SSLC UJWALAM 2023 -STUDY MATERIALS BY DIET KOLLAM -MM AND EM


കൊല്ലം ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും കൊല്ലം ഡയറ്റിന്റെ അക്കാദമിക പിന്തുണയോടെ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയി ട്ടുള്ള പഠനസാമഗ്രിയാണ് 'ഉജ്ജ്വലം'. എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന കൊല്ലം ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനനേട്ടങ്ങൾ ഉറപ്പാക്കി പരീക്ഷാഫലം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോവിഡ് കാലഘട്ടത്തിൽ സ്വാഭാവിക ക്ലാസ്സന്തരീക്ഷം സാധ്യമല്ലാതിരുന്ന സാഹചര്യത്തിലുണ്ടായ പഠനവിടവ് പരിഹരിക്കുന്നതിനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നതിനും വേണ്ടി നൂതന സാങ്കേതികവിദ്യയുടെ കൂടി സഹായത്തോടെ തയ്യാറാക്കിയ പഠനസാമഗ്രിയാണിത്. കഴിഞ്ഞ വിദ്യാലയ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ "A+' കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ഉജ്ജ്വലത്തി ലൂടെ സാധിച്ചിട്ടുണ്ട്. ഈ പഠനസഹായി ഉപയോഗിച്ചുകൊണ്ട് 60% പരീക്ഷാചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കുട്ടികൾക്ക് കഴിഞ്ഞു. എസ്.എസ്.എൽ.സി. പരീക്ഷയെ സ്വാഭാവിക സന്ദർഭത്തിൽ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുന്ന വിധത്തിലാണ് ഇതിലെ ഓരോ യൂണിറ്റും ക്രമീകരിച്ചിരിക്കുന്നത്. ഒപ്പം മാതൃകാചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് സ്വന്തമായും അദ്ധ്യാപകരുടെ ഇടപെടലോടെയും പഠനം ഉറപ്പാക്കുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.

 

Post a Comment

Previous Post Next Post