നിങ്ങളുടെ വാഹനത്തിന് പിഴയുണ്ടോ, ഓൺലൈനായി നോക്കാം

 

how-to-know-kerala-traffic-e-challan-status,നിങ്ങളുടെ വാഹനത്തിന് പിഴയുണ്ടോ, ഓൺലൈനായി നോക്കാം,

ട്രാഫിക് പിഴകള്‍ എന്നും ഒരു പ്രശ്‌നമാണ്. തീര്‍ത്തും നിനച്ചിരിക്കാത്തപ്പോഴായിരിക്കും പലപ്പോഴും പിടിവീഴുക. എ.ഐ കാമറ വന്നതോടു കൂടി നിരത്തിലിറങ്ങിയാല്‍ കാമറക്കണ്ണുകളില്‍പ്പെടുമെന്ന ഭയത്തിലാണ് നാട്ടുകാര്‍. എന്നാല്‍ വാഹനമോടിക്കുന്നവരുടെയും മറ്റ് പൗരന്‍മാരുടെയുമെല്ലാം സുരക്ഷക്ക് വേണ്ടിയാണ് ഗതാഗത നിയമങ്ങള്‍ കൊണ്ടുവരുന്നത്. പലപ്പോഴും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴശിക്ഷയാണ് ലഭിക്കുക. ഓരോ നിയമലംഘനത്തിനും അതിന്റെ തീവ്രതയും തരവും അനുസരിച്ച് വിവിധ ശിക്ഷകളും പിഴകളുമാകും ചുമത്തുക.

ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുക, ലൈസന്‍സില്ലാതെ വാഹനം ഓടിക്കുക, ട്രാഫിക് സിഗ്‌നല്‍ ലംഘിക്കുക, സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിക്കുക, എന്നിങ്ങനെ ഓരോ നിയമ ലംഘനത്തിനും പിഴയാണ്. കയ്യോടെ പിടിക്കപ്പെട്ട് പിഴയീടാക്കാനുള്ള ചലാനുകള്‍ വീട്ടിലെത്തുമ്പോഴാകും നാം നിയമലംഘന വാര്‍ത്ത അറിയുകതന്നെ.

പുതിയ തലമുറ നിരീക്ഷണ ക്യാമറകൾ ആണെങ്കിലോ നിയമലംഘകരെ കൃത്യമായി തിരിച്ചറിയുകയും നിയമങ്ങൾ ലംഘിക്കുമ്പോൾ അവരുടെ ചിത്രങ്ങൾ പകർത്തുകയും തെളിവുകൾ സഹിതം പൊലിസിന് അയയ്ക്കുകയും ചെയ്യും. ആ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിയമം ലംഘിക്കുന്ന വാഹനത്തിന് ചലാൻ ഇടുക.

നിങ്ങളുടെ വാഹനത്തിന് എത്ര പിഴയടക്കാനുണ്ടെന്ന് എങ്ങനെ അറിയാം

ഒരു വാഹനത്തിന്റെ ചലാനുകളുടെ വിവരങ്ങള്‍ അറിയുക ഇന്ന് വളരെ എളുപ്പമുള്ള കാര്യമാണ്. ഒരു മിനിറ്റുകൊണ്ട് ഇക്കാര്യം നമ്മുക്ക് അറിയാനാകും. രണ്ട് മാര്‍ഗങ്ങളുണ്ട് അറിയാന്‍

Park+ website ഉപയോഗിക്കുക

കേരള ഇ ചലാന്‍ വെബ് സൈറ്റ് ആയ Park+ website സന്ദര്‍ശിക്കുക. വാഹനത്തിന്റെ നമ്പര്‍ അടിച്ച് ചലാന്‍ സ്റ്റാറ്റസ് ഡീറ്റെയില്‍സ് അറിയാം.

പരിവാഹന്‍ വെബ്‌സൈറ്റ് ആണ് മറ്റൊരു മാര്‍ഗം. ഇതു വഴിയാണ് ഇന്ത്യയില്‍ നിയമലംഘകര്‍ക്ക് പിഴ ഈടാക്കുന്നത്. നമ്മുടെ വാഹനം സ്പീഡ് ക്യാമറയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചറിയാന്‍ ‘പരിവാഹന്‍’ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പരിശോധിക്കാവുന്നതാണ്.

മൊബൈല്‍ ഫോണിലോ ഡെസ്‌ക്‌ടോപ്പിലോ ലാപ്‌ടോപ്പിലോ ടാബ്‌ലെറ്റിലോ https://echallan.parivahan.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ചെക്ക് ഓണ്‍ലൈന്‍ സര്‍വീസസില്‍ ‘ഗെറ്റ് ചലാന്‍ സ്റ്റാറ്റസ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ആ സമയം തുറക്കുന്ന വിന്‍ഡോയില്‍ 3 വ്യത്യസ്ത ഓപ്ഷനുകള്‍ ദൃശ്യമാകും.

ചലാന്‍ നമ്പര്‍, വാഹന നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍ എന്നിവ കാണാം. ഉദാഹരണമായി വാഹന നമ്പര്‍ എടുത്താല്‍ വാഹന രജിസ്‌ഷ്രേന്‍ നമ്പര്‍ രേഖപ്പെടുത്തുക. അതിന് താഴെ എഞ്ചിന്‍ അല്ലെങ്കില്‍ ഷാസി നമ്പര്‍ രേഖപ്പെടുത്തുക. അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയില്‍സ് കൊടുത്താല്‍ നിങ്ങളുടെ വാഹനത്തിന്റെ ചലാന്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ദൃശ്യമാകും.

പിഴ സ്‌പോട്ടില്‍ തീര്‍പ്പാക്കാം

വാഹനത്തിന് പിഴ ഉണ്ടെങ്കില്‍ സ്‌പോട്ടില്‍ തന്നെ തീര്‍പ്പാക്കാനും പറ്റും. പിഴ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് തെട്ടടുത്ത് തന്നെ ‘പേ’ എന്ന ഓപ്ഷനും കാണാം. അതില്‍ ക്ലിക്ക് ചെയ്ത് പണമടക്കാന്‍ സാധിക്കും. വണ്ടിക്ക് പിഴയൊന്നും ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് വിശ്വസിക്കുന്നവരും ഇടക്ക് ഒന്ന് ചലാന്‍ സ്റ്റാറ്റസ് നോക്കുന്നത് നല്ലതാണ്.

Post a Comment

Previous Post Next Post