CLASS 12 THAFSEER 12

خالق السّموات والأرض قادر عل بعث العباد
ആകാശ ഭൂമികളെ സൃഷ്ടിച്ചവൻ അടിമകളെ പുനർജീവിപ്പിക്കാൻ കഴിവുള്ളവനാണ്

السموات............................اليهما
ആകാശ ഭൂമികളുടെ തടി വളരെ വലുതാണ്. അവയുടെ കാര്യം അത്ഭുതാവഹമാണ്. അതിലേക്ക് ചേർത്ത് നോക്കിയാൽ മനുഷ്യൻ നിസ്സാരനും ചെറിയവനുമാണ്.

فالّذي خلق............................بعد موته
ആകാശ ഭൂമികളെ സൃഷ്ടിക്കാൻ കഴിവുള്ളവൻ മനുഷ്യനെ മരണശേഷം പുനർജീവിപ്പിക്കാനും കഴിവുള്ളവനാണ്.

وإذا أراد............................موجودا
അവൻ എന്തിനെയെങ്കിലും സൃഷ്ടിക്കാൻ ഉദ്ദേശിച്ചാൽ എന്തെങ്കിലും പ്രയാസത്തിലേക്കോ പരിശ്രമത്തിലേക്കോ അവൻ ആവശ്യമാവുകയില്ല. മറിച്ച് അവന്റെ തനിച്ച ഉദ്ദേശ്യം ഉദ്ദേശിക്കപ്പെട്ട കാര്യവുമായി ബന്ധിക്കലോട് കൂടെ പ്രസ്തുത കാര്യം ഉണ്ടായിത്തീരും.

وقد تنزّه............................وعجز
നിശ്ചയം അല്ലാഹു എല്ലാ ന്യൂനതകളെ തൊട്ടും അശക്തതയെ തൊട്ടും പരിശുദ്ധനായിട്ടുണ്ട്.

وبيده مفتاح كلّ شيء
എല്ലാത്തിന്റെയും താക്കോൽ അവന്റെ കൈയിലാകുന്നു.

وإليه وحده............................يعملون
അവനിലേക്ക് തന്നെ അടിമകൾ മടക്കപ്പെടുകയും അവർ വിചാരണ ചെയ്യപ്പെടുകയും അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അവർക്ക് നൽകപ്പെടുകയും ചെയ്യും

*۞أوليس الّذي..................العليم۞*
ആകാശഭൂമികളെ പടച്ചവൻ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാൻ കഴിവുള്ളവനല്ലെ...? അതെ. അവൻ കഴിവുറ്റ സൃഷ്ടാവാണ്. എല്ലാം അറിയുന്നവനുമാണ്.

*۞إنّما أمره....................فيكون۞*
അവൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് “ ഉണ്ടാകൂ " എന്ന് പറയുകയേ വേണ്ടു അപ്പോഴേക്കും അതുണ്ടാകുന്നു ഇതാണവന്റെ അവസ്ഥ.

*۞فسبحٰن....................ترجعون۞*
സകല സംഗതികളുടെയും സമഗ്രാധിപത്യം ആരുടെ കയ്യിലാണോ , നിങ്ങൾ മടങ്ങിച്ചെല്ലുന്നത് ആരുടെ അടുത്തേക്കാണോ , അവനാണ് പരിശുദ്ധൻ.

*التفسير*
أوليس الّذي............................والأرض
മേൽ ഭാഗത്തുള്ള ആകാശത്തെയും അവയിലുള്ള വസ്തുക്കളേയും താഴ്ഭാഗത്തുള്ള ഭൂമിയെയു അതിലുള്ള വസ്തുക്കളെയും സൃഷ്ഠിക്കാൻ കഴിവുള്ളവൻ അവകളിലേക്ക് ചേർത്ത് നോക്കിയാൽ എത്രയോ നിസ്സാരവും ചെറുതുമായ മനുഷ്യനെ പോലുള്ളവയെ സൃഷ്ഠിക്കാൻ കഴിവുള്ളവനല്ലയോ ...?

بلی إنّه............................وفير العلم
അവൻ അതിന് കഴിവുള്ളവനാണ് . അവൻ ധാരാളമായി സൃഷ്ഠിക്കുന്നവനാണ്. സമ്പൂർണമായ ജ്ഞാനമുള്ളവനാണ്.

إنّما شأنه............................وامتناع
ഒരു വസ്തുവിനെ അവൻ സൃഷ്ടിക്കാൻ ഉദ്ദേശിച്ചാൽ അവൻ ആ വസ്തുവിനോട് കുൻ എന്ന് പറഞ്ഞാൽ മതി. അഥവാ പ്രസ്തുത കാര്യവുമായി അവന്റെ കഴിവ് ബന്ധിച്ചാൽ മതി. അപ്പോൾ യാതൊരു തടസ്സമോ പ്രതിബന്ധമോ കൂടാതെ ആ വസ്തു ഉണ്ടായിത്തീരും

فسبحان............................كلّ شيء
എല്ലാത്തിന്റെയും അധികാരം കൈയാളുന്ന അല്ലാഹു എത്ര പരിശുദ്ധൻ.

وإليه تعالی............................الموت
അവനിലേക്ക് മാത്രമാണ് മരണശേഷം നിങ്ങൾ മടക്കപ്പെടുക മറ്റാരിലേക്കുമല്ല.

فإنّه لامالك............................علی الإطلاق
നിശ്ചയം അവനല്ലാതെ യഥാർത്ഥത്തിൽ മറ്റൊരു ഉടമസ്ഥനോ രാജാവോ ഇല്ല.

فيجازيكم............................فشرّا
അവൻ നിങ്ങൾക്ക് നിങ്ങളുടെ കർമങ്ങൾക്കനുസരിച്ചുള്ള പ്രതിഫലം നൽകും. സൽകർമമാണെങ്കിൽ നന്മയും തിന്മകളാണെങ്കിൽ തിന്മയും ( ശിക്ഷയും) പ്രതിഫലമായി നൽകും.

*مفاد الآيات*
البعث.................................عاقل
മരണശേഷമുള്ള പുനർജീവിതം സത്യമാണ് ഒരു ബുദ്ധിശാലിയും അതിൽ സംശയിക്കില്ല.

فإنّ القادر................................فنائه
നിശ്ചയം അതീവ വലിപ്പമുള്ളതും അത്ഭുതാവഹവുമായ ആകാശഭൂമികൾ സൃഷ്ഠിക്കാൻ കഴിവുള്ളവൻ മനുഷ്യനെ അവന്റെ നാശത്തിനു ശേഷം പുനർജീവിപ്പിക്കാനും കഴിവുള്ളവനാണ്.

فإليه................................والجزاء
വിചാരണയ്ക്ക് പ്രതിഫലം നൽകാനുമായി പുനർജീവിതത്തിന് ശേഷം എല്ലാ അടിമകളേയും അവനിലേക്ക് മടക്കപ്പെടും.

وهو الملك................................كلّ شيء
എല്ലാത്തിന്റെയും അധികാരം കൈയാളുന്നവനായ രാജാവും എല്ലാം അടക്കിയൊതുക്കി ഭരിക്കുന്നവനുമാകുന്നു.

فمن استعد................................وأفلح
വിചാരണ ദിസത്തിനായി ആരെങ്കിലും തയ്യാറെടുത്താൽ അവൻ വിജയിച്ചിരിക്കുന്നു.

ومن أنكر................................وخسر
ആരെങ്കിലും അതിനെ നിഷേധിക്കുകയോ അതിനെ തൊട്ട് അശ്രദ്ധനാവുകയോ ചെയ്താൽ അവൻ പരാജിതനായിരിക്കുന്നു

Post a Comment