1 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ OBC വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് കേന്ദ്രസർക്കാർ നിർത്തലാക്കി.

 

scholarship,scholarship 2022,OBC Pre Matric Scholarship for STD 1 to 8 has been canceled by Central Govt.,

2009-ലെ വിദ്യാഭ്യാസ അവകാശ നിയമം (RTE) ഓരോ കുട്ടിക്കും സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം (ക്ലാസ്സുകൾ 1 മുതൽ 8 വരെ) നൽകേണ്ടത് സർക്കാരിന് നിർബന്ധമാക്കുന്നു. അതനുസരിച്ച് 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെയും ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയത്തിന്റെയും പ്രീ-മെട്രിക് സ്‌കോളർഷിപ്പ് സ്‌കീമിന് കീഴിൽ പരിരക്ഷ ലഭിക്കുന്നത്. അതുപോലെ 2022-23 മുതൽ, ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ പ്രീ മെട്രിക് സ്‌കോളർഷിപ്പ് സ്‌കീമിന് കീഴിലുള്ള കവറേജ് ഒമ്പത്, പത്ത് ക്ലാസുകളിലും ആയിരിക്കും.

  • ഒരു ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർ (INO)/ജില്ലാ നോഡൽ ഓഫീസർ (DNO)/സംസ്ഥാന നോഡൽ ഓഫീസർ (SNO) എന്നിവർക്ക് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ പ്രീ മെട്രിക് സ്കോളർഷിപ്പ് സ്കീമിന് കീഴിൽ IX, X ക്ലാസുകളിലെ അപേക്ഷകൾ മാത്രമേ Verify ചെയ്യാൻ കഴിയൂ.
  • അതുകാരണം ഈ വർഷം 1 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ അപേക്ഷ സമർപ്പിച്ച (Fresh & Renewal) വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്‌കോളർഷിപ്പ് ലഭ്യമായിരിക്കില്ല.
  • 2022-23 മുതല്‍ ഒമ്പതാം ക്ലാസ് മുതലുള്ള OBC വിദ്യാർത്ഥികൾക്ക് മാത്രമേ ഇനി സ്‌കോളർഷിപ്പ് അപേക്ഷ സമർപ്പിക്കാനാകൂ..
  • 1 മുതൽ 8 വരെ ക്ലാസുകളിലെ എല്ലാ പ്രീമെട്രിക് അപേക്ഷകളും കേന്ദ്ര സർക്കാർ Reject ചെയ്തിട്ടുണ്ട്. സൈറ്റിൽ Institute Login ൽ കാണാവുന്നതാണ്.

NSP Notice

How to Check Cancelled Application

  • Nodal Officer Login ൽ കയറിയ ശേഷം Reports -> Verified, Defective & Rejected List എന്നതിൽ ക്ലിക്ക് ചെയ്താൽ REPORT GALLERY എന്ന വിൻഡോയിൽ Verified Application List (Fresh), Defected Application List (Fresh), Rejected Application List (Fresh) എന്നിവ കാണാം. അതേപോലെ Renewal ന്റെയും കാണാം.
  • അതിൽ Verified Application List (Fresh) എന്നതിൽ ക്ലിക്ക് ചെയ്താൽ Institute Verify ചെയ്ത എല്ലാ Fresh അപേക്ഷകളും കാണാം. അതേപോലെ Renewal ന്റെയും കാണാം.  
  • Reject ചെയ്യപ്പെട്ട ഓരോ കുട്ടിയുടെയും പേരിന് നേരെ Application is permanently rejected by Ministry എന്ന് കാണാം. 

Post a Comment

Previous Post Next Post