CLASS 10 FIQH 6

النّكاح

قال تعالی :- ۞وأنكحوا..........وٰسع عليم۞*
അല്ലാഹു പറഞ്ഞു :- നിങ്ങളിൽ നിന്ന് ഇണകളില്ലാത്തവരെയും അടിമകളായ ഉത്തമ സ്ത്രീ പുരുഷന്മാരെയും നിങ്ങൾ വിവാഹബന്ധത്തിൽ ഏർപ്പെടുത്തുക. അവർ ദരിദ്രരാണെങ്കിൽ തന്റെ ഔദാര്യത്താൽ അല്ലാഹു അവരെ ഐശ്വര്യരാകും. അല്ലാഹു വിപുലമായ കഴിവുള്ളവനും സർവ്വജ്ഞനുമാണ്.

قال رسول اللّه ................فإنّه وجاء
നബി ﷺ തങ്ങൾ പറഞ്ഞു :- ഓ യുവാക്കളെ നിങ്ങളിൽ ആർക്കെങ്കിലും വിവാഹത്തിനുള്ള ചിലവ് സാധ്യമാണെങ്കിൽ അവൻ വിവാഹം കഴിക്കട്ടെ കഴിക്കട്ടെ. കാരണം തീർച്ചയായും അത് കണ്ണിനെ പൂട്ടി കളയുന്നതും ഗുഹ്യ സ്ഥാനത്തെ സംരക്ഷിക്കുകയും ചെയ്യും. അതിന് അവന് കഴിയില്ലെങ്കിൽ അവൻ നോമ്പുനോറ്റു കൊള്ളട്ടെ. തീർച്ചയായും അത് അവനിക്ക് ഒരു രക്ഷാകവചമാണ്.

حكم النكاح
يسنّ النّكاح.............................والكسوة والنّفقة
ഭക്ഷണം, വസ്ത്രം. മഹർ പോലോത്ത ചെലവ് കൊടുക്കാൻ കഴിവുള്ള ആഗ്രഹമുള്ള പുരുഷന്മാർക്ക് വിവാഹം സുന്നത്താണ്.

ومن انّساء..........................من الفجرة
തെമ്മാടികളിൽ നിന്ന് പേടിക്കുന്ന ചിലവിലേക്ക് ആവശ്യമായ ആഗ്രഹമുള്ള സ്ത്രീകൾക്ക് വിവാഹം സുന്നത്താണ്.

وللنّكاح فوائد........................وتربية الأولاد
നിക്കാഹിന് ഒരുപാട് ഗുണങ്ങളുണ്ട് അതിൽ പെട്ടതാണ് നബി ﷺ യുടെ ചര്യ പിൻപറ്റുക, സുഖം ആസ്വദിക്കൽ, ദീനിനെ സംരക്ഷിക്കൽ, സന്താനപരമ്പര അവശേഷിപ്പിക്കാൻ, കുട്ടികളെ പരിപാലിക്കൽ,

أركان النّكاح خمسة
നിക്കാഹിന്റെ റുക്നുകൾ അഞ്ചാകുന്നു.

زوج..............وصيغة
ഭർത്താവ്, ഭാര്യ, രക്ഷിതാവ്, രണ്ട് സാക്ഷികൾ, പദം

والصّيغة...................والقبول
പദം എന്നാൽ അത് ഈജാബും ഖബൂലുമാണ്

والإيجاب...................فلانة
എന്റെ അധികാരത്തിലുള്ള ഇന്നാലിന്ന പെണ്ണിനെ നിനക്ക് ഞാൻ വിവാഹം ചെയ്തു തന്നു അല്ലെങ്കിൽ കൂട്ടിച്ചേർത്ത് തന്നു എന്ന് രക്ഷിതാവ് പറയുന്നതിന് ഇജാബ് എന്ന് പറയുന്നു.

والقبول....................أو تزويجها
അവളെ ഇണയാക്കി തന്നതിനെ അല്ലെങ്കിൽ കൂട്ടിച്ചേർത്തു തന്നതിനെ ഞാൻ സ്വീകരിച്ചു എന്ന് ഭർത്താവ് പറയുന്നതിനാണ് ഖബൂല് എന്ന് പറയുന്നത്.

الوليّ هو.........................محكّم عدل
രക്ഷിതാവ് അത് വാപ്പ, പിന്നെ വാപ്പയുടെ വാപ്പ, പിന്നെ അവളുടെ കുടുംബക്കാരായ അനന്തരാവകാശികളിൽ നിന്നുള്ള അടുത്തബന്ധുക്കൾ, പിന്നെ ഖാളി, അല്ലെങ്കിൽ കാളയുടെ പകരക്കാരൻ, പിന്നെ നീതിമാനായ വിധിപറയാൻ നിശ്ചയിക്കപ്പെട്ടവൻ.

شروط الزّوج والزّوجة والوليّ
ഭർത്താവിന്റെയും ഭാര്യയുടെയും രക്ഷിതാവിന്റെയും നിബന്ധനകൾ

يشترط في......................أربع زوجات
ഭർത്താവിൽ ഷർതാക്കപ്പെടും. നിജപ്പെടുത്തൽ, അവന്റെ ഇഷ്ടപ്രകാരമായിരിക്കൽ, അവൻ ഇഹ്റാമിൽ ആവാതിരിക്കാൽ, അവന്റെ കീഴിൽ അവളുടെ മഹ്റമത് ഇല്ലാതിരിക്കൽ, അവന്റെ കീഴിൽ നാലു ഭാര്യമാർ ഇല്ലാതിരിക്കൽ.

ويشطرت في......................مسلمة
ഭാര്യയിൽ ശർതാക്കപ്പെടും. നിജപ്പെടുത്തൽ, അവൾ ഇഹ്റാമിൽ ആവാതിരിക്കൽ, ഭർത്താവിന്റെയും അവളുടെയും ഇടയിൽ മഹ്റമിയ്യത്ത് ഉണ്ടാകാൻ പാടില്ല. വിവാഹബന്ധം കൊണ്ടോ മുലകുടിബന്ധം കൊണ്ടോ തറവാട് ബന്ധം കൊണ്ടോ അവന്റെയും അവളുടെയും ഇടയിൽ മഹ്രമിയ്യത്ത് ഇല്ലാതിരിക്കൽ, മറ്റൊരു നിക്കാഹിൽ നിന്നും ഇദ്ദയിൽ നിന്നും ഒഴിവായവളായിരിക്കണം, മുസ്ലിമായിരിക്കണം.

ويشترط أن يكون...............غير محرم
വലിയ്യ് മുസ്ലിമും, ബുദ്ധിയുള്ളവനും, പ്രായപൂർത്തിയായവനും, പുരുഷനും, സ്വതന്ത്രനും, നീതിമാനും, സ്വന്തം ഇഷ്ടപ്രകാരവും, ഇഹ്റാമ്ചെയ്യാത്തവനും ആകൽ നിബന്ധനയാണ്.

ويشترط في الشّاهد..............متعيّنا كأب
സാക്ഷി മുസ്ലിമാവലും, പ്രായപൂർത്തിയും ബുദ്ധിയുള്ളവനും, സ്വതന്ത്രനും, പുരുഷനും, നീതിമാനാവലും, തന്റെടമുള്ളവനും, മാന്യനും ആയിരിക്കണം കേൾക്കാനും കാണാനും സംസാരിക്കാനും സ്വയം ബോധം ഉള്ളവനും, ഭർത്താവിന്റെയും രക്ഷിതാവിന്റെയും ഭാഷ അറിയുന്നവനുമായിരിക്കണം. വാപ്പയെ പോലെ നിജപ്പെടുത്തിയ രക്ഷകർത്താവാവാതിരിക്കലും നിബന്ധനയാണ്.

سنن الزّواج
നിക്കാഹിന്റെ സുന്നത്തുകൾ

١..نظر كلّ.........................عورة الصّلاة
1..ഭാര്യഭർത്താക്കന്മാരിൽ നിന്നുള്ള ഓരോരുത്തരും മറ്റൊരാളുടെ നിസ്കാരത്തിലെ അവ്റത്ത് അല്ലാത്ത ഭാഗത്തേക്ക് നോക്കുക.

٢..اختيار كلّ.........................حسن الخلق
2.. ഭാര്യ ഭർത്താവിൽ നിന്നുള്ള ഓരോരുത്തരും തെരഞ്ഞെടുക്കണം :- ദീനുള്ളവരെയും, തറവാടിത്തമു ള്ളവരെയും, ഭംഗിയുള്ള വരെയും, കന്യകയും, കൂടുതൽ പ്രസവിക്കുന്ന വളെയും, നല്ല സ്നേഹമുള്ള വരെയും, ബുദ്ധിസാമർത്ഥ്യമുള്ളവരെയും, നല്ല സ്വഭാവമുള്ള വരെയും,

ومن قرابة بعيدة ، ويقدّم الدّين مطلقا
അകന്ന കുടുംബത്തിൽ നിന്നാവലും സുന്നത്താണ്. നിരുപാധികം ദീനിനെ മുൻന്തിക്കലും സുന്നത്താണ്.

٣..خطبة النّكاح
3..നിക്കാഹിന്റെ ഖുത്തുബ ഓതൽ.

٤..القصد......................صالحا
4..നിക്കാഹ് കൊണ്ട് സുന്നത്തിനെയും, ദീനിനെ സംരക്ഷിക്കലിനെയും, നല്ല സന്താനത്തിന് വേണ്ടിയാണെന്നും കരുതുക.

٥..كون العقد............................وفي شوّال
5..നിക്കാഹ് ഇടപാട് പള്ളിയിലാവലും. അത് പകലിന്റെ ആദ്യത്തിൽ അവലും, വെള്ളിയാഴ്ച ദിവസത്തിലാവലും, ശവ്വാൽ മാസത്തിലാവലും സുന്നത്തുണ്ട്.

٦..قول الوليّ.........................بإحسان
6.. ഇടപാടിന് മുമ്പ് വലിയ്യ് പറയണം. أُزَوِّجُكَ........بِإِحْسَانْ (നല്ല നിലയിൽ ജീവിക്കുക അല്ലെങ്കിൽ നല്ല നിലക്ക് വിട്ടയക്കുക എന്ന അല്ലാഹുവിന്റെ കൽപ്പനപ്രകാരം നിനക്ക് ഞാൻ കെട്ടിച്ചു തരുന്നു.)

٧..ذكر الصداق في العقد
7.. ഇടപാടിൽ മഹറിനെ പറയൽ.

٨..دعاء من.........................في خير
8.. നിക്കാഹിന് സന്നിഹിതരായ അവർ ഉടനെ بَارَكَ اللَّهُ.........فِي خَيْرْ എന്ന് പ്രാർത്ഥിക്കുക.

٩..الأخذ.........................صاحبه
9.. ആദ്യമായി ഭാര്യയെ കാണുമ്പോൾ മൂർദാവ് പിടിച്ച് بَارَكَ اللّهُ......صَاحِبِهِ എന്ന് പറയുക.

١٠..كون الدّخول بها في شوّال
10..അവളുമായുള്ള സംയോഗം ശവ്വാലിലാകുക.

١١..الوليمة...................وبشاة
11..നിക്കാഹ് ഇടപാടിന് ശേഷം കല്യാണ സദ്യ സുന്നത്തുണ്ട്. ഏറ്റവും നല്ലത് സംയോഗത്തിനു ശേഷമാണ്. അത് തന്നെ രാത്രിയാവലും ആട് കൊണ്ടാവലും സുന്നതാണ്.

الكفاءة
ചേർച്ച

خصال الكفاءة ......... كجنون
ചേർച്ചയുടെ കാര്യങ്ങൾ ആറാണ് . 1 - സ്വാതന്ത്ര്യം 2- ചാരിത്രശുദ്ധി 3 - മതം 4- തറവാട് 5-മോശമായി കാണപ്പെടുന്ന ജോലികളിൽ നിന്ന് ഒഴിവാകൽ 6 ഭ്രാന്ത് പോലെയുള്ള നികാഹിന്റെ ന്യൂനതകളിൽ നിന്ന് ഒഴിവകൽ

فلا يكافئ ........ جرا
അപ്പോൾ അടിമ സ്വതന്ത്ര സ്ത്രീക്ക് ചേർച്ചയാകുകയില്ല ഇത് പോലെ മറ്റുള്ളതും തുടർന്ന് പറഞ്ഞോളൂ

وليس لاحد ............. اوالجد
രക്ഷിതാക്കളിൽ നിന്ന് ഒരാൾക്കും സ്ത്രീയെ വിവാഹത്തിന് നിർബന്ധിക്കാനുള്ള അധികാരം ഇല്ല ഉപ്പക്കും ഉപ്പയുടെ ഉപ്പക്കും അല്ലാതെ فله تزويج ........... بالغة ، അവർക്ക് കന്യകയായെ പെണ്ണിനെ അവളുടെ സമ്മതമില്ലാതെ തന്നെ വിവാഹം ചെയ്തു കൊടുക്കാവുന്നതാണ് എങ്കിലും പ്രായപൂർത്തിയായ പെണ്ണിനോട് സമ്മതം ചോദിക്കൽ സുന്നത്താണ്

و غير المجبر ........ صماتها
മുജ് ബിറല്ലാത്ത രക്ഷിതാക്കൾ (ഉപ്പയും ഉപ്പയുടെ ഉപ്പയും അല്ലാത്ത രക്ഷിതാക്കൾ ) പ്രായപൂർത്തിയായ പെണ്ണിനെ അവളുടെ സമ്മതത്തോട് കൂടി വിവാഹം ചെയ്ത് കൊടുക്കണം. അവളുടെ സമ്മതം അവളുടെ മൗനമാണ്

واما الثيب ......... بعد البلوغ
അപ്പോൾ കന്യകയല്ലാത്ത പെണ്ണിനെ പ്രായപൂർത്തിക്ക് ശേഷം അവളുടെ വാക്കാലുള്ള സമ്മതത്തോടു കൂടിയല്ലാതെ ഒരാളും വിവാഹം ചെയ്തു കൊടുക്കരുത്

ولايزوج .......... سائر الاولياء
ഒരു പെണ്ണിനെ ചേർച്ചയില്ലാത്ത ഒരാൾക്ക് അവളുടെയും മറ്റു രക്ഷിതാക്കളുടെയും തൃപ്തിയോടെയല്ലാതെ ഒരു രക്ഷിതാവും വിവാഹം ചെയ്ത് കൊടുക്കരുത്

والحاكم .......... وان رضيت
ചേർച്ചയില്ലാത്ത ഒരാൾക്ക് അവളെ ഖാളി ഒരിക്കലും വിവാഹം ചെയ്തു കൊടുക്കരുത് അവൾ തൃപ്തിപ്പെട്ടാലും ശരി

Post a Comment