങ്ങൾ എതിർ പറയരുത്. മഹതിയുടെ ജീവിത കാലത്ത് ഞങ്ങൾക്ക് വല്ല പ്രയാസങ്ങളും വന്നാൽ ഞങ്ങൾ മഹതിയെ സമീപിക്കും. മഹതി ദുആ ചെയ്യും. തദ്ഫലമായി ഞങ്ങൾക്ക് ആ പ്രയാസം നീങ്ങുകയും ചെയ്യും. മഹതിയെ ഞങ്ങളുടെ നാട്ടിലേക്ക്  തന്നെ വിട്ടുതരണം. അങ്ങനെയാകുമ്പോൾ ഞങ്ങൾക്ക് പ്രയാസങ്ങൾ വരുമ്പോൾ മഹതിയുടെ ഖബ്റിങ്കൽ ചെന്ന് ഞങ്ങൾ അല്ലാഹുവിനോട് ദുആ ചെയ്യും, അതുകാരണം ഞങ്ങൾക്ക് ആ പ്രയാസങ്ങൾ നീങ്ങിക്കിട്ടും." പക്ഷേ ഇതൊന്നും ഇസ്ഹാഖ്(റ) വിന്റെ തീരുമാനത്തിന് മാറ്റം വരുത്തിയില്ല. മഹാനവർകളുടെ മനംമാറ്റം പ്രതീക്ഷിച്ച് ജനങ്ങൾ കുറേ ധനം ഒരുമിച്ചുകൂട്ടി മഹാനെ സമീപിച്ചു . മഹാൻ വഴങ്ങിയില്ല. ധനം മഹാന്റെ സമീപത്ത് വെച്ച് അവർ മടങ്ങിപ്പോയി. വലിയ സങ്കടത്തിലായി ആ രാത്രി അവർ  കഴിച്ചുകൂട്ടി. പിറ്റേന്ന് രാവിലെ വീണ്ടും അവർ മഹാന്റെ സമീപത്തേക്ക് ഓടിയെത്തി. 'അത്ഭുതം'! ഇന്നലെ കണ്ട ആളല്ല ഇന്ന്, . അവർക്ക് മഹതിയെ മിസ്റിൽ തന്നെ മറമാടാൻ മഹാൻ സമ്മതം കൊടുക്കുന്നു, അവരുടെ ധനം മടക്കിക്കൊടുക്കുന്നു. ഇത് കണ്ട് അമ്പരന്ന ജനങ്ങൾ മഹാനോട് കാരണം ആരാഞ്ഞു. മഹാൻ പറഞ്ഞു: "ഞാൻ ഇന്നലെ സ്വപ്നത്തിൽ തിരുനബിﷺയെ കണ്ടു. അവിടുന്ന് എന്നോട് പറഞ്ഞു:" അവരുടെ ധനങ്ങൾ അവർക്ക് തന്നെ മടക്കിക്കൊടുക്കുക, അവരുടെ അടുക്കൽ തന്നെ ബീവിയെ മറവു ചെയ്യുക." ഇത് കേട്ട ജനങ്ങൾ ആഹ്ലാദിച്ചു. അവർ തിരുനബിﷺ യുടെ മേൽ ധാരാളമായി സ്വലാത്ത് ചൊല്ലി.
(മുർശിദുസ്സുവ്വാർ, നൂറുൽ അബ്സ്വാർ)
✍മുഹമ്മദ് ശാഹിദ് സഖാഫി

Post a Comment

Previous Post Next Post