ശവ്വാൽ മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച

>

       ✍🏼തന്റെ മനക്കരുത്തുകളാൽ കാര്യങ്ങളുടെ കടിഞ്ഞാണുകളെ ബന്ധിക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   പ്രഭാതത്തിന്റെ പ്രകാശത്താൽ ഇരുട്ട് പ്രകാശിക്കുന്ന കാലത്തോളം മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ...

   *_ജനങ്ങളെ..,_*

   അല്ലാഹുﷻവിനെ ഭയപ്പെട്ട് സൂക്ഷിച്ചു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 


   വേഗത്തിൽ -തെറ്റുകളിൽ നിന്നും- ഒഴിവാകുവീൻ, അവയിലേക്ക് തിരിച്ചു പോവില്ലെന്ന് മുറിച്ചു കരുതുവീൻ, നിങ്ങളുടെ ശക്തികൾ തകർത്തു കളയാൻ കാലം ധൃതിപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ യാത്രക്ക് വേഗത കൂട്ടുവാൻ അത് മുറിച്ചു കരുതിയിട്ടുണ്ട്. നാളെ നിങ്ങളുടെ കുഴികളുടെ ഇരുളുകളിലേക്ക് നിങ്ങളെ അത് ചേർക്കും. നിങ്ങളുടെ വർത്തമാനത്തിൽ നിന്നും അവ്യക്തമായതിനെ അത് വ്യക്തമാക്കും. രോഗം ആരോഗ്യത്തെ നശിപ്പിക്കുകയേ വേണ്ടൂ. ആരോഗ്യം ഇല്ലാതെയാകും. യജമാനന്മാരെ വേലക്കാർക്ക് മടുക്കും. ജീവിതത്തിന്റെ സംരക്ഷിത ഭാഗം അവധിയെത്തിയതാകും. ആഹ്ലാദത്തിന്റെ സുഗന്ധം നിങ്ങൾക്ക് നഷ്ടപ്പെടും. അഭിമുഖ സംസാരത്തിന്റെ നറുമണം നിങ്ങൾക്ക് മറപ്പിക്കപ്പെടും. അഭിമുഖഭവനത്തെ -ദുനിയാവിനെ- നിങ്ങൾ എതിരിടും -നിങ്ങൾ മരിക്കും.

   ദുഃഖിതകളായ വിധവകളുടെ കരച്ചിലുകൾ നിങ്ങൾക്ക് ഫലം ചെയ്യില്ല. മുറ്റങ്ങളിൽ ഏകാന്തത നിലനിൽക്കുന്ന ഒരു ഭവനത്തിൽ -ഖബറിൽ- നിങ്ങൾ ഇറങ്ങും. അതിന്റെ ഭാഗങ്ങൾ വിപത്തുകളാൽ നിങ്ങളുടെ മേൽ ചാടിവീഴും. അതിലെ ദൃഷ്ടാന്തങ്ങൾ അതിലെ താമസക്കാരനെ വിറപ്പിക്കും. അന്ത്യദിനം വരെ അതിലെ ഉറക്കം നീണ്ടു പോകും.


   ഖേദം ആദ്യത്തേതായ ഭവനം എന്തൊരു ഭവനം! അതിന്റെ അതിർത്തിയുടെ അവസാനം അന്ത്യദിനമാണ്. മഹത്തായ ആശയമുള്ള ഒരു നാമമാണത്. സർവ്വസുഹൃത്തുക്കളുടെയും ബന്ധത്തെ മുറിച്ചു കളയുന്ന ഒരു വിപത്താണത്. മരണത്തിന്റെ മയക്കത്തിൽ നിന്നും ബോധം നൽകലുമാണത്. കണ്ണുകളുടെ നോട്ടത്തെക്കാൾ വേഗത കൂടിയ സമയത്തിൽ.

   ആ ദിനത്തിൽ അട്ടഹസിക്കുന്നവൻ -ഇസ്റാഫീൽ- അട്ടഹസിച്ചിരിക്കുന്നു. അതിൽ ഊതുന്നവൻ നിങ്ങളിലേക്ക് ഊതിയിരിക്കുന്നു. നിങ്ങൾ അറിയാത്തതേതോ അതിനെ അപ്പോൾ നിങ്ങൾ അറിഞ്ഞിരിക്കും. എല്ലാ പ്രദേശങ്ങളിൽ നിന്നും നിങ്ങൾ വേഗത്തിൽ നടക്കുന്നവരായിരിക്കും. വിറക്കുന്നവരായി നിങ്ങൾ വിചാരണക്ക് വേണ്ടി നിലയുറപ്പിച്ചിരിക്കും. ആ ദിവസത്തിന്റെ ദൈർഘ്യം നിങ്ങൾ കണക്കാക്കുന്ന അമ്പതിനായിരം വർഷമായിരിക്കും. 

