റജബ് മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച


       ✍🏼മുൻകഴിഞ്ഞ മാതൃകയില്ലാതെ സൃഷ്ടികളെ കൂട്ടിയിണക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

   ഗണിതക്കാരൻ -വേട്ടജന്തുവിന്റെ- ഇടത്തോട്ടും വലത്തോട്ടുമുള്ള തിരിയലുകളിൽ ശകുനം നോക്കുന്ന കാലത്തോളം മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ. 

   *_ജനങ്ങളെ..,_* 

   അല്ലാഹുﷻവിനെ സൂക്ഷിച്ചു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

   നിങ്ങളുടെ പ്രവർത്തനങ്ങളുടെ തകരാറിനെ നിഷ്കളങ്കതയാൽ നിങ്ങൾ ശരിപ്പെടുത്തുക. നിങ്ങളുടെ വിഭവങ്ങൾ -സൽക്കർമ്മങ്ങൾ- ഒരുക്കലിനെ നിങ്ങൾ പുതുക്കുക. നിങ്ങളുടെ അവധികൾ സംഭവിക്കുന്നതിന്നു മുമ്പ് അവയെകുറിച്ച് ഓർക്കലിനെ ആവർത്തിക്കുക. നിങ്ങളുടെ ആത്മാക്കളെ തട്ടിയെടുക്കുന്നതിനു മുമ്പ് സൽകർമ്മങ്ങളിലൂടെ അവയ്ക്ക് സൗകര്യം ചെയ്തു കൊടുക്കുക.

   അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ.., നിങ്ങളുടെ ദിവസങ്ങൾ കഴിഞ്ഞു പോകുന്നതിന്നു മുമ്പ് പരലോകയാത്രക്കുള്ള ഭക്ഷണം നിങ്ങൾ ശേഖരിക്കുക. അല്ലാഹു ﷻ മഹത്വം കൽപിച്ച ഒരു മാസത്തിലെ ദിവസങ്ങളെ സൽകർമ്മങ്ങളാൽ നിങ്ങൾ ഉപയോഗപ്പെടുത്തുക. ആ മാസത്തിന്റെ ഉദയം മുതൽ തന്റെ ബറക്കത്ത് കൊണ്ട് അല്ലാഹു ﷻ നിങ്ങളെ പൊതിഞ്ഞിരിക്കുന്നു. അതിനെ ആദരിച്ചപ്പോൾ റജബ് എന്ന് അതിന് പേര് വെച്ചിരിക്കുന്നു. അതിൽ നിന്നും സൽകർമ്മങ്ങൾ ശേഖരിക്കുക. ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ശേഷിക്കുന്ന ദിവസങ്ങളിൽ നിന്നും നഷ്ടപ്പെട്ടതിനെ നിങ്ങൾ സൽകർമ്മങ്ങൾ പെരുപ്പിച്ചു കൊണ്ട് വീണ്ടെടുക്കുക. അല്ലാഹു ﷻ പൊരുത്തപ്പെടുന്നത് പ്രവർത്തിച്ച് ഈ മാസത്തിൽ നിങ്ങൾ അല്ലാഹുﷻവിലേക്ക് അടുക്കുക. നിങ്ങൾ നിങ്ങളുടെ ആഗ്രങ്ങളുടെ വഞ്ചനകളെ, നിങ്ങളുടെ അവധികൾക്കിടയിൽ മറയിടുന്നതാക്കരുത്. ധാരണകൾ പരാജയത്തിന്റെ വഴിയിൽ നിങ്ങളെ പ്രവേശിപ്പിച്ച പോലെയുണ്ട് "നിങ്ങളുടെ അവസ്ഥ കണ്ടാൽ!"

   മരണങ്ങൾ ഭയത്തിന്റെ മറകളെ നിങ്ങളിൽ നിന്നും കീറിയിരിക്കുന്നു. സന്ധികളെ അവ ചൂടുള്ളവയാക്കിയിരിക്കുന്നു. വധങ്ങളെ പ്രകടമാക്കിയിരിക്കുന്നു. വീടുകളെ ഒഴിഞ്ഞവയും, ഭാര്യമാരെ കരയുന്നവരും, ചലിക്കുന്നതിനെ -ശരീരത്തെ- ചലിക്കാത്തതും, താമസിക്കുന്നതിനെ യാത്ര പോകുന്നതും ആക്കിയിരിക്കുന്നു.

   തുടർന്ന്, അവൻ അന്ത്യദിനം യാഥാർത്ഥ്യമാകുന്നത് വരെ തുടരുന്ന യാത്രക്കാരനും, വിശാലമാവാത്തതിന്റെ -ഖബറിന്റെ- കൂട്ടുകാരനും, തുറക്കപ്പെടാത്ത വാതിലിന്റെ പണയവസ്തുവും, നന്മ ലഭിക്കാത്ത നാശത്തിന്റെ കൂട്ടുകാരനും, കുടിയേറിപ്പാർപ്പിന്റെ ബന്ധിതനും, മടക്കം അകന്നവനും, പ്രയാസകരമായ വഴിയെ മുറിച്ചു കടക്കൽ കൊണ്ട് ജോലിയായവനും ആയിരിക്കും. 

   മേൽ പറയപ്പെട്ടതിൽ അല്ലാഹുﷻവിന്റെ അടിമകളെ.., ഭക്തിയെ നേടിത്തരുന്നതും, കണ്ണുനീരുകളെ ഒലിപ്പിക്കുന്നതും, ഉറക്കിനെ പോക്കിക്കളയുന്നതും, ദോഷങ്ങളിൽ നിന്നും മടക്കത്തെ നിർബന്ധമാക്കുന്നതുമായ ഒരു ഉപദേശം ഇല്ലയോ? അതെ "തീർച്ചയായും ഉണ്ട് " "അല്ലാഹുﷻവാണ് സത്യം" മരണം മാത്രമല്ല ഉള്ളത് എന്നതും അതിനുശേഷമുള്ളവയെ അപേക്ഷിച്ച് മരണമാണ് ഏറ്റവും എളുപ്പമുള്ളത് എന്നതും യാഥാർത്ഥ്യമെങ്കിൽ എന്തായിരിക്കും നമ്മുടെ അവസ്ഥ!

   അല്ലാഹു ﷻ അവന്റെ ദാനങ്ങൾ നമ്മിലേക്ക് ഒഴുക്കിത്തരട്ടെ..,

   *സന്മാർഗ്ഗവും പ്രകാശവുമായി ഖുർആനിനെ ഇറക്കിത്തന്നവന്റെ വചനം:* 

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

 *۞ جَعَلَ اللَّـهُ الْكَعْبَةَ الْبَيْتَ الْحَرَامَ قِيَامًا لِّلنَّاسِ وَالشَّهْرَ الْحَرَامَ وَالْهَدْيَ وَالْقَلَائِدَ ۚ ذَٰلِكَ لِتَعْلَمُوا أَنَّ اللَّـهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَأَنَّ اللَّـهَ بِكُلِّ شَيْءٍ عَلِيمٌ ﴿٩٧﴾ اعْلَمُوا أَنَّ اللَّـهَ شَدِيدُ الْعِقَابِ وَأَنَّ اللَّـهَ غَفُورٌ رَّحِيمٌ ﴿٩٨﴾*

 *(പുണ്യഗേഹമായ കഅ്ബയും യുദ്ധം ഹറാമായ മാസവും അല്ലാഹു ﷻ മാനവതയുടെ നിലനില്‍പിന്ന് നിദാനമാക്കിയിരിക്കുകയാണ്. ഹറമിലേക്കുള്ള ബലിമൃഗങ്ങളെയും അവയുടെ കഴുത്തിലെ അടയാളങ്ങളും അവന്‍ ആദരണീയമാക്കി. ഭുവനവാനങ്ങളിലുള്ളതിനെക്കുറിച്ചെല്ലാം അല്ലാഹു ﷻ അഗാധജ്ഞാനിയാണെന്നും സമസ്ത വസ്തുക്കളെപ്പറ്റിയും അവന്‍ സൂക്ഷ്മമായി അറിയുന്നവനാണെന്നും നിങ്ങള്‍ ഗ്രഹിക്കാനാണിത്. അല്ലാഹു ﷻ കഠിനമായി ശിക്ഷിക്കുന്നവനും ഏറെ പൊറുക്കുന്നവനും കരുണാമയനുമാണെന്നു നിങ്ങള്‍ അറിയുക)*

  *(മാഇദ : 97-98)*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 


   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 


   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ ' ഓ ' എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment