Snehapoorvam Scholarship 2025-26 | സ്‌നേഹപൂർവ്വം സ്‌കോളർഷിപ്പ് 2025-26

Snehapoorvam Scholarship 2025 | സ്‌നേഹപൂർവ്വം സ്‌കോളർഷിപ്പ് 2025

മാതാപിതാക്കൾ രണ്ടുപേരും അല്ലെങ്കിൽ അവരിൽ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് / ബന്ധുഭവനങ്ങളിൽ താമസിച്ച് വിദ്യാഭ്യാസം ചെയ്യാൻ പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതി.

സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കൂൾ തലം മുതൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവ്വം’ പദ്ധതി 2024-25 അധ്യയന വർഷത്തെ  അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന ഒക്ടോബർ 27 മുതൽ അപേക്ഷ സമർപ്പിക്കാം. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈനായി അപ്‌ലോഡ്‌ ചെയ്യണം. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷൾ ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല.

സ്കൂളില്‍ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഡിസംബർ 21.

അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ചശേഷം ലഭിക്കുന്ന പ്രിന്റഔട്ട് 2026 ഏപ്രിൽ 30നകം കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫീസിൽ അയച്ചു ലഭ്യമാക്കണം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന പ്രിന്റ്ഔട്ടുകൾ സ്വീകരിക്കുന്നതല്ല.

  • Application Starting (in School): 27/10/2025
  • Last Date: 31/12/2025
  • Last Date of Printout to head Office: 

Snehapoorvam Scholarship Scheme: Instructions

Snehapoorvam Scholarship - Application Form: Click Here

School Entry Last Date: 31/12/2025

Snehapoorvam Scholarship - School Login : Click Here

Post a Comment

Previous Post Next Post