മാസപ്പിറവി കാണുമ്പോൾ

ഓരോ ദർശനത്തിലും സ്പർശനത്തിലും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ ഉയർത്തിപ്പിടിക്കുന്നവനാണ് വിശ്വാസി.

അത് തിരുനബി(സ)യുടെ അദ്യാപനവുമാണ്.

മാസപ്പിറവി ദൃശ്യമാകുമ്പോൾ അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹത്തിൽ അവനെ വാഴ്ത്തിയും ആഗതമായ മാസത്തിന്റെ അപകടങ്ങളിൽ നിന്ന് അഭയം തേടിയും നടത്തേണ്ട പ്രാർത്തനയുടെ വചനങ്ങൾ നബി(സ) തങ്ങൾ പടിപ്പിച്ചു.

ത്വൽഹത്ത്(റ)നിന്ന് നിവേദനം: നബി(സ)മാസപ്പിറവി കണ്ടാൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ട്.


അല്ലാഹു വലിയവനാണ്.

അല്ലാഹുവേ! നീ ഞങ്ങൾക്ക് ഈ മാസത്തെ തുടക്കം കുറിക്കുന്നത് നിര്‍ഭയത്വവും ഈമാനും സമാധാനവും ഇസ്‌ലാമും കൊണ്ടാക്കേണമേ. എന്‍റെ  സംരക്ഷകനുമായ റബ്ബും, നിന്‍റെ (ചന്ദ്രന്‍റെ) സംരക്ഷകനുമായ റബ്ബും അല്ലാഹുതന്നെയാണ്! (തിർമുദി)

നേരിൽ മാസപ്പിറവി കണ്ടവർക്ക് മാത്രമല്ല മാസം പിറന്നു എന്ന് അറിഞ്ഞവർക്കും ഈ പ്രാർത്ഥന സുന്നത്താണ്

ഏറെ പുണ്യമേറിയ ഈ പ്രാർത്ഥന നാം പതിവാക്കുക. അപകടങ്ങളിൽ നിന്നും പൈശാചിക ദുർബോധനങ്ങളിൽ നിന്നും ഇത് വലിയ കവചവും രക്ഷയുമാണ്.

കൂടാതെ സൂറത്തുൽ മുൽക് പാരായണം ചെയ്യലും സുന്നത്തുണ്ട്.

Post a Comment