സമസ്ത പൊതുപരീക്ഷ: സേ പരീക്ഷ, പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു | Samastha revaluation result Published 2022

Samastha revaluation result Published 2022


ചേളാരി : 2022 മാര്‍ച്ച് 11,12,13 തിയ്യതികളിൽ ഇന്ത്യയിലും വിധേശത്തുമായി നടത്തിയ സമസ്ത കേരള ഇസ്​ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും, കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കും മെയ് 14,15 തിയ്യതികളില്‍ നടത്തിയ പരീക്ഷകളുുടെ ഫലവും, ഉത്തരപേപ്പര്‍ പുനഃപരിശോധനക്ക് അപേക്ഷിച്ചവരുടെ ഫലവും പ്രസിദ്ധീകരിച്ചു. 

 133 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ 966 വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുത്തത്. അതില്‍ 911 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 94.31 ശതമാനം വിജയം. പുനഃപരിശോധനക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാ ഫലം https://result.samastha.info/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കുമെന്ന് പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

SAMASTHA REVALUATION RESULT 2022

Post a Comment

Previous Post Next Post