CLASS 10 FIQH 3

شهر رمضان

قال تعالی :- ﴿شهر رمضان..........فليصمه﴾
ജനങ്ങൾക്ക് മാർഗ്ഗദർശനമുള്ള സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ പ്രകടമായ തെളിവുകളുള്ള പരിശുദ്ധ ഖുർആൻ ഇറക്കപ്പെട്ടത് റമദാൻ മാസത്തിലാണ്. നിങ്ങളിൽ നിന്നും ആ മാസം സന്നിഹിതരായവർ നോമ്പ് നോക്കട്ടെ.

قال رسول اللّه ﷺ :- من صام رمضان..........من ذنبه
വിശ്വസിച്ചു കൊണ്ടും കൂലി ആഗ്രഹിച്ചു കൊണ്ടും റമളാനിൽ നോമ്പനുഷ്ഠിക്കുന്നവരാരോ അവർക്ക് മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.

*صيام رمضان* """"""""""""
صيام رمضان..................بالضّرورة
റമളാൻ മാസം നോമ്പ് നോൽക്കൽ ദീനിൽ അനിഷേധ്യമായി അറിയപ്പെട്ടതാണ്.

إنّما يجب....................مطيق طاهر
ശുദ്ധിയും ആരോഗ്യവും പ്രായപൂർത്തിയും ബുദ്ധിയുമുള്ള എല്ലാ മുസ്ലിമിനും നോമ്പ് നിർബന്ധമാണ്.

فلا يجب الصّوم.................ومجنون وعاجز
ജന്മനാ കാഫിറായവനും കുട്ടിക്കും ഭ്രാന്തനും നോമ്പ് നോൽക്കാൻ അശക്തനായവനും اَدَاءُمْ،،،قَضَاءُ മായി നോമ്പ് നിർബന്ധമില്ല

والصّبيّ يجب.................أطاق علی الصّوم
നോമ്പ് നോൽക്കാൻ കഴിവുള്ള കുട്ടിയെ 7 വയസ്സായാൽ നോമ്പ് കൊണ്ട് കല്പിക്കലും പത്ത് വയസ്സായാൽ നോമ്പ് നോക്കാത്തതിന്റെ മേൽ അടിക്കലും രക്ഷിതാക്കൾക്ക് നിർബന്ധമാണ്.

والعاجز من................لا يرجی برؤه
വാർദ്ധക്യം കാരണത്താലോ അല്ലെങ്കിൽ ശമനം പ്രതീക്ഷയില്ലാത്ത രോഗം കാരണത്താലോ നോമ്പനുഷ്ഠിച്ചാൽ ശക്തമായ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നവർകാണ് അശക്തൻ എന്നു പറയുന്നത്.

فيلزمه لكلّ صوم مدّ طعام
നോമ്പിനെ തൊട്ട് അശക്തരായവർ ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷണം നൽകൽ നിർബന്ധമാണ്

وأمّا الحائض والنّفساء............يلزمهما القضاء
ഹൈള്കാരിയും നിഫാസ് കാരിയും നോമ്പ് നോൽക്കൽ ഹറാമാണ്. അവർ നോമ്പ് നോറ്റാൽ സ്വഹീഹാവുകയില്ല. എങ്കിലും ഖളാഅ് വീട്ടൽ നിർബന്ധമാണ്.

هلال رمضان -------------------------
يجب صيام رمضانبرؤية هلاله
റമളാൻ ചന്ദ്രക്കല കാണലോട് കൂടെ റമദാനിലെ നോമ്പ് നോൽക്കൽ നിർബന്ധമാകും.

أو باستكمال شعبان ثلاثين
അല്ലെങ്കിൽ ശഅബാൻ മുപ്പത് പൂർത്തിയാക്കിയതോട്കൂടെ റമദാൻ നോമ്പ് നോൽക്കൽ നിർബന്ധമാകും.

فقد قال رسول الله :- ................ثلا ثين يوما
തീർച്ചയായും നബി തങ്ങൾ പറഞ്ഞു :- നിങ്ങൾ ഷഹബാൻ അവസാനതിൽ ചന്ദ്ര പിറ കണ്ടാൽ നോമ്പ് നോൽകുവീൻ. റമദാൻ അവസാനത്തിൽ ചന്ദ്രപ്പിറവി കണ്ടാൽ നോമ്പ് മുറിക്കുവീൻ. നിങ്ങളുടെ മേൽ മേഘം മൂടപെട്ടാൽ 30 ദിവസം നോമ്പനുഷ്ഠിക്കുവീൻ.

فيجب الصّوم علی شخص برؤيته
ഒരാൾ ചന്ദ്രപ്പിറവി കാണൽ കൊണ്ട് അവന്റെ മേൽ നോമ്പ് നിർബന്ധമാകും.

وكذا برؤية آخر إن صدّقه فيها
അവൻ വിശ്വസ്തനാക്കുന്ന ഒരാൾ മാസം കണ്ടാലും ഇവൻകും നോമ്പ് നോൽക്കൽ നിർബന്ധമാണ്.

وعلی أهل البلد...........عدل برؤيته
നീതിമാനായ ഒരാൾ ചന്ദ്രപ്പിറവി കണ്ടു എന്ന വിവരം സാക്ഷ്യപ്പെടുത്തുകയും ഖാളി സ്ഥിരപ്പെടുത്തുകയും ചെയ്താൽ ആ നാട്ടിലുള്ള എല്ലാവർക്കും നോമ്പ് നോൽക്കൽ നിർബന്ധമാണ്.

وكذا الخبر..................بالأمارة الظّاهرة
സത്യസന്ധമായി കൈമാറിപ്പോന്ന വിവരങ്ങൾ കൊണ്ടും പ്രകടമായ അടയാളങ്ങളെ കൊണ്ടും നോമ്പ് നിർബന്ധമാകും.

وإذا ثبت...................منه لا البعيد
ഒരു നാട്ടിൽ മാസപ്പിറവി കണ്ട് സ്ഥിരപ്പെട്ടാൽ ആ നാടിന്റെ അടുത്ത നാട്ടുകാർക്കും വിധി ബാധകമാണ്. വിദൂര നാടുകൾ കില്ല.

ومن سافر من ..............ويخالفهم أوّله
മാസം കണ്ട നാട്ടിൽ നിന്ന് ഉദയം വ്യത്യാസപ്പെട്ട നാട്ടിലേക്ക് യാത്ര പോയാൽ മാസത്തിലേ അവസാനമാണെങ്കിൽ അവരോട് യോജിക്കുകയും ആദ്യമാണെങ്കിൽ അവരോട് എതിരാവുകയും വേണം.

وإذا لم ير هلال................وإلّا فلا
30 നോമ്പ് കഴിഞ്ഞിട്ടും ശവ്വാൽ മാസം കണ്ടില്ലെങ്കിൽ ഇസ്ലാമിക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നോമ്പ് എടുത്തതെങ്കിൽ നോമ്പു മുറിക്കണം. ഇസ്ലാമിക അടിസ്ഥാനത്തിലല്ലാ നോമ്പുനോറ്റതെങ്കിൽ അവൻ നോമ്പ് മുറിക്കേണ്ടതില്ല.

ويسنّ أن يقول...............رشد وخير
ഇസ്ലാമോട്കൂടെയും രക്ഷയോട് കൂടെയും ഈമാനോട് കൂടെയും നിർഭയത്വത്തോട് കൂടെയും ഈ ഹിലാലിനെ ഞങ്ങളിലേക്ക് ഉതിപ്പിച്ചു തരേണമേ. എന്റെ റബ്ബും നിന്റെ റബ്ബും അല്ലാഹുവാണ്. സന്മാർഗ ത്തിന്റെ യും നന്മയുടെയും ബിലാലാണ് നീ.

فروض الصّوم
നോമ്പിന്റെ ഫർളുകൾ

-----------------------
فروض الصّوم اثنان
നോമ്പിന്റെ ഫർളുകൾ രണ്ടാകുന്നു.

الأوّل..النّيّة لكلّ يوم
ഒന്ന്.. എല്ലാ ദിവസത്തിനു വേണ്ടിയും നിയ്യത്ത് ചെയ്യണം.

والثّاني..الإمساك عن المفطّرات
രണ്ട്.. നോമ്പിനെ മുറിക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുക.

وشرط في النّيّة...............والتّعيين
രാത്രിയിൽ നിയ്യത്ത് വെക്കലും, ഏതു നോമ്പാണെന്ന് നിർണയിക്കലും ഫർളായ നോമ്പിന്റെ നിയ്യത്തിൽ ഷർത്വാണ്.

فلو شكّ............................لم تصحّ
സുബഹിക്ക് മുമ്പാണോ ശേഷമാണോ നിയ്യത്ത് വെച്ചത് എന്ന് സംശയിച്ചാൽ അത് സ്വഹീഹാവുകയില്ല.

بخلاف ما لو......................ام لا
എന്നാൽ നിയ്യത്ത് വെച്ചതിനുശേഷം ഫജ്റ് വെളിവായോ ഇല്ലയോ എന്ന് സംശയിച്ചാൽ കുഴപ്പമില്ല.

وكيفيّة انّيّة في رمضان
റമളാനിലേ നിയ്യത്തിന്റെ രൂപം

نويت صوم غد......................للّٰه تعالی
അല്ലാഹുവിന് വേണ്ടി ഈ വർഷത്തെ റമളാനിലെ ഫർളായ അദാആയ നാളത്തെ നോമ്പിനേ നോക്കാൻ ഞാൻ കരുതി.

وصوم التّطوّع.........................قبل؟الزّوال
സുന്നത്ത് നോമ്പിൽ നിയ്യത്ത് ഉച്ചക്ക് മുമ്പായി ചെയ്താൽ മതി.

بشرط الإمساك عن المفطّرات من الفجر
സുബഹി മുതൽ നോമ്പിനെ മുറിക്കുന്ന കാര്യങ്ങളേ തൊട്ട് പിടിച്ചു നിൽക്കുക എന്ന ഷർത്വോടുകൂടെ.

مفطّرات الصّوم
നോമ്പിനേ മുറിക്കുന്ന കാര്യങ്ങൾ

++++++++++++++++++++++
مفطّرات الصّوم أربعة
നോമ്പിനേ മുറിക്കുന്ന കാര്യങ്ങൾ നാലെണ്ണമാകുന്നു.

الجماع.........................عين جوفه
1.. സംയോഗം ചെയ്യൽ 2.. സ്വയംഭോഗം ചെയ്യൽ 3.. ഉണ്ടാക്കി ചർദ്ദിക്കൽ 4.. ഉള്ളിലേക്ക് തടിയുള്ള വല്ലതും പ്രവേശിക്കൽ.

ولو نخامة............................بحمرة تنبل
ഉള്ളിലേക്ക് പ്രവേശിച്ചത് കഫമാണെങ്കിലും ശരി, അല്ലെങ്കിൽ ഊന് പൊട്ടിവരുന്ന രക്തമാണെങ്കിലും ശരി, അല്ലെങ്കിൽ വെറ്റിലയുടെ ചുവപ്പ് കലർന്ന ഉമിനീരാണെങ്കിലും ശരി നോമ്പ് മുറിയും.

وإنّما يفطر......................المختار
സ്വയം ഇഷ്ട പ്രകാരവും അറിവോട്കൂടിയും മനപ്പൂർവ്വവും ആയാലേ ഈ കാര്യങ്ങൾ കൊണ്ട് നോമ്പ് മുറിയുകയുള്ളൂ.

ومن العين الدّخان
തടിയുള്ളവയിൽ പെട്ടതാണ് പുക

ولا يفطر بــإنزال وقيء وابتلاع
ഉമിനീര് ഇറക്കൽ കൊണ്ടും ഛർദ്ദിക്കൽ കൊണ്ടും മനിയ്യ് പുറപ്പെടൽ കൊണ്ടും നോമ്പ് മുറിയുകയില്ല.

ولا بأثر ماء المضمضة
വായിൽ വെള്ളം കൊപ്ലിചതിന്റെ ശേഷിപ്പോടുകൂടി ഉമിനീര് ഇറങ്ങിയാലും നോമ്പ് മുറിയില്ല.

ولا بسبق الماء....................بلا مبالغة
അമിതത്വം കാണിക്കാതെ ശറഹ് അനുശാസിക്കുന്ന കുളിയിലോ വായയിൽ വെള്ളം കൊപ്ലിക്കുന്നതിലോ മൂക്കിൽ വെള്ളം കയറ്റി ചീറ്റുന്നതിലോ വെള്ളം മുൻകടന്നാൽ നോമ്പ് മുറിയുകയില്ല.

ولا بطلوع الفجر.....................الطّعام في الحال
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ സുബഹാവുകയും പെട്ടെന്ന് തുപ്പിക്കളയും ചെയ്താൽ നോമ്പ് മുറിയുകയില്ല.

ويعتمد في الفجر......................يقينه أوظنّه
സുബഹി മഗ്രിബ് ആകുന്ന വിഷയത്തിൽ ഉറപ്പിനെയോ ഭാവനയെയോ അവലംബിക്കണം.

لٰكن لو اكل حسب................نهارا أفطر
ഭാവന പ്രകാരം ആദ്യമോ അവസാനമോ ഭക്ഷണം കഴിച്ചു. പിന്നെ അത് പകൽ ആണെന്ന് ബോധ്യമാവുകയും ചെയ്താൽ നോമ്പ് മുറിയും.

ويحرم للشّاكّ..................آخر اللّيل
സംശയമുള്ളവൻ പകലിന്റെ അവസാനം ഭക്ഷണം കഴിക്കൽ ഹറാമും രാത്രിയുടെ അവസാനം ഭക്ഷണംകഴിക്കൽ കറാഹത്തുമാണ്.

Post a Comment