മദ്രസ അധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡ്, അപേക്ഷ ക്ഷണിച്ചു..

മദ്രസ അധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡ്, അപേക്ഷ ക്ഷണിച്ചു.. |  Scholarship for madrasa teachers' students

മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ്

എസ്.എസ്.എല്‍.സി, പ്ലസ് ടു, തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡിന് അപേക്ഷിക്കാം.  ഓഗസ്റ്റ് 31 വരെ അപേക്ഷ നല്‍കാമെന്ന് ചീഫ് എക്‌സി. ഓഫീസര്‍ അറിയിച്ചു.

2 വർഷത്തിൽ കുറയാതെ അംഗത്വമുള്ള ക്ഷേമനിധി അംഗങ്ങൾ  വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വ കാർഡിന്റെ പകർപ്പ്, 2022 ജൂൺ 30 വരെയുള്ള അംഗത്വവിഹിതം അടവാക്കിയ രസീതിയുടെ പകർപ്പ്, സ്വന്തം ബാങ്ക്പാസ് ബുക്കിന്റെ പകർപ്പ്, വിദ്യാർത്ഥിയുടെ പരീക്ഷാഫലത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം 2022 ആഗസ്റ്റ് 31നകം 

ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ്,കെ.യു.ആർ.ഡി.എഫ് .സി ,ബിൽഡിംഗ്,രണ്ടാം നില,ചക്കോരത്ത് കുളം,വെസ്റ്റ്ഹിൽ പിഒ, കോഴിക്കോട്-673005 

എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.

ഓണ്‍ലൈനായി ഓഗസ്റ്റ് 31 വരെ അപേക്ഷ നല്‍കാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഇനിയും അംഗത്വമെടുത്തില്ലേ? ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയും ചെയ്യാം

കേരളാ മദ്രസാദ്ധ്യാപക ക്ഷേമനിധി അപേക്ഷ

Post a Comment

Previous Post Next Post