തളിര് സ്‌കോളര്‍ഷിപ്പ്; അവസാന തീയതി സെപ്റ്റംബര്‍ 30 Apply for thaliru scholarship 2022

Apply for thaliru scholarship 2022


• 5 മുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്.

• രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും 2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര് മാസിക  സൗജന്യമായി തപാലിൽ നൽകുന്നതാണ്.

• ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) വിഭാഗങ്ങളിൽ പ്രത്യേകമായാണ് പരീക്ഷ നടത്തുക.

• നൂറിലധികം കുട്ടികളെ രജിസ്റ്റർ ചെയ്യുന്ന സ്‌കൂളുകളുടെ ലൈബ്രറിയിലേക്ക് ഓരോ നൂറു രജിസ്‌ട്രേഷനും 1000രൂപ മുഖവിലയുള്ള ബാലസാഹിത്യ പുസ്തകങ്ങൾ സൗജന്യമായി ലഭിക്കും.

• ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ രണ്ടു ഘട്ടമായിട്ടായിരിക്കും പരീക്ഷ. ജില്ലാതല പരീക്ഷ ഓൺലൈനായിട്ടാവും നടത്തുക.

• 2022 നവംബർ 5(സീനിയർ), 12(ജൂനിയർ) തീയതികളിലാവും ജില്ലാതല പരീക്ഷ. മൊബൈൽഫോൺ, കമ്പ്യൂട്ടർ, ടാബ്ലെറ്റ് എന്നിവയിലൊന്നിലൂടെ കുട്ടികൾക്ക് ഓൺലൈനായി പരീക്ഷ എഴുതാവുന്നതാണ്. സംസ്ഥാനപരീക്ഷ ഡിസംബറിൽ നടക്കും.

• ജില്ലാതലപരീക്ഷയിൽ ഓരോ വിഭാഗത്തിലും (ജൂനിയർ / സീനിയർ) ഏറ്റവും ഉയർന്ന മാർക്കു വാങ്ങുന്ന 30 കുട്ടികൾക്ക് 1000രൂപയും അതിനുശേഷം വരുന്ന 50 കുട്ടികൾക്ക് 500രൂപയും സ്‌കോളർഷിപ്പായി നൽകുന്നതാണ്.

• ജില്ലാതലത്തിൽ ഏറ്റവും ഉയർന്ന മാർക്കു വാങ്ങുന്ന വിദ്യാർത്ഥിക്കായിരിക്കും സംസ്ഥാനതല പരീക്ഷയിൽ പങ്കെടുക്കാൻ അർഹത.

• സംസ്ഥാനതല പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന ജൂനിയർ വിഭാഗത്തിലെയും സീനിയർ വിഭാഗത്തിലെയും കുട്ടികൾക്ക് യഥാക്രമം 10,000, 5,000, 3,000 രൂപ എന്നിങ്ങനെ ആയിരിക്കും സ്‌കോളർഷിപ്പ് തുക.

• ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സ്കോളർഷിപ്പ് കിട്ടുന്ന കുട്ടികൾക്കെല്ലാം സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

• പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, സ്‌കൂൾ സിലബസ്സുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, തളിര് മാസിക, എന്നിവയെ ആസ്പദമാക്കിയാണ് തളിര് സ്‌കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നത്.

• രജിസ്‌ട്രേഷൻ ഫീസ് 200/- രൂപ. (രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും 2023 ജനുവരി മുതൽ ഡിസംബർവരെയുള്ള തളിര് മാസിക സൗജന്യമായി ലഭിക്കുന്നതാണ്.)

• കൂടുതല്‍ വിവരങ്ങൾക്ക് 0471-2333790, 8547971483 എന്നീ നമ്പറുകളിൽ ഓഫീസ് ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 5വരെ ബന്ധപ്പെടാവുന്നതാണ്. 

2022 ജൂലൈ 1 മുതൽ സെപ്തംബർ 30 വരെ ഓൺലൈനായി https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

• താത്പര്യമുള്ള സ്കൂളുകൾക്ക് ഓഫ് ലൈൻ രജിസ്ട്രേഷൻ സംവിധാനവും ഒരുക്കുന്നതാണ്. 

മുൻവർഷത്തെ ജില്ലാതല ജൂനിയർ വിഭാഗം ചോദ്യങ്ങൾ

മുൻവർഷത്തെ ജില്ലാതല സീനിയർ വിഭാഗം ചോദ്യങ്ങൾ

Post a Comment

Previous Post Next Post