പ്ലസ് വൺ പ്രവേശനം: ആദ്യഅലോട്മെന്റ് ജൂൺ 19നും അവസാന അലോട്മെന്റ് ജൂലൈ ഒന്നിനും


പ്ലസ് വൺ അപേക്ഷ ജൂൺ 2മുതൽ: ട്രയൽ അലോട്മെന്റ് 13ന്

പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ 2മുതൽ. ഒന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനത്തിന് ജൂൺ 10വരെ അപേക്ഷ സമർപ്പിക്കാം. ജൂൺ 13ന് ട്രയൽ അലോട്ട്മെന്റ് നടക്കും. 17ന് ആദ്യഅലോട്ട്മെൻറും പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ 3 അലോട്ട്മെന്റുകളുണ്ടാകും. മുഖ്യഘട്ട അലോട്മെന്റ് നടപടികൾ പൂർത്തിയാക്കി ജൂലൈ 5ന് ഒന്നാം വർഷ ഹയർ സെക്കന്ററി ക്ലാസുകൾ ആരംഭിക്കും.

സിബിഎസ്എസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം നേരത്തെ വന്ന സാഹചര്യത്തിൽ പ്ലസ് വൺ അലോട്മെന്റ് നടപടികൾ നീളില്ല. കഴിഞ്ഞ വർഷം സിബിഎസ്ഇ ഫലത്തിനായി ഏറെ ദിവസം കാത്തിരുന്നത് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് വൈകിച്ചിരുന്നു.

ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി ഒന്നാംവർഷ പ്രവേശനത്തിന്റെ ആദ്യഅലോട്മെന്റ് ജൂൺ 19ന് നടക്കും. പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റിനായി 2023 ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ട്രയൽ അലോട്ട്‌മെന്റ് ജൂൺ 13ന് നടക്കും. ആദ്യ അലോട്ട്‌മെന്റ് തീയതി ജൂൺ 19 ആണ്. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി 2023 ജൂലൈ 1 ആണ്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2023 ജൂലൈ 5 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2023 ആഗസ്ത് 4 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad