സ്വര്‍ണ്ണം വെള്ളി ഒഴികെയുള്ള മുത്ത്‌, മാണിക്യം, രത്‌നം പോലുള്ള ആഭരണങ്ങളിൽ സകാത്ത് ഉണ്ടോ?

ഇബ്‌നുഹജര്‍ തങ്ങള്‍ പറയുന്നത്‌ കാണുക: സ്വര്‍ണ്ണം വെള്ളി ഒഴികെയുള്ള മുത്ത്‌, മാണിക്യം, രത്‌നം പോലുള്ള ആഭരണങ്ങളിലൊന്നും സകാത്തില്ല (തുഹ്‌ഫ 3/2820) നിഹായയിലും ഇപ്രകാരം കാണാം (3/96). എന്നാല്‍ ഇവയുടെ വ്യാപാരികള്‍ കച്ചവടച്ചരക്ക്‌ എന്നനിലയില്‍ വര്‍ഷം തികഞ്ഞാല്‍ സകാത്ത്‌ നല്‍കല്‍ നിര്‍ബന്ധമാവും.

നിധികളിലാണെങ്കിലും സ്വര്‍ണ്ണത്തിനും വെളളിക്കും മാത്രമാണ്‌ സകാത്ത്‌. ഭൂമിയില്‍നിന്നും ലഭിച്ച നിധി ഇവയെക്കാള്‍ വില കൂടിയതാണെങ്കിലും സകാത്ത്‌ നല്‍കേണ്ടതില്ല.

Post a Comment