   പ്രവർത്തി ചീത്തയായവൻ അവിടെ എങ്ങിനെ സന്തോഷിക്കും? -പാപങ്ങളുടെ- ഭാരം അധികരിച്ചവന് അന്ത്യദിനത്തിൽ ഓടാനുള്ള സ്ഥലം എവിടെ?  


   ഭൂമി അതിന്റെ മലകളെ പരസ്പരം എറിഞ്ഞാൽ, മഹ്ശറ കുട്ടികളുടെ തലകളെ നരബാധിച്ചവയാക്കിയാൽ, മഹ്ശറയിൽ വെച്ച് സമുദായങ്ങൾ അവരുടെ വാദത്തിനു വേണ്ടി തിരക്കി കയറിയപ്പോൾ, ചോദ്യത്തിന്നു മറുപടി പറയാൻ നാവുകൾ അശക്തി ബാധിച്ചവയായാൽ, അന്ന് അവയവങ്ങളുടെ സാക്ഷ്യപ്പെടുത്തലാൽ വിധി പറയൽ നടപ്പിലായാൽ നരകം അതിന്റെ ചങ്ങലകളോടെയും ആമങ്ങളോടെയും, വെളിപ്പെടുത്തപ്പെട്ടാൽ, അന്ത്യദിനം അതിന്റെ ഭീകരതകളാലും വേദനകളാലും ഗുരുതരമായാൽ, കുറ്റക്കാർ ആ കുറ്റങ്ങളുടെ ചീത്ത ഫലത്തോടു കൂടി മടങ്ങിയാൽ എന്തായിരിക്കും അവസ്ഥ!-

   അതൊരു ദിവസമാണ്. കളിച്ചവർ -സൽകർമ്മം ചെയ്യാത്തവർ- അതിന്റെ ചൂടിനാൽ ചൂടപ്പെട്ടിരിക്കുന്നു. ആ ദിവസത്തിന്റെ സഹായത്താൽ ഖേദിച്ചു മടങ്ങിയവർക്ക് ഭാഗ്യം നൽകപ്പെട്ടിരിക്കുന്നു. അതിന്റെ തീയാൽ പാപികൾ ദൗർഭാഗ്യത്തിൽ അകപ്പെട്ടിരിക്കുന്നു. 

   അക്രമികളോട് ഇപ്രകാരം പറയപ്പെടും: “നിങ്ങൾ സമ്പാദിച്ചിരുന്നത് നിങ്ങൾ രുചിക്കുക."

   അല്ലാഹു ﷻ അവന്റെ സഹായത്തിന്റെ കോട്ടകളിൽ നമുക്ക് അഭയം നൽകട്ടെ... 

   *ഉദാരനും ഉന്നതനുമായ അല്ലാഹുﷻവിന്റെ വചനം :*   


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

 *فَإِذَا جَاءَتِ الطَّامَّةُ الْكُبْرَىٰ ﴿٣٤﴾ يَوْمَ يَتَذَكَّرُ الْإِنسَانُ مَا سَعَىٰ ﴿٣٥﴾ وَبُرِّزَتِ الْجَحِيمُ لِمَن يَرَىٰ ﴿٣٦﴾ فَأَمَّا مَن طَغَىٰ ﴿٣٧﴾ وَآثَرَ الْحَيَاةَ الدُّنْيَا ﴿٣٨﴾ فَإِنَّ الْجَحِيمَ هِيَ الْمَأْوَىٰ ﴿٣٩﴾ وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ ﴿٤٠﴾ فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ﴿٤١﴾*


*(അപ്പോള്‍ ആ ഗുരുതര വിപത്ത് സംജാതമാകുമ്പോള്‍, തന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മനുഷ്യന്‍ അനുസ്മരിക്കുകയും നോക്കുന്നവര്‍ക്കായി നരകം വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്ന ദിവസം, ധിക്കാരം കാട്ടുകയും ഭൗതിക ജീവിതത്തിന് മുന്‍ഗണന നല്‍കുകയും ചെയ്തിരുന്നവര്‍ ആരോ, അവര്‍ക്കന്ന് നരകം തന്നെയാണ് സങ്കേതം. എന്നാല്‍, തന്റെ നാഥന്റെ പദവി ഭയപ്പെടുകയും മനസ്സിനെ സ്വേച്ഛകളില്‍ നിന്നു ഉപരോധിച്ചു നിര്‍ത്തുകയും ചെയ്തതാരോ, അവന്റെ അഭയകേന്ദ്രം സ്വര്‍ഗമാണ്)*

  *(അന്നാസിആത്ത് 34-41)*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*


*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 


   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.


   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.


   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment