ദുൽഹിജ്ജ മൂന്നാമത്തെ വെള്ളിയാഴ്ച്ച


ശ്രേഷ്ടത മഹത്തായവനും പ്രവർത്തനം ബുദ്ധിപൂർവ്വമായവനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.


           മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുﷻ ഗുണം ചെയ്യട്ടെ. 


     _*ജനങ്ങളെ,*_ 


         അല്ലാഹുﷻവിനെ ഭയപ്പെട്ട് ഭക്തിയോടെ ജീവിക്കുവാൻ നിങ്ങളോടും എന്നോടും ഞാൻ ഉപദേശിക്കുന്നു. 


           മാറിമാറി വരുന്ന രാപകലുകളിൽ നിങ്ങളുടെ ചിന്തകൾ സുശക്തമാക്കി നിങ്ങൾ യാത്രചെയ്യുക. അവയുടെ മാറ്റത്തെ കുറിച്ച് നിങ്ങളുടെ കണ്ണുകളും ഹൃദയങ്ങളും ഉപയോഗിച്ച് നിങ്ങൾ ചിന്തിക്കൂ.. ഇല്ലാത്തത് ഉണ്ടാവുകയും, ഉള്ളത് ഇല്ലാതാവുകയും ചെയ്യുന്നതും, കുടുംബക്കാർ താമസിക്കുന്നതായ സ്ഥലം ശൂന്യമാകുന്നതും, ലഭിച്ചത് നഷ്ടപ്പെടുന്നതും, പ്രവർത്തിക്കുന്നവൻ നശിക്കുന്നതും, കളിക്കുന്ന അശ്രദ്ധനേയും, തരിശാകുന്ന വീടുകളേയും, അവ്യക്തമാകുന്ന അവശിഷ്ടങ്ങളേയും ഒഴിച്ച് മറ്റു വല്ലതും നിങ്ങൾ കാണുന്നുണ്ടോ? 


          അവയുടെ മുറ്റങ്ങളിൽ നിങ്ങൾ നിൽക്കുകയും, അവയുടെ അടയാളങ്ങളിൽ നിങ്ങൾ വലയം ചെയ്യുകയും, അവയുടെ നേതാക്കളെ നിങ്ങൾ വിളിക്കുകയും, അവയുടെ മുറ്റങ്ങളിൽ നിന്നും നിങ്ങൾ കരയുകയും, അപ്പോൾ അവയുടെ അവസ്ഥകളുടെ മാറ്റത്ത കുറിച്ച് നിങ്ങൾ അവയോട് ചോദിക്കുകയും ചെയ്തിരുന്നുവെങ്കിൽ, അവ മറുപടിയായി ഒരു ഗുണപാഠത്തെ നിങ്ങൾക്ക് നൽകുമായിരുന്നു. സംഭാഷണ രൂപത്തിൽ ഒരു മറുപടി നിങ്ങൾക്ക് നൽകിയിട്ടില്ലെങ്കിലും.


           ദുനിയാവിന്ന് മുലയൂട്ടുന്നവരെ നിങ്ങൾക്ക് മുലകുടി അവസാനി പ്പിക്കാറായിട്ടുണ്ട്. ജീവിതത്തെ തേടുന്നവരെ, നിങ്ങളുടെ മരണം അടുത്തിരിക്കുന്നു. ദുനിയാവിന്നു വേണ്ടിയാണോ നിങ്ങൾ സൃഷ്ടിക്കപ്പെട്ടത്? അതല്ല, ഏ കൂട്ടരെ.., കഴിഞ്ഞു പോയവരേക്കാൾ നിങ്ങളാണോ എണ്ണത്താൽ അധികമായവർ രക്ഷ നൽകലാൽ ആദ്യത്തെവരേക്കാൾ അധികരിച്ചവർ നിങ്ങളാണോ ? പോയവരേക്കാൾ വയസ്സുകൾ ദീർഘിച്ചവരാണോ നിങ്ങൾ? മൺമറഞ്ഞവരേക്കാൾ ഔന്നത്യ ങ്ങളാൽ സമർത്ഥരായവരാണോ നിങ്ങൾ?


           ഞാനും നിങ്ങളും വിപത്തുകളുടെ അവശിഷ്ടമാണ്. അരുവികളിലെ അൽപം മാത്രമായ ജലമാണ്. ഭീകരതകളുടെ ഫലപുഷ്ടികളാണ്. മരണങ്ങളുടെ പൊടിക്കുന്ന കല്ലിന്റെ വിത്താണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവശിഷ്ടമാണ്. തിരിച്ചു വരാത്തവനായി പരലോകത്തേക്ക് പോവുന്നവനെ എല്ലാ ദിവസവും നിങ്ങൾ യാത്രയാക്കുന്നു. ക്ഷേമമുള്ളവനാവാത്ത വിധം കുഴിയിലേക്ക് പോകുന്നവനെ നിങ്ങൾ യാത്രയാക്കുന്നു. ഒഴിവാക്കപ്പെടാത്ത വിപത്തിനാൽ നിങ്ങൾ ഭയപ്പെടുത്തപ്പെടുന്നു. സ്വാദുള്ളതാവാത്ത ഒരു ആട്ടികളയുന്നത് കൊണ്ട് നിങ്ങൾ ശക്തമായി അനക്കപ്പെടുന്നു. മരണം അറിയിക്കപ്പെട്ട ഒരുവന്റെ ഒഴിവുകഴിവ് പറയൽ എന്താണ് അവന്റെ യാത്രക്കുള്ള ഭക്ഷണം -സൽക്കർമ്മങ്ങൾ- ചുരുക്കപ്പെട്ടാൽ മരണ ആക്രമണമുണ്ടാകുമ്പോൾ, തേട്ടം പ്രയാസകരമാകുമ്പോൾ , സൽകർമ്മം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഒരുത്തന്റെ തന്ത്രമെന്താണ്?


          കൃഷി ചെയ്തവൻ കൃഷി ചെയ്തതിനെ കൊയ്തെടുക്കും. ഒരുമിച്ചു കൂട്ടിയവൻ ഒരുമിച്ചു കൂട്ടിയതിൽ നിന്നും ഒഴിവാകുക തന്നെ ചെയ്യും. പ്രവർത്തിക്കുന്നവൻ തന്റെ പ്രവർത്തനഫലം എത്തിക്കുക തന്നെ ചെയ്യും. ഖേദം ഉപകരിക്കുമെങ്കിൽ തന്നെ ഖേദിക്കുന്നവന്റെ ഖേദം നീണ്ടു പോകും. ഭൂമി അതിനു മീതെയുള്ളതിനെ വിഴുങ്ങുക തന്നെ ചെയ്യും. ഭൂമിയിൽ നിന്നും സൃഷ്ടിക്കപ്പെട്ടവൻ അതിലേക്ക് മടങ്ങുക തന്നെ ചെയ്യും. 


           അല്ലാഹുﷻവിന്റെ അടിമകളെ നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുക, ഭൂമി അതിന്റെ കരളിന്റെ കഷണങ്ങളെ എറിയുന്ന ദിവസത്തെ നിങ്ങൾ അറിയുക. 


          ആകാശം അതിന്റെ യജമാനന്റെ കൽപന പ്രകാരം പിളരും. മലക്കുകൾ നിശ്ചിത സ്ഥലത്ത് ഇറങ്ങും. മുഹമ്മദ് നബിﷺയുടെ സമുദായം അവിടത്തെ ശുപാർശ കൊണ്ട് അഭയം പ്രാപിക്കും. അദ്ദേഹത്തിന്റെ ശുപാർശ ലഭിക്കാത്തവൻ പരാജയപ്പെടുകയും നന്മ തടയപ്പെടുകയും ചെയ്യും. 


           തന്റെ ചരക്ക് ഭയഭക്തിയായവൻ വിജയിച്ചു. അല്ലാഹുﷻവിന്ന് താഴ്മ കാണിക്കുന്നവൻ അവിടെ ഉന്നതനാകും. അഹങ്കരിക്കുന്നവൻ അല്ലാഹുﷻവിന്റെ അടുക്കൽ വെച്ച് നിന്ദ്യനാകും. ഇറങ്ങി വിശ്രമിക്കാനുള്ള സ്ഥലം ഒരു പക്ഷേ, സ്വർഗ്ഗമാകും. ഒരു പക്ഷേ നരകമാകും. അത് തീരുമാന പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നു. 


         വഴി നേരെയാക്കിത്തരൽ കൊണ്ട് അല്ലാഹുﷻ നമ്മെ തുണക്കട്ടെ.


           *നമ്മുടെ യജമാനനും രക്ഷാധികാരിയും ആയവന്റെ വചനം :* 


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*وَيَوْمَ تَشَقَّقُ السَّمَاءُ بِالْغَمَامِ وَنُزِّلَ الْمَلَائِكَةُ تَنزِيلًا ﴿٢٥﴾ الْمُلْكُ يَوْمَئِذٍ الْحَقُّ لِلرَّحْمَـٰنِ ۚ وَكَانَ يَوْمًا عَلَى الْكَافِرِينَ عَسِيرًا ﴿٢٦﴾* 


*(ആകാശം പൊട്ടിപ്പിളര്‍ന്ന് വെളുത്ത ലോല മേഘം ബഹിര്‍ഗമിക്കുകയും കൂട്ടം കൂട്ടമായി മലക്കുകള്‍ ഇറക്കപ്പെടുകയും ചെയ്യുന്ന ദിനം സംഭ്രമ ജനകമത്രേ. യഥാര്‍ത്ഥ മേല്‍ക്കോയ്മ അന്ന് കരുണാമയനായ അല്ലാഹുവിന്നായിരിക്കും. സത്യനിഷേധികള്‍ക്ക് അത്യന്തം കഠോരമായ ദിവസമാകും അത്)*

 *( ഫുർഖാൻ 25-26 )*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*


*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*


*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 


   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.


   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 


   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.


   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 


   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.


   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.


   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 


   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..


   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment