സ്മാർട്ട്ഫോൺ ഇനി 5ജി വാങ്ങണോ, അതോ 4ജി മതിയോ?

Which smart phone suggest to buy 4g or 5g സ്മാർട്ട്ഫോൺ ഇനി 5ജി വാങ്ങണോ, അതോ 4ജി മതിയോ?

 രാജ്യം 5ജിയിലേക്ക് ചുവടുവയ്ക്കുകയാണ്. ജിയോ, എയർടെൽ തുടങ്ങി നെറ്റ്‌വർക്ക് ദാതാക്കളെല്ലാം 5ജി സേവനങ്ങൾ പല നഗരങ്ങളിലും പരീക്ഷിച്ചു തുടങ്ങി കഴിഞ്ഞു. ഈ അവസരത്തിൽ പുതിയ 5ജി സ്മാർട്ട്‌ഫോൺ വാങ്ങുന്നതോ, അതോ പഴയ 4ജി ഫോൺ മതിയോ എന്ന ആശയക്കുഴപ്പമുണ്ടോ?. ഇനി പറയുന്ന കാരണങ്ങൾ നിങ്ങളുടെ സംശയം തീർക്കും.

എന്തുകൊണ്ട് 4ജി സ്മാർട്ട്ഫോണുകൾ മതിയെന്ന് ചിന്തിക്കാം?

കവറേജ്: നിലവിൽ ഇന്ത്യയിലെ ചുരുക്കം ചില നഗരങ്ങളിൽ മാത്രമേ 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങിയിട്ടുള്ളു. അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കൂടുതൽ നഗരങ്ങളിലേക്ക് 5 ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, പതിനായിരങ്ങൾ മുടക്കി ഒരു സ്മാർട്ട്ഫോൺ വാങ്ങുന്നതിന് ഈ ഉറപ്പുമാത്രം പോരാതെവരും.

കൂടാതെ, നിങ്ങളുടേത് ടയർ I അല്ലെങ്കിൽ ടയർ II നഗരമല്ലെങ്കിൽ, 5ജി നിങ്ങളിലേക്ക് എത്തുന്നതിന് മുൻപ് തന്നെ നിങ്ങളുടെ പുതിയ 5ജി സ്മാർട്ട്‌ഫോൺ അതിന്റെ അപ്‌ഡേറ്റ് സൈക്കിൾ കാലാവധി കഴിഞ്ഞ ഒരു ഉപകരണമായി മാറിയേക്കും. അതുകൊണ്ടുതന്നെ, ഒരു സ്മാർട്ട്‌ഫോൺ വാങ്ങുന്നതിന് മുൻപ് നിങ്ങളുടെ താമസസ്ഥലത്തും ജോലിസ്ഥലത്തും മറ്റും 5ജി സേവനങ്ങൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തുക.

വില: 5ജി സ്മാർട്ട്‌ഫോണുകൾ താരതമ്യേന വില കൂടിയവയാണ്. ഒരു 5ജി സ്മാർട്ട്‌ഫോണിനുവേണ്ടി കൂടുതൽ പണം ചെലവഴിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുമെങ്കിലും നിങ്ങൾക്ക് ഈ കവറേജ് ലഭ്യമാകാത്തിടത്തോളം അവയ്ക്കായുള്ള ഡാറ്റാ പ്ലാനുകൾ ബജറ്റിൽ നിൽക്കാത്തിടത്തോളം അത്‌ നഷ്ടം തന്നെയാണ്.

5ജി ഡാറ്റാ പ്ലാനുകൾക്ക് തുടക്കത്തിൽ 4ജിക്ക് തുല്യമായ വിലയേ കാണുകയുള്ളൂവെങ്കിലും, വേഗതയേറിയ സേവനത്തിനായി കൂടുതൽ വില ഈടാക്കിയേക്കാവുന്ന ആ ദിനം വിദൂരമല്ല. വേഗതയേറിയ ഡാറ്റയ്‌ക്കുള്ള ഉയർന്ന വില നൽകാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ ഒരു 5ജി ഫോണിൽ അധികമായി ചെലവഴിക്കുന്ന തുകയും വെറുതെയാകും. ഓർക്കുക, ഒരുപക്ഷേ കുറഞ്ഞ വിലയ്ക്ക് ഇതേ 5ജി സ്മാർട്ട്‌ഫോൺ പിന്നീട് ലഭ്യമായേക്കാം.

പ്രകടനം: താരതമ്യേന കുറഞ്ഞ വിലയ്ക്കുള്ള ഫോണുകളാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ, അതേ വിലയ്ക്കുള്ള 4ജി സ്മാർട്ട്ഫോണാകാം 5ജി ഫോണിനെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. അതിനാൽ തന്നെ 5ജി കണക്റ്റിവിറ്റിയെക്കാൾ, വേഗതയേറിയതും കൂടുതൽ പ്രകടനമികവുമുള്ള ഫോണാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ, നിങ്ങൾക്ക് ഉറപ്പായും ഒരു 4ജി ഫോൺ തന്നെ തിരഞ്ഞെടുക്കാം.

ഉദാഹരണത്തിന്, 20,000 രൂപയിൽ താഴെ വിലയുള്ള പോക്കോ X3 പ്രോയുടെ പഴയ 4ജി ഫോണുകളിൽ പോലും 5ജി കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ 5g ചിപ്പുകളേക്കാൾ ശക്തമായ ഒരു ചിപ്‌സെറ്റായ സ്‌നാപ്ഡ്രാഗൺ 860 ആണ് ഇവയിലുളളത്.

5ജി സ്മാർട്ട്ഫോൺ വാങ്ങാനുള്ള കാരണങ്ങൾ?

1. 5ജി സ്‌മാർട്ട്‌ഫോണുകൾ 5ജി സപ്പോർട്ട് ചെയ്യുക മാത്രമല്ല, കൂടുതൽ ഫ്യൂച്ചർ പ്രൂഫ് ഉപകരണങ്ങളുമാണവ. മുൻപ്, മൈക്രോ-യുഎസ്ബി പോർട്ടിൽ നിന്ന് യുഎസ്ബി ടൈപ്പ്-സി പോർട്ടിലേക്ക് നാം മാറിയതുപോലെ, 5ജി നെറ്റ്‌വർക്കുകളിലേക്കും അവയെ പിന്തുണയ്ക്കുന്ന ചിപ്‌സെറ്റുകളിലേക്കും മാറുകയാണ് സ്മാർട്ട്‌ഫോൺ വ്യവസായവും അതിന്റെ പുത്തൻ മാനദണ്‌ഡങ്ങളും.

മാത്രമല്ല, 5ജി സ്മാർട്ട്‌ഫോണുൾക്ക് തീർച്ചയായും ഒരു പുതിയ ഫോണിന്റെ എല്ലാ ആനുകൂല്യങ്ങളുമുണ്ടാകും. ഇടയ്ക്കിടെയുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ, ഏറ്റവും പുതിയ ഫീച്ചറുകൾ, മികച്ച ക്യാമറകൾ, മികച്ച പ്രകടനം എല്ലാം ഇതിൽ ഉൾപ്പെടുന്നു.

2. ഒരു സ്‌മാർട്ട്‌ഫോണിനായി 20,000 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നുണ്ടെങ്കിൽ, 5ജി സ്‌മാർട്ട്‌ഫോണിലേക്കുതന്നെ മാറുന്നതാകും നല്ലത്. കാരണം, തിരഞ്ഞെടുക്കാൻ ഈ വിലയിൽ അധികം 4ജി ഫോണുകൾ ഇല്ല. (ഉപയോഗിച്ച സ്മാർട്ട്‌ഫോണുകളുടെ വിപണി നിങ്ങൾ പരിഗണിക്കുന്നില്ലായെങ്കിൽ).

അതുപോലെതന്നെ, ആ വിലയ്ക്ക് നിങ്ങൾ വാങ്ങുന്ന ഫോണുകൾ മൂന്ന് വർഷത്തിലേറെ ഉപയോഗിക്കാനും സാധ്യതയുണ്ട്. അപ്പോഴേക്കും മിക്ക പ്രദേശങ്ങളിലേക്കും 5ജി സേവനങ്ങൾ വ്യാപിക്കും.

ഐഫോൺ 11 പോലെയുള്ള ഒരു 4ജി ഫോൺ ഏകദേശം 30,000 രൂപയ്ക്ക് ലഭ്യമാകുമ്പോൾ അതൊരു വലിയ കാര്യമായി തോന്നാമെങ്കിലും, അത്തരം ഉപകരണങ്ങൾക്ക് കൂടുതൽ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉണ്ടാകില്ലെന്നും, അവ നിങ്ങളെ തേടിയെത്താവുന്ന 5ജി വേഗത ഒരിക്കലും പിന്തുണയ്‌ക്കില്ലെന്നും ഓർക്കുക.

3. ജോലിക്കോ മറ്റ് ആവശ്യങ്ങൾക്കോവേണ്ടി വേഗമേറിയ മൊബൈൽ ഡാറ്റ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ 5ജി സ്‌മാർട്ട്‌ഫോണായിരിക്കും നിങ്ങൾക്ക് ഉത്തമം. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ ഇപ്പോൾ ലഭ്യമായ 5ജി സേവനങ്ങൾക്ക് വേഗത കുറവാണെങ്കിലും, 4ജിയേക്കാൾ വേഗമേറിയവയാണിവ. കൂടാതെ, കാലക്രമേണ ഈ വേഗത മെച്ചപ്പെടുകയും ചെയ്യും.

ഇന്ത്യയിലായാലും വിദേശത്തായാലും, ഭാവിയിൽ മികച്ച 5ജി കവറേജുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. അന്ന് ഈ വേഗത പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, നിങ്ങളുടെ പോക്കറ്റിൽ 5ജി സപ്പോർട്ട് ചെയ്യുന്ന ഫോൺ ആവശ്യമാണ്.

Post a Comment

Previous Post Next Post