റബീഉൽ അവ്വൽ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച

 ശരിയാം വിധം സൃഷ്ടികളെ സൃഷ്ടിച്ച് ഭക്ഷണം നൽകിക്കൊണ്ടിരിക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.


   കൂട്ടുകാരനില്ലാത്ത ഒരുവനായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം മുഹമ്മദ് നബി ﷺ അവന്റെ അടിമയും റസൂലുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി ﷺ യിലും കുടുംബത്തിലും തുടർച്ചയായി അല്ലാഹു ﷻ ഗുണം വർഷിക്കട്ടെ. 

   *_ജനങ്ങളെ..,_*
   അല്ലാഹുﷻവിന്ന് ഭയഭക്തി പ്രകടിപ്പിച്ചു ജീവിക്കുവാൻ നിങ്ങളോടും എന്നോടും ഞാൻ ഉപദേശിക്കുന്നു.

   മരണം നിർണ്ണയിക്കപ്പെട്ടതാണ്. അതിൽ നിന്നും മോചനമില്ല. പദവിയും ഭംഗിയും മരണത്തെ തടയുവാൻ പര്യാപ്തമായിരുന്നുവെങ്കിൽ പ്രവാചകൻ ﷺ രക്ഷപ്പെടുമായിരുന്നു. ഇതു പോലുള്ള ഒരു മാസത്തിലാണ് അവിടന്ന് വഫാത്തായത്. അതാ മലക്കുകൾ വന്നു. ആത്മാവിനെ പിടിക്കുവാൻ തുടങ്ങി. അതിന്റെ കാഠിന്യത്താൽ പ്രവാചകൻ ﷺ പിടയുകയായിരുന്നു. നെറ്റിത്തടം വിയർത്തൊലിച്ചു. തന്റെ വിടവാങ്ങൽ അവിടന്ന് പ്രഖ്യാപിച്ചു. ഉടനെ പുത്രി ചോദിച്ചു: “പിതാവെ അവിടത്തെ പ്രയാസം എത്ര ഗൗരവമാണ്..? തന്നിലേക്ക് മകളെ അണച്ചു കൂട്ടി അവിടുന്നു പറഞ്ഞു: “ ഈ ദിവസത്തിനു ശേഷം നിന്റെ പിതാവിന്ന് വിഷമമില്ല. അല്ലാഹു ﷻ എന്നെ നിർഭയനാക്കിയിട്ടുണ്ട്." അപ്പോൾ പേരക്കിടാങ്ങൾ ഹസൻ, ഹുസൈൻ (റ) വിലപിക്കുകയായിരുന്നു. വലിയുപ്പാ... 

 പ്രവാചകന്റെ (ﷺ) വിയോഗത്തിൽ ആരാണ് ദുഃഖിക്കാതിരിക്കുക? എങ്ങിനെയാണ് ഉറക്കെ കരയാതിരിക്കുക? ഏതു ക്ഷമയാണ് നീങ്ങിപ്പോവാതിരിക്കുക?

   മരണത്തിന്റെ ഏറ്റവും ലളിതമായ രൂപമാണ് പ്രവാചകനിൽ വെളിപ്പെട്ടത്. അന്ത്യദിന വിപത്തുകളിൽ നിന്നും അവിടന്ന് സുരക്ഷിതനാണ്. മഹ്ശറയിലെ മഹത്തായ ശുപാർശയുടെ ഉടമയാണ് അദ്ദേഹം. എങ്കിൽ നാം ഓർക്കുക. വൻ കുറ്റങ്ങളിൽ അകപ്പെട്ടവരും നാശങ്ങളെ ഭയപ്പെടാത്ത വിഭാഗത്തിന്റെ അവസ്ഥ എന്തായിരിക്കും അവർ ഭൗതിക ലോകത്ത് മധുരമുള്ള ജീവിതം നയിക്കുന്നു. പക്ഷേ, അതിന്റെ അനന്തര ഫലം കയ്പുള്ളതായിരിക്കും.

   മരണം പെട്ടെന്ന് വന്നാൽ, ദേഷ്യം പിടിക്കുന്നവരായി മലക്കുകളെ അവർ കണ്ടുമുട്ടിയാൽ, അവർ പ്രവർത്തിച്ച ചീത്ത പ്രവർത്തനങ്ങളെ അവർ ദർശിച്ചാൽ, ചീത്ത പര്യവസാനത്തെ കുറിച്ച് അവർ മനസ്സിലാക്കിക്കഴിഞ്ഞാൽ, എത്രമാത്രം പ്രയാസമായിരിക്കും അവർക്കനുഭവപ്പെടുക. എന്തു മാത്രം നീരസമായിരിക്കും അവരിൽ പ്രകടമാവുക. 

   നന്മ ചെയ്യാത്തവർ എന്താണ് പ്രതീക്ഷിക്കുന്നത്? ചീത്ത പ്രവർത്തിക്കുന്നവർ എന്തുകൊണ്ടാണ് ഒഴിവ് കഴിവ് പറയുക? മരണത്തിൽ നിന്നും മറക്കപ്പെടുമെന്ന് അവർ ധരിക്കുന്നുണ്ടോ? സ്ഥിരമായി ഇവിടെ ഉപേക്ഷിക്കപ്പെടുമെന്ന് അവർ വിചാരിക്കുന്നുണ്ടോ? എങ്കിൽ അവരുടെ ധാരണ എത്ര മോശം! വിചാരം എത്ര മ്ലേച്ഛം!!

   അതെ! അന്ത്യദിനം അവരിലേക്ക് പെട്ടെന്നാണ് പ്രത്യക്ഷപ്പെടുക. അത് അവരെ വെപ്രാളത്തിലാക്കും. അതിനെ തടുത്ത് നിർത്താൻ അവർക്ക് സാദ്ധ്യമാവുകയില്ല.

   മരണ വേളയിലേക്ക് ഒതുങ്ങി നിൽക്കുന്നവരിൽ അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ.., ആമീൻ

 *ഏകനും ഔദാര്യവാനുമായ അല്ലാഹുﷻവിന്റെ വചനം:* 
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ ﴿٣٠﴾ ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ عِندَ رَبِّكُمْ تَخْتَصِمُونَ ﴿٣١﴾*  
*(നിശ്ചയം, താങ്കള്‍ മരണത്തിനു വിധേയനാകും; അവരും മരിച്ചുപോവുക തന്നെ ചെയ്യുന്നതാണ്. ശേഷം പുനരുത്ഥാന ദിനം നിങ്ങളുടെ റബ്ബിന്റെ സന്നിധിയില്‍ നിങ്ങള്‍ തര്‍ക്കിക്കുന്നതാണ്.)*
  (അസ്സുമർ:30,31)

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*
   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment