റജബ് മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ച്ച


✍🏼വാഗ്ദത്തം പൂർത്തീകരിക്കുന്ന മഹത്വത്തിന്റെ ഉത്ഭവമായ സ്തുതിയുടെ സങ്കേതമായ അല്ലാഹുﷻവിന്നാണ് സർവ്വ സ്തുതിയും.

   കൂടുതൽ കൃപ നിറഞ്ഞതും നല്ലതുമായ ഗുണം മുഹമ്മദ് നബിﷺയിലും കുടുംബത്തിലും അല്ലാഹു ﷻ ചെയ്തു കൊടുക്കട്ടെ.

   *_ജനങ്ങളെ..,_*

   അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനോട് ഭയഭക്തി പ്രകടിപ്പിച്ച് ജീവിക്കുക എന്നത് വിശ്വാസികളുടെ അടയാളവും, ഭക്തരുടെ മേൽവസ്ത്രവും, നിങ്ങളോട് മൊത്തം അല്ലാഹു ﷻ നൽകുന്ന ഉപദേശവുമാണ്. തഖ്‌വയെ മുറുകെ പിടിക്കുന്നവന്ന് അതിനെ അല്ലാഹു ﷻ ഒരു സൂക്ഷിപ്പ് സ്വത്താക്കിയിരിക്കുന്നു. അവനെ കുറിച്ച് ഖുർആനിൽ നല്ല രൂപത്തിൽ പറയുകയും ചെയ്തിരിക്കുന്നു. മഹത്വവും പ്രതാപവും ഉള്ള അല്ലാഹു ﷻ പറഞ്ഞു: “അല്ലാഹുവിനെ ആരെങ്കിലും സൂക്ഷിച്ചാൽ അവന്റെ ദോഷങ്ങൾ അല്ലാഹു പൊറുത്ത് കൊടുക്കുകയും മഹത്തായ കൂലി നൽകുകയും ചെയ്യും". 

   അല്ലാഹുﷻവിന്റെ അടിമകളെ.., അറിയുക, നിങ്ങളെ ആദരിക്കലും നിങ്ങൾക്ക് ഉപകാരം ചെയ്യലുമായിട്ട് സന്മാർഗ്ഗത്തിന്റെ കൊടികളെ നിങ്ങൾക്ക് അവൻ നാട്ടിത്തരികയും, ശരിയായ വഴികൾ വ്യക്തമാക്കിത്തരികയും ചെയ്തിരിക്കുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്നും കുറഞ്ഞതിന് അധിക പ്രതിഫലം നൽകാനും, സൽപ്രവർത്തനങ്ങളുടെ കൂലി വർദ്ധിച്ചുവരാനും മാസങ്ങളിൽ ചിലതിനെ ചിലതിനേക്കാൾ അല്ലാഹു ﷻ ശ്രേഷ്ടമാക്കുകയും അവയിൽ സുന്നത്തുകളും ഫർളുകളും നിർവഹിക്കുവാനുള്ള സമയങ്ങൾ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുﷻവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ അതിനെ ക്ലിപ്തപ്പെടുത്തുവാൻ നിങ്ങൾക്ക് സാദ്ധ്യമല്ല. അല്ലാഹു ﷻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

   അറിയുക. നിങ്ങളുടെ ഈ മാസം -റജബ്- പവിത്ര മാസമാകുന്നു. ജാഹിലിയ്യത്ത് അതിനെ ശ്രേഷ്ഠമായിക്കണ്ടു. ഇസ്ലാം അതിനെ പവിത്രമാക്കി. അതിന്റെ ആരംഭത്തോടെ മൂന്ന് പവിത്രമാസങ്ങൾക്കാണ് അല്ലാഹു ﷻ തുടക്കം കുറിച്ചിരിക്കുന്നത്. വർഷങ്ങളിലെ മാസങ്ങളിൽ വെച്ച് അവ മൂന്നിനേയും അല്ലാഹു ﷻ ശ്രേഷ്ഠമാക്കി. അപ്പോൾ റജബ് ബറക്കത്തുള്ള മാസങ്ങളിൽ ആദ്യത്തേതാണ്. എല്ലാ നാശങ്ങളിൽ നിന്നും വിപത്തുകളിൽ നിന്നും രക്ഷ നൽകുന്നതാണ്. അത് അല്ലാഹുﷻവിന്റെ അനുഗ്രഹങ്ങൾ കൂടുതൽ കൂടുതൽ ലഭിക്കുന്ന മാസമാണ്. ദോഷങ്ങളെ തൊട്ട് ഒഴിവായി നന്മ ചെയ്യുന്നവന്ന് പ്രതിഫലം ഇരട്ടിക്കും. ചീത്ത പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നവന്റെ ദോഷങ്ങൾ മായ്ക്കപ്പെടും.

   അതിനാൽ, അല്ലാഹുﷻവിന്റെ അടിമകളെ.., ഈ മാസത്തിന്റെ പവിത്രതയെ അല്ലാഹു ﷻ മഹത്വപ്പെടുത്തിയ പോലെ നിങ്ങളും മഹത്വപ്പെടുത്തുക. രഹസ്യമായും പരസ്യമായും തെറ്റുകൾ പ്രവർത്തിക്കുന്നതിൽ അല്ലാഹുﷻവിൽ നിന്നും നിങ്ങൾ ലജ്ജിക്കുക. കഴിഞ്ഞു പോയ ദോഷങ്ങളെ മാപ്പാക്കിത്തരാൻ നിങ്ങൾ അല്ലാഹുﷻവിനോട് തേടുക. ഇനിയങ്ങോട്ട് തെറ്റ് പ്രവർത്തിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക. കാരണം, ഈ മാസത്തിൽ തെറ്റ് ചെയ്യുന്നവന്റെ ശിക്ഷ താമസിപ്പിക്കപ്പെടുകയില്ല. അതിന്റെ ശിക്ഷ മുന്തിക്കപ്പെടുകയും പെട്ടെന്ന് നൽകപ്പെടുകയും ചെയ്യും.

   സർവ്വനാശവും വിവരമില്ലാത്ത, ദോഷങ്ങളാൽ വഞ്ചിക്കപ്പെട്ട, സന്മാർഗ്ഗത്തെ തൊട്ട് അശ്രദ്ധനായവനാണ്. ശൂരത കൊണ്ട് വിജയത്തെ അവൻ ആഗ്രഹിക്കുന്നു. വിവരമില്ലാതെ അവൻ ദോഷം പ്രവർത്തിക്കുന്നു. ഉപദേശകന്റെ ഉപദേശം അവൻ ശ്രദ്ധിക്കുന്നില്ല. മാസത്തിന്റെയോ ദിവസത്തിന്റെയോ പവിത്രത കൊണ്ട് അവൻ ഉപകാരമെടുക്കുന്നില്ല. ഈ അവസ്ഥ അവന്റെ അവധി തീരുകയും, അവന്റെ പ്രവർത്തനം അവന്റെ പിരടിയിൽ ചുമത്തപ്പെടുകയും, ചെയ്യുന്നത് വരെ -മരിക്കുന്നത് വരെ- തുടരുന്നു. 

   മരണശേഷം അവൻ മാപ്പിരന്നു. പക്ഷേ, മറുപടി നൽകപ്പെട്ടില്ല. ഭൂമിയിലേക്കുള്ള മടക്കത്തെ അവൻ തേടി അവന്ന് സാദ്ധ്യമായില്ല. അവന്റെ താൽപര്യങ്ങൾ ലക്ഷ്യം കാണുന്നതിൽ നിന്നും എത്ര ദൂരെയാണ്. മരണം അവന്റെയും കൊതിയുടെയും ഇടയിൽ മറയിട്ടിരിക്കുന്നു. അവന്റെ ഇഷ്ടക്കാരെ തൊട്ട് ജോലിയാക്കിയിരിക്കുന്നു.

   ഖേദത്താൽ പല്ല് കടിക്കുന്നവന്റെ കാര്യം എത്ര കഷ്ടമാണ്! അന്ത്യദിനത്തിന്റെ ഭീകരതകൾ അവന് ദൃശ്യമാകുമ്പോൾ നഷ്ടത്തെയോർത്ത് കരയുന്ന അവന്റെ അവസ്ഥ എത്ര ദുഃഖകരമാണ്!

   സജ്ജനങ്ങളുടെ പദവികൾ അവൻ ദർശിച്ചപ്പോൾ, വിജയികളുടെ വിശ്രമകേന്ദ്രങ്ങൾ അവൻ കണ്ടപ്പോൾ, തന്റെ ചീത്ത പ്രവർത്തനങ്ങളിൽ അവൻ ഖേദിക്കുന്നു. അല്ലാഹുﷻവിനെ വേണ്ടവിധം മനസ്സിലാക്കിയവരാണ് അവർ. അവന്റെ വിധി വിലക്കുകൾ അവർ പാലിച്ചു. കച്ചവടമോ ഇടപാടുകളോ അല്ലാഹുﷻവിനെ സ്മരിക്കുന്നതിൽ നിന്നും അവരെ അശ്രദ്ധരാക്കിയില്ല.

   പാപത്തിൽ നിന്നും അകന്ന് ഭക്തിയോടെ ജീവിക്കുന്നവരിൽ അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ..,

        *ശക്തനും ഉന്നതനുമായ അല്ലാഹുﷻവിന്റെ വചനം:*


*بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ*

 *ٱلشَّهْرُ ٱلْحَرَامُ بِٱلشَّهْرِ ٱلْحَرَامِ وَٱلْحُرُمَٰتُ قِصَاصٌۭ ۚ فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ*


*ആദരണീയമാസത്തിന്  ആദരണീയമാസത്തില്‍ തന്നെ (തിരിച്ചടിക്കുക.) വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും (അങ്ങനെത്തന്നെ) പ്രതിക്രിയ ചെയ്യേണ്ടതാണ്‌. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുﷻവെ സൂക്ഷിക്കുകയും, അല്ലാഹു ﷻ സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.*

  *(അൽ ബഖറ:194)*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*


*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ ' ഓ ' എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment