CLASS 10 TAZKIYA 5

لَا تَأْكُلْ لَحْمَ أَخِيكَ مَيْتًا
മരണപ്പെട്ട നിന്റെ സഹോദരന്റെ മാംസം നീ ഭക്ഷിക്കരുത്

جاء الرّجل الأسلميّ..........
അസ്ലമീ ഗോത്രത്തിലെ ഒരു മനുഷ്യൻ നബിയുടെ അടുക്കൽ വന്നു.

فشهد علی نفسه............
വ്യഭിചാരം കൊണ്ട് നാല് പ്രാവശ്യം സ്വയം ശാക്ഷി പറഞ്ഞു

وفي كلّ ذلك...........
ഓരോ പ്രാവശ്യവും നബിതങ്ങൾ അയാളെ പിന്തിരിപ്പിച്ചു കൊണ്ടിരുന്നു

ولكنّه لم..........
പക്ഷേ അദ്ദേഹം തന്റെ കുറ്റസമ്മതത്തിൽ നിന്ന് പിൻമാറിയില്ല

وقال..أريد..............
അദ്ദേഹം പറഞ്ഞു :- അങ് എന്നെ ശുദ്ധിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

فأمر به.............
നബി അദ്ദേഹത്തെ എറിഞ്ഞു കൊല്ലാൻ കൽപ്പിച്ചു. അദ്ദേഹത്തെ എറിഞ്ഞുകൊന്നു

والرّجم هو..........
വിവാഹിതനായ വ്യഭിചാരിക്ക് ഇസ്ലാമിലെ ശിക്ഷ എറിഞ്ഞുകൊല്ലലാണ്

فقال رجل............
അൻസാരികളിൽ പെട്ട ഒരാൾ തന്റെ കൂട്ടുകാരനോട് പറഞ്ഞു

أنظر إلی هذا
ഈ മനുഷ്യനെ നോക്കൂ അള്ളാഹു അവനിടയിൽ മറയിട്ടു

فلم يدع.............
പക്ഷെ അദ്ദേഹം ചെയ്ത തെറ്റ് മറച്ചു വെച്ചില്ല .അങ്ങെനെ അദ്ദേഹത്തെ.നായയെ എറിഞ്ഞു കൊല്ലുന്ന പോലെ എറിഞ്ഞു കൊന്നു .

فسكت............
നബിതങ്ങൾ ഒന്നും മിണ്ടാതിരുന്നു.

ولم يقل............
അവർ രണ്ടുപേരോടും ഒന്നും പറഞ്ഞില്ല

ثمّ لمّا مرّ..........
പിന്നീട് ഒരു കഴുതയുടെ ശവം കടന്നുപോയപ്പോൾ നബി ചോദിച്ചു

قال... اين فلان..........
എവിടെ ആ രണ്ടുപേരും അവർ ഈ കഴുതയുടെ ശവം തിന്നുകൊള്ളട്ടെ.

ما نلتما من عرض..........
നിങ്ങൾ' രണ്ട് പേരും ഈ ശവം തിന്നുന്നതിനേക്കാൾ കാഠിന്യമാണ്/ അപമാനമാണ് ആ സ്വഹാബിയുടെ അഭിമാനത്തിന് ക്ഷതമേൽപിച്ചത് .

فو الّذي نفسي...........
അല്ലാഹുവാണേ സത്യം ആ വ്യക്തി ഇപ്പോൾ സ്വർഗ്ഗത്തിലെ ആറുകളിൽ മുങ്ങിക്കുളിച്ചു കൊണ്ടിരിക്കുന്നു.

قال أنس بن مالك.................حتّی آذن له
അനസുബ്നു മാലിക് റളിയള്ളാഹുഅന്ഹു പറയുന്നു :- നബി തങ്ങൾ ഒരു ദിവസം നോമ്പ് നോൽക്കാൻ വേണ്ടി കൽപ്പിച്ചു.എന്നിട്ട് പറഞ്ഞു ഞാൻ സമ്മതം തരുന്നതുവരെ നിങ്ങൾ നോമ്പു മുറിക്കരുത്.

حتّی إذا أمسو.....................فی الإفطارفيأذن له
അങ്ങനെ വൈകുന്നേരമായപ്പോൾ രാൾ വന്നു നോമ്പ് മുറിക്കാൻ സമ്മതം ചോദിച്ചു നബി സമ്മതം കൊടുത്തു.

حتّی جاءه..........................أن تأتياه
അങ്ങനെ ഒരാൾ നബി തങ്ങളുടെ അടുക്കൽ വരാൻ ലജ്ജിക്കുന്ന രണ്ട് യുവതികൾക്ക് നോമ്പ് തുറക്കാനുള്ള സമ്മതം ചോദിച്ചു വന്നു.

فأعرض النّبيّ (ص) عنه
അപ്പോൾ നബിതങ്ങൾ അദ്ദേഹത്തിൽനിന്നും തിരിഞ്ഞു കളഞ്ഞു.

ثمّ عاوده، فأعرض عنه
പിന്നെയും ചോദിച്ചു. വീണ്ടും അദ്ദേഹത്തിൽ നിന്ന് നബി തങ്ങൾ തിരിഞ്ഞു കളഞ്ഞു

ثمّ عاوده، فأعرض عنه
പിന്നെയും ചോദിച്ചു അപ്പോഴും നബി തങ്ങൾ അദ്ദേഹത്തെതൊട്ട് തിരിഞ്ഞു കളഞ്ഞു,.

وقال : إنّهما لم تصوما
നബി തങ്ങൾ പറഞ്ഞു :- തീർച്ചയായും അവർ രണ്ടുപേരും നോമ്പുനോറ്റിട്ടില്ല.

وكيف صام............................لحم النّاس
ജനങ്ങളുടെ ഇറച്ചി തിന്നുന്ന അവർ എങ്ങനെ നോമ്പുകാരാകും.

إذهب فمرهما..........................فلتتقيّئا
നീ പോയി അവർ നോമ്പുകാരാണെങ്കിൽ ചർദ്ദിക്കാൻ കൽപ്പിക്കുക.

فقاءت كلّ واحدة علقة من دم
അവർ ഓരോരുത്തരും രക്തക്കട്ട ചർദ്ദിച്ചു.

فقال ﷺ ..والّذی نفسي..............لاكلتهما النّار
നബി തങ്ങൾ പറഞ്ഞു :- അല്ലാഹുവിനെ തന്നെ സത്യം രണ്ട് കഷണങ്ങളും അവരുടെ വയറ്റിൽ അവശേഷിക്കുകയാണെങ്കിൽ അവരെ നരകം ഭക്ഷിക്കുമായിരുന്നു.

قال تعالی : ﴿يٰٓأيّها ٱلّذين..........توّاب رّحيم﴾
ഓ സത്യവിശ്വാസികളേ മിക്ക ഊഹങ്ങളും നിങ്ങൾ വർജിക്കണം ഊഹങ്ങളിൽ നിന്ന് ചിലത് കുറ്റകരമായിരിക്കുന്നു. നിങ്ങൾ ചാരപ്പണി നടത്തുകയോ പരദൂഷണം പറയുകയോ അരുത്. സ്വന്തം സഹോദരന്റെ മൃതദേഹമാംസം ഭുജിക്കാൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ...? അത് നിങ്ങൾ വെറുക്കുകയാണുണ്ടാവുക. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കണം. അള്ളാഹു തൗബ സ്വീകരിക്കുന്നവനും കാരുണ്യവാനുമാണ്.

Post a Comment