സൗജന്യ കുടിവെള്ളത്തിനായി ഇപ്പോൾ ഓൺലൈനിൽ അപേക്ഷിക്കാം!


കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നവർക്കാർക്കായി ഒരു സന്തോഷവാർത്ത. ബിപിഎൽ വിഭാ​ഗത്തിലുള്ള ഉപഭോക്താക്കൾക്ക് ഇപ്പോൾ സൗജന്യമായി കുടിവെള്ളം വിതരണ പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിപിഎൽ വിഭാ​ഗത്തിലുള്ള ഉപഭോക്താക്കൾക്ക് , കുടിവെള്ളം സൗജന്യമായി ലഭിക്കുന്നതിന് ഓൺലൈൻ വഴി ആണ്  അപേക്ഷ പുതുക്കി നൽകാൻ സാധിക്കുന്നത്.

ഇതിനായി ലിങ്കിൽ പ്രവേശിച്ച്,  ഫോൺ നമ്പർ, 10 അക്ക റേഷൻ കാർഡ് നമ്പർ, 10 അക്ക ഉപഭോക്തൃ ഐഡി, റേഷൻ കാർഡിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉപഭോക്താവിന്റെ പേര് എന്നിവ നൽകി റജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ സ്ഥിതി വിവരം SMS ആയി ലഭിക്കും. ജനുവരി 31നു മുൻപ് അപേക്ഷ പുതുക്കി നൽകണം. ആനുകൂല്യത്തിനുള്ള അപേക്ഷയ്ക്കൊപ്പം റേഷൻ കാർഡ്, ആധാർ കാർഡ്, അവസാനം ലഭിച്ച ബില്ല്,  കരം അടച്ച രസീത് എന്നിവയുടെ കോപ്പി കൂടി നൽകേണ്ടതാണ്. പ്രതിമാസ കുടിവെള്ള ഉപഭോ​ഗം 15 കിലോ ലിറ്ററിൽ താഴെ ഉപഭോ​ഗമുള്ള ബിപിഎൽ-കാർക്കാണ് സൗജന്യ കുടിവെള്ളം ലഭിക്കുന്നത്.

കേരള വാട്ടർ  അതോറിറ്റിയിൽ നിലവിൽ 15 KL -ൽ താഴെ പ്രതിമാസ ഉപഭോഗം ഉള്ള ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്ക് സൗജന്യമായിട്ടാണ്  കുടിവെള്ളം നല്‍കിവരുന്നത്‌. സൂചനയിലെ ഉത്തരവ്‌ പ്രകാരം പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതിന്‌ എല്ലാ വർഷവും ജനുവരി 31 ന്‌ മുമ്പ്‌ ഉപഭോക്താക്കൾ അപേക്ഷകൾ  പുതുക്കി നല്‍കേണ്ടതാണ്‌.

എന്നാൽ അവർ BPL വിഭാഗത്തിൽ പെട്ടയാളാണോ എന്ന്‌ ഉറപ്പു വരുത്തുന്നത്‌ റേഷൻ കാർഡിന്റെ നിറം നോക്കിയും  BPL  എന്ന്‌രേഖപ്പെടുത്തിയിരിക്കുന്നതും പരിശോധിച്ചാണ്‌ . എന്നാൽ National Food Security Act, 2013നടപ്പിലാക്കിയതിനെ തുടർന്ന്  BPL/APL എന്നീ പേരുകളിൽ അല്ല റേഷൻ കാർഡ്  വിഭാഗങ്ങളെ തരം തിരിക്കുന്നത്‌. മറിച്ച്‌ നേരത്തെ ഉള്ള BPL കാർഡുകൾ  സമാനമായ ആനുകൂല്യമുള്ള തുടർന്ന് റേഷൻ കാർഡുകൾക്ക് മുൻഗണന(priority-പിങ്ക്‌ നിറം) അന്ത്യോദയ അന്ന യോജന (AAYമഞ്ഞ നിറം) എന്നീ രണ്ട്‌ വിഭാഗങ്ങളായിട്ടാണ്‌ തരം തിരിച്ചിരിക്കുന്നത്‌. നിലവിൽ ബി.പി.എൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കൾക്ക്‌ അപേക്ഷകൾ പുതുക്കി സമർപ്പിക്കാനുള്ള തീയതി 01/01/2023 മുതൽ 31/03/2023 വരെ ആയിരിക്കും.

ബി.പി.എൽ ആനുകൂല്യത്തിനുള്ള അപേക്ഷയോടൊപ്പം റേഷൻ കാർഡിന്റെ പകർപ്പും ആധാർ കാർഡിന്‍റെ പകർപ്പ്‌ കൂടി വാങ്ങേണ്ടതാണ്‌.  പ്രവർത്തനക്ഷമമായ മീറ്ററുകൾ ഉള്ള ബി.പി.എൽ ഉപഭോക്താക്കൾക്ക്   മാത്രമേ പ്രസ്തുത ആനുകൂല്യം നൽകുവാൻ  പാടുള്ളൂ. മേൽ പറഞ്ഞ കാര്യങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പ്‌ വരുത്തേണ്ടതാണ്‌. ബി.പി.എൽ ആനുകൂല്യം ലഭിക്കേണ്ട കണക്ഷനുകളിൽ കടിശ്ലിക എന്തെങ്കിലും  ഉണ്ടെങ്കിൽ ആയതു അടച്ചതിനു ശേഷം മാത്രമേ ടി ആനുകൂല്യം നല്ലാവൂ.

APPLY NOW

Post a Comment

Previous Post Next Post