5 DURUS 12 | PART 2



ءامن الرسول بما أنز اليه من ربّه
തന്റെ രക്ഷിതാവിങ്കൽ നിന്ന് നബി തങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിൽ നബിതങ്ങൾ വിശ്വസിച്ചിരിക്കുന്നു.

وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ
സത്യവിശ്വാസികൾ എല്ലാവരും അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതൻമാരിലും വിശ്വസിച്ചിരിക്കുന്നു.

لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ
അവന്റെ ദൂതന്മാരിൽ ഒരാൾക്കിടയിലും ഞങ്ങൾ വ്യത്യാസപ്പെടുതുന്നില്ല.

وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ
അവർ പറയുകയും ചെയ്തു ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ..! നീ ഞങ്ങൾക്ക് പൊറുക്കേണമേ.. ഞങ്ങളുടെ മടക്കം നിന്നിലേക്കാകുന്നു.

لا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا
അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ പെട്ടതല്ലാത്തത് ചെയ്യാൻ നിർബന്ധിപ്പിക്കുന്നില്ല...

لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ
ഓരോരുത്തർ പ്രവർത്തിച്ചതിന്റെ സൽഫലം അവർക്കുതന്നെ... ഓരോരുത്തരും പ്രവർത്തിച്ചതിന്റെ ദുഷ്ഫലവും അവരുടെമേൽ തന്നെ

رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ
ഞങ്ങളുടെ രക്ഷിതാവേ.. ഞങ്ങൾ മറന്നും പിഴവായും ചെയ്തത് കാരണം ഞങ്ങളെ നീ പിടിച്ച് ശിക്ഷിക്കരുതേ...

رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا
ഞങ്ങളുടെ നാഥാ... ഞങ്ങളുടെ മുൻഗാമികളുടെ മേൽ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേൽ നീ ചുമത്തരുതേ...

وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ
ഞങ്ങളുടെ നാഥാ... ഞങ്ങൾക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ...

وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ
ഞങ്ങൾക്ക് നീ മാപ്പുനൽകുകയും , ഞങ്ങൾക്ക് നീ പൊറുത്തുതരികയും , ഞങ്ങളോട് നീ കരുണ കാണിക്കുകയും ചെയ്യേണമേ...

أَنتَ مَوْلَانَا
നീയാണ് ഞങ്ങളുടെ രക്ഷാധികാരി.
 
فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്ക് എതിരെ ഞങ്ങളെ നീ സഹായിക്കേണമേ...

Post a Comment