ദുൽഖഅദ മൂന്നാമത്തെ വെള്ളിയാഴ്ച്ച


       ഘടകങ്ങൾ കൂടിച്ചേർന്നവനല്ലാത്ത അല്ലാഹുﷻവിന്നാണ് സർവ്വ സ്തുതിയും.

   മുഹമ്മദ് നബിﷺയിലും പൂർണ്ണതയുടെയും ശ്രേഷ്ഠതയുടെയും ഉടമസ്ഥരായ അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ..,

   ജനങ്ങളെ...,

   അല്ലാഹുﷻവിനെ ഭയപ്പെട്ട് സൂക്ഷ്മതയോടെ ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

   ഫലശൂന്യമായ കാര്യത്തിൽ മുഴുകുന്നതിൽ നിന്നും നിങ്ങളുടെ നാവുകളെ നിങ്ങൾ ബന്ധിക്കുക. അശ്രദ്ധരായ മുഴുവൻ മുസ്ലിംകളെയും പരദൂഷണം പറയുന്നതിൽ നിന്നും അവയെ തടയുക. സംസാരിക്കുന്ന മുഴുവൻ വ്യക്തികളുടെയും നാവിന്നരികിൽ അല്ലാഹു ﷻ ഉണ്ടെന്ന് നിങ്ങൾ അറിയുക. ബുദ്ധിമാന്മാർ സ്വന്തം കാര്യത്തിന്നു വേണ്ടി ജോലിയായവനായിരിക്കും. 


   അറിയുക! കാലിന്റെ വഴുതൽ പെട്ടെന്ന് സുഖപ്പെടുത്താവുന്നതാണ്. നാവിന്റെ വഴുതൽ നാശം വഷളായതാണ്. സ്വന്തം ശരീരത്തിന്റെ കുറവുകൾ കാണുന്നവൻ മറ്റുള്ളവരെ തൊട്ട് അന്ധനായിരിക്കും. ഒരുത്തന്റെ ദേഹേച്ഛ അവന്റെ നിയന്ത്രണം ഏറ്റെടുത്താൽ അത് അവനെ നശിപ്പിക്കും. ഒരുത്തന്റെ ദർശന സ്ഥലം മോശമായാൽ അവൻ ഉയർന്നിരിക്കുന്ന സ്ഥലം മോശമായിരിക്കും. ഒരാൾ തന്റെ മുസ്ലിം സഹോദരന്റെ  മാനം  പരദൂഷണത്തിലൂടെ പിച്ചിച്ചീന്തിയാൽ അവന്റെ വാദി അല്ലാഹുﷻവായിരിക്കും.  ഈ വസ്തുത ശരിയായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടതാണ്. 

   ഗീബത്ത് പറയലും കേൾക്കലും നബി ﷺ തടഞ്ഞതാണ്. അതിനാൽ അല്ലാഹുﷻവിന്റെ അടിമകളെ കാര്യം ചെറുതും കുറ്റം വലുതുമാകുന്നു -ഗീബത്തിൽപ്പെട്ട- ഒരു പദത്തിൽ നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുക. ഗീബത്ത് എത്ര മുഖങ്ങളെയാണ് നരകത്തിൽ കുത്തിച്ചത്. നരകത്തിലെ ചൂടുവെള്ളം കുടിച്ചിറക്കുന്നതിലേക്ക് അത് അവരെ എത്തിച്ചു. മുഷിപ്പുകളുടെയും ദുഃഖങ്ങളുടെയും വീട്ടിൽ അത് അവരെ താമസിപ്പിച്ചു. പരിഭ്രമങ്ങളുടെയും ഭീകരതയുടെയും -വീട്ടിലും-. 

 ബന്ധിതൻ മോചിതനാകാത്ത, വലിയവൻ ആദരിക്കപ്പെടാത്ത  ചെറിയവൻ കരുണ കാണിക്കപ്പെടാത്ത, പൊട്ടിയത് ശരിയാക്കപ്പെടാത്ത, തീജ്വാല കെടുത്തപ്പെടാത്ത ഒരു ഭവനമാണത്. അതിലെ ആളുകളുടെ വസ്ത്രം ഇരുമ്പായിരിക്കും. അവരുടെ പാനീയം ചലമായിരിക്കും. 


 അവരുടെ ശിക്ഷ സ്ഥിരമായതും പുതുക്കപ്പെടുന്നതുമായിരിക്കും. സന്തോഷം അവരിൽ നിന്നും അകന്നതായിരിക്കും. നിരാശ അവരെ ഉൾക്കൊണ്ടിരിക്കുന്നു. അവരിൽ അമ്പരപ്പ് ഇറങ്ങിയിരിക്കുന്നു. അവർ കരഞ്ഞാൽ കരുണ ചെയ്യപ്പെടുകയില്ല. അവർ ആവലാതി ബോധിപ്പിച്ചാൽ ശ്രദ്ധിക്കപ്പെടുകയില്ല. 

 കോപത്താൽ അല്ലാഹു ﷻ അവന്റെ വജ്ഹ് -മുഖം- അവരിൽ നിന്നും തിരിച്ചിരിക്കുന്നു. തീ ആർത്തിയാൽ അവരിൽ ശക്തമായിരിക്കുന്നു. തീജ്വാലയാലും നെടുവീർപ്പിനാലും അവരോടുള്ള അതിന്റെ ദേഷ്യത്താൽ അത് അവരെ പൊടിച്ചിരിക്കുന്നു. അതിനാൽ അവരുടെ അടയാളം നാശമായിരിക്കും. നിന്ദ്യത അവർക്ക് പുതപ്പായിരിക്കും. സഹായം ചെയ്യാതെ വിടൽ അവർക്ക് സ്ഥിരമായിരിക്കും. റഹ്മാൻ അവനോട് കോപിച്ചവനായിരിക്കും. നരകത്തിൽ നിന്നും അതിലേക്കു തന്നെയല്ലാതെ അവർക്ക് അഭയസ്ഥാനമില്ല. അവർക്ക് അനുഗ്രഹത്തിൽ നിന്നും വളരെ വിദൂരത. ആ നരകത്തിൽ അവർക്ക് എന്തൊരു ക്ഷമയായിരിക്കും 


 അല്ലാഹു ﷻ നിങ്ങൾക്ക് കരുണ ചെയ്യട്ടെ... അതിനാൽ നിങ്ങളുടെ നാവിനെ സൂക്ഷിച്ചു കൊണ്ട് ദുനിയാവിന്റെ ബന്ധനത്തിൽ നിന്നും നിങ്ങളുടെ ആത്മാക്കളെ നിങ്ങൾ മോചിപ്പിക്കുക. സ്വർഗ്ഗത്തിന്റെ ഉന്നതമായ വിഹിതത്തിൽ നിന്നും അവയെ നിങ്ങൾ തടയരുത്. നഷ്ടപ്പെടുന്ന സമയത്ത് വേദം ഉപകരിക്കുകയില്ല. മരണശേഷം ഒഴിവ് കഴിവ് പറയൽ ശ്രദ്ധിക്കപ്പെടുകയില്ല.

   നാവിനെയും ഹൃദയത്തെയും ശുദ്ധീകരിക്കുന്നവരിൽ അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ... 

മനുഷ്യനെ സൃഷ്ടിച്ച് സംസാരിപ്പിച്ചവന്റെ വചനം:


بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًۭا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌۭ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًۭا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌۭ رَّحِيمٌۭ

(സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുﷻവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു ﷻ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.)

  (ഹുജുറാത്ത് - 12)


بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.


📍രണ്ടാമത്തെ ഖുതുബ

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.


   ജനങ്ങളെ..

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 


   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 


   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.


   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment