പ്ലസ് വൺ ട്രയൽ അലോട്മെന്റ് : തിരുത്തലുകൾ 15ന് വൈകിട്ട് 5വരെ


പ്ലസ് വൺ: അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തിരുത്തലുകൾ/ ഉൾപ്പെടുത്തൽ ത്തിയവർ ഇന്ന് (15/06/2023 വ്യാഴം) 5PM മുമ്പായി Final Confirmation നടത്തേണ്ടതാണ്. അല്ലെങ്കിൽ അലോട്ട്മെന്റുകൾക്ക് പരിഗണിക്കുന്നതല്ല.

    http://admission.dge.kerala.gov.in

പരിശോധിക്കേണ്ട രീതി

വിദ്യാർത്ഥികൾക്ക് താഴെ കൊടുത്ത Allotment Result ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CANDIDATE LOGIN-SWS എന്ന ലിങ്ക് വഴി UserName (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്ത് കയറി പരിശോധിക്കാം. ആദ്യ തവണ കയറുമ്പോൾ ലോഗിൻ ആയേക്കില്ല. അപ്പോൾ രാണ്ടാമത് ഒന്നുകൂടി ശ്രമിക്കുക. അപ്പോൾ റെഡിയാകും. അതിൽ ലോഗിൻ ചെയ്തു കയറിയാൽ മുകളിലെ ചിത്രത്തിൽ കാണിക്കുന്നത് പോലെയാണോ കാണിക്കുന്നത് എന്ന് പരിശോധിക്കുക.
Status of Application : പച്ച നിറത്തിലാണ് കാണിക്കുന്നത് എങ്കിൽ OK ആണ്. ഇനി ഒന്നും ചെയ്യാനില്ല.

    പകരം അവിടെ ചുവന്ന അക്ഷരത്തിലാണ് കാണിക്കുന്നത് എങ്കിൽ നിങ്ങൾ തിരുത്തലുകൾ/ ഉൾപ്പെടുത്തൽ നടത്തിയതിന് ശേഷം Final Confirmation നടത്തിയില്ല എന്നാണ് അർത്ഥം. അപ്പോൾ അതിൽ 'Print Application' എന്ന ലിങ്ക് കാണുകയുമില്ല. ചുവന്ന അക്ഷരത്തിലാണ് കാണിക്കുന്നത് എങ്കിൽ ഉടൻ തന്നെ Edit Application എന്ന ലിങ്കിൽ വീണ്ടും കയറി ഓരോന്നിലും താഴെയുള്ള Submit ബട്ടൺ ക്ലിക്ക് ചെയ്ത് അവസാന ഭാഗത്ത് ഏറ്റവും താഴെയുള്ള Final Confirmation ബട്ടൺ കൂടി ക്ലിക്ക് ചെയ്യുക. തൊട്ടുമുകളിലെ Declaration-ന് താഴെ ഒരു ചെക്ക് ബോക്സിൽ ടിക് ഇട്ട ശേഷമാണ് Final Confirmation ബട്ടൺ ക്ലിക്ക് ചെയ്യേണ്ടത്.
(ഇന്ന് -15/06/2023 വ്യാഴം- 5PM ന് മുമ്പായി നിർബന്ധമായും Final Confirmation നടത്തേണ്ടതാണ്.)
അല്ലെങ്കിൽ ജൂൺ 19 മുതൽ പ്രസിദ്ധീകരിക്കുന്ന ഒരു അലോട്ട്മെന്റിനും ഈ അപേക്ഷ പരിഗണിക്കുന്നതല്ല.

Post a Comment

Previous Post Next Post