ദുൽഹിജ്ജ അഞ്ചാമത്തെ വെള്ളിയാഴ്ച്ച

 ✍🏼സ്വന്തം യാഥാർത്ഥ്യത്തെ കുറിച്ച് വാചകങ്ങൾ വ്യക്തമാക്കപ്പെടാത്ത അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

   മുഹമ്മദ് നബിﷺയിലും കുടുംബത്തിലും വിശ്രമവും സുഭിക്ഷമായ ഭക്ഷണവും തുടർന്നു കൊണ്ടിരിക്കുന്ന വിധമുള്ള ഗുണം അല്ലാഹു ﷻ വർഷിക്കുമാറാവട്ടെ..,

   *_ജനങ്ങളെ...,_*

   അല്ലാഹുﷻവിനെ ഭയപ്പെട്ട് സൂക്ഷ്മതയോടെ ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 


   ദുനിയാവ് ഒരു വിഭവമാണ്. അതിലുള്ള നിങ്ങളുടെ താമസം ഒരു എത്തിനോട്ടം മാത്രമാണ്. നിങ്ങളോടുള്ള അതിന്റെ ചേർച്ച മുറിഞ്ഞു പോവലാണ്. നിങ്ങളെയും കൊണ്ടുള്ള അതിന്റെ ഉയർച്ച പരിഹാസ്യമാവലാണ്. അന്ത്യം കയ്ക്കുന്ന ഒന്നിന്റെ രുചിയെ അത് മധുരമുള്ളതാക്കുന്നു. മുല കുടി നിർത്തൽ ചീത്തയാക്കുന്ന ഒരുത്തന് മുലകൊടുക്കൽ അത് തൃപ്തികരമാക്കുന്നു. ഏതൊരുവന്റെ മരണത്തെ അത് മറച്ചുവെക്കുന്നുവോ അവനോടുള്ള സ്നേഹം അത് പ്രകടമാക്കുന്നു. ആദരവിനെ ഏതൊരുവനോട് അത് പ്രകടമാക്കുന്നുവോ അവനെ നിന്ദ്യത കൊണ്ട് അത് വഞ്ചിക്കുന്നു. അതിന്റെ മേച്ചിൽ സ്ഥലങ്ങളുടെ സുഖകരമായ ജീവിതത്തെ ആരും എത്തിച്ചിട്ടില്ല. അതിന്റെ പാമ്പുകളുടെ തേറ്റകൾക്കിടയിലൂടെയല്ലാതെ  അതിന്റെ പ്രചാരകന് സന്തോഷത്തെ അത് പ്രതിഫലമായി നൽകിയിട്ടില്ല. അതിന്റെ മരണവാർത്ത അറിയിക്കുന്നവൻ നാശത്താൽ മറുപടി നൽകിയിട്ടല്ലാതെ!

   അതിന്റെ മക്കളെ -ദുനിയാവിൽ ജനിക്കുന്ന മനുഷ്യരെ- ഏറ്റവും നാശമായ സ്ഥലങ്ങളിലേക്ക് അത് കൊണ്ട് വന്നിട്ടുണ്ട്. എല്ലാ നിരീക്ഷണ കേന്ദ്രങ്ങളിലും അവർക്ക് വേണ്ടി വിപത്തുകളെ അത് പതിയിരുത്തിയിട്ടുണ്ട്. അരങ്ങൾ മുറിക്കുന്ന പോലെ അതിന്റെ ദിവസങ്ങൾ അവരെ മുറിക്കുന്നുണ്ട്. കരിമ്പാമ്പുകളുടെ വിഷം ജീവിതത്തിന്റെ തെളിവിൽ അത് കലർത്തിയിട്ടുണ്ട്.


   തിരിഞ്ഞു കളയുന്നവന്റെ നിരീക്ഷിക്കൽ അതിനെ നിരീക്ഷിച്ചവന് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ. വെറുക്കുന്നവന്റെ പുറന്തള്ളൽ അതിനെ പുറം തള്ളിയവനും, കൂട്ടുകാർ ചിതറൽ കൊണ്ട് പ്രേരിപ്പിക്കപ്പെട്ട ഒരു ഭവനമാണത്. മക്കളുടെയും പിതാക്കളുടെയും മരണങ്ങൾ സൂക്ഷിക്കപ്പെട്ട ഒരു ഭവനവും.

   നീട്ടപ്പെടാത്ത മികച്ചു നിൽക്കുന്ന മരണത്തിന്റെയും വഞ്ചിക്കപ്പെടാത്ത നിരീക്ഷിക്കുന്ന ഒരു കണ്ണും ആക്രമിക്കപ്പെടാത്ത പിടിച്ചെടുക്കുന്ന ഒരു ശക്തിയും, എതിർക്കപ്പെടാത്ത ലക്ഷ്യത്തിലെത്തുന്ന ഒരു അമ്പും, എതിരിടപ്പെടാത്ത നിർബന്ധമായ വിധികളും അതിനുണ്ട്. 


   അറിയുക, അതിന്റെ യുദ്ധക്കളത്തിലെ അവശിഷ്ടങ്ങളിൽ കണ്ണുകൾ കൊണ്ട് നിങ്ങൾ നിരീക്ഷിക്കുക. അതിന്റെ ഭരണകൂടങ്ങളെയും, രാജാക്കന്മാരെയും, സ്മരിച്ചുകൊണ്ട് ചിന്തകളെ നിങ്ങൾ സുസജ്ജമാക്കുക. എങ്കിൽ അതിന്റെ വഴികളുടെ ഭാഗങ്ങളിലെ ഇരുളുകളെ നിങ്ങൾക്കത് പ്രകാശിപ്പിക്കും. ധാരാളം കണ്ണുനീർ ഒഴുകുന്നതിലൂടെ നിങ്ങളെ അത് വിജയിപ്പിക്കും. വീടുകൾ അവയിൽ താമസിച്ചവരുടെ പതനങ്ങളെ കുറിച്ച് നിങ്ങളോട് സംസാരിക്കും. അവയുടെ ദിവസങ്ങളിൽ സംഭവിച്ച വിപത്തുകളെക്കുറിച്ച് അവശിഷ്ടങ്ങൾ നിങ്ങൾക്ക് സാക്ഷിയാകും. സംസാരശേഷി അവക്ക് ഉണ്ടായിരുന്നുവെങ്കിൽ അവ നിങ്ങളോട് മറുപടി പറയുമായിരുന്നു. 

   നിശ്ചയം മരണങ്ങൾ അവയുടെ ആളുകളുടെ മേൽ അവയുടെ വിധികളാൽ വേഗത്തിൽ നടന്നിട്ടുണ്ട്. ജീവിത സുഖങ്ങളിൽ നിന്നും നിസ്സാരമാക്കി രാജാക്കന്മാരെ അവ ഇളക്കി വിട്ടിട്ടുണ്ട്. അവയുടെ വിപത്തുകളാൽ അവരെ അവ മായ്ച്ചു കളഞ്ഞു. അവയുടെ ശിക്ഷയുടെ നെഞ്ചുകൾ കൊണ്ട് അവരെ അവ പൊടിച്ചു കളഞ്ഞു. ഭൂമിയുടെ താഴ്ന്ന പ്രദേശങ്ങളിലും കുന്നുകളിലും അവരെ അവ അപ്രത്യക്ഷരാക്കി.


   അവയാണ് അവരുടെ വീടുകൾ, ആ വീടുകളുടെ അടയാളങ്ങൾ അവ്യക്തമായവയായും, വെളിപ്പെട്ടതായും നിലനിൽക്കുന്നു. അവയുടെ അവശിഷ്ടങ്ങളിൽ മൂങ്ങകൾ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. അവയുടെ വർഷങ്ങൾ മാഞ്ഞ് പോവലിന്റെ പുതുവസ്ത്രങ്ങൾ അവയെ ധരിപ്പിച്ചിരിക്കുന്നു. അവയുടെ എഴുത്തുകാർ നാശത്തിന്റെ അലങ്കാരത്തുന്നലുകളിൽ അവയെ എഴുതിയിരിക്കുന്നു. അവർ അസ്തമിച്ചവരാണ്. ശേഷം നിങ്ങൾ ഉദയം ചെയ്തു. അവർ യാത്ര പോയി. അപ്പോൾ നിങ്ങൾ താമസിച്ചു. നിങ്ങൾ അറിഞ്ഞ പോലെ മരണം അവരെ നശിപ്പിച്ചു. നിങ്ങൾ വാദിക്കുന്ന പോലെ അവർക്ക് ശേഷം അവശേഷിക്കലിനെ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ.

   അല്ലാഹുﷻവാണ് സത്യം, വേണ്ട, നിങ്ങൾക്ക് സ്ഥിരതാമസം ലഭിക്കാൻ വേണ്ടി അവർ പറഞ്ഞയക്കപ്പെട്ടിട്ടില്ല. നിങ്ങൾ സന്തോഷിക്കുവാൻ വേണ്ടി അവർ വിഷമിപ്പിക്കപ്പെട്ടിട്ടില്ല. അവർ സഞ്ചരിച്ച വിധം സഞ്ചരിക്കൽ നിങ്ങൾക്കും അനിവാര്യമാണ്. ദുനിയാവിന്റെ ചതികളാൽ നിങ്ങൾ വഞ്ചിതരാവുകയും ഉറപ്പിക്കുകയും ചെയ്യരുത്. 

   മരണത്തിനു വേണ്ട ശരിയായ ഒരുക്കത്തെ അല്ലാഹു ﷻ നമുക്ക് നൽകട്ടെ..,

   *സൃഷ്ടിക്കുന്നതോ സൃഷ്ടിക്കപ്പെടുന്നതോ അല്ലാത്ത വചനമുടയവന്റെ വചനം:*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*وَٱضْرِبْ لَهُم مَّثَلَ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ فَأَصْبَحَ هَشِيمًۭا تَذْرُوهُ ٱلرِّيَٰحُ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍۢ مُّقْتَدِرًا*


*(നബിയേ,) താങ്കൾ അവര്‍ക്ക് ഐഹികജീവിതത്തിന്‍റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം വെള്ളം ഇറക്കി. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം.) അല്ലാഹു ﷻ ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.*

  *(അൽ കഹ്ഫ് :45)*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*


*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.


   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.


   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.


   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..


   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment