ഗൾഫിൽ പെരുന്നാൾ കഴിച്ചവൻ കേരളത്തിലെത്തിയപ്പോൾ നോമ്പായിരുന്നു എന്ത് ചെയ്യണം?

വളരെ പ്രസക്തമായ ചോദ്യമാണിത്. സാധാരണയിൽ സംഭവി ക്കുന്നതുമാണ്. അതു കൊണ്ടുതന്നെ വിശദീകരണം നിർബന്ധമാണ്. ഇബ്നുഹജർ(റ) പറയുന്നു മാസം കണ്ട നാട്ടിൽ നിന്ന് ഒരാൾ മാസം കാണാത്ത നാട്ടിലേക്ക് യാത്ര പോയാൽ അവരോട് യോജിച്ച് നോമ്പ നുഷ്ഠിക്കുകയും അവർ പെരുന്നാൾ കഴിക്കുമ്പോൾ മാത്രം പെരു ന്നാൾ കഴിക്കേണ്ടതുമാണ്. അവൻ മുപ്പത് ദിവസം പൂർത്തിയാക്കി യാലും വിധി ഇതുതന്നെ. പ്രസ്തുത നാട്ടിൽ എത്തലോടെ അവൻ അവരുടെ കൂട്ടത്തിൽ ഒരാളായി എന്നതാണ് ന്യായം. ഇനി മാസം കാണാത്ത നാട്ടിൽ നിന്ന് കണ്ട് നാട്ടിലേക്കാണ് യാത്ര പുറപ്പെട്ട തെങ്കിൽ അവരോടൊപ്പം പെരുന്നാൾ കഴിക്കേണ്ടതാണ്. പക്ഷെ ഒരു കാര്യം ചിന്തിക്കേണ്ടതുണ്ട്. അവരോടൊപ്പം പെരുന്നാൾ കഴിക്കുന്ന കാരണം 28 നോമ്പ് മാത്രമാണ് അവന് കിട്ടിയതെങ്കിൽ ഒരു നോമ്പ് ഖളാഅ് വീട്ടൽ നിർബന്ധമാണ്. കാരണം 28 ദിവസമുള്ള മാസം ഇല്ല. 29 നോമ്പ് കിട്ടിയെങ്കിൽ ഒന്നും ചെയ്യേണ്ടതുമില്ല. അതുപോലെ തന്നെ ഗൾഫിൽ പെരുന്നാൾ കഴിച്ചവൻ അസ്തമയത്തിനു മുമ്പ് നാട്ടിൽ എത്തുകയും നാട്ടുകാർ നോമ്പുകാരായിരിക്കുകയും ചെയ്താൽ ബാക്കിയുള്ള സമയം നോമ്പുകാരനായി നിൽക്കേണ്ടതാണ്.(തുഹ്ഫ.3-385)

Post a Comment