CLASS 12 THAFSEER 7

طمس الأبصار ومسخ الصّور
കാഴ്ചകളേ കെടുത്തിക്കളയലും രൂപങ്ങളെ മാറ്റിമറിക്കലും

إنّ اللّه تعالی طمس بصائر الكفّار
തീർച്ചയായും അല്ലാഹു അവിശ്വാസികളുടെ ഉൾക്കാഴ്ചകളേ കെടുത്തി കളഞ്ഞിരിക്കുന്നു.

فأعمی قلوبهم
അവരുടെ ഹൃദയങ്ങളെ അള്ളാഹു അന്തമാക്കി.

فلذا لا يبصرون الحقّ، ولا يؤمنون به
അതിനാൽ അവർ സത്യം കാണുകയോ അതിൽ വിശ്വസിക്കുകയോ ഇല്ല.

ولو شاء اللّه...........................وأعمی قلوبهم
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ ഉൾക്കാഴ്ചകളെ കെടുത്തിക്കളയുകയും ഹൃദയങ്ങളെ അന്ധമാക്കുകയും ചെയ്ത പോലെ അവരുടെ പ്രത്യക്ഷ കാഴ്ചകളെയും ഇല്ലാതാക്കി അവരുടെ കണ്ണുകളെ അള്ളാഹു അന്തമാകുമായിരുന്നു.

حتّی لا يبصروا شيئا ولا يهتدوا سبيلا.
അങ്ങനെ അവർക്ക് ഒന്നും കാണാനോ നേരായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കാനോ സാധിക്കില്ലായിരുന്നു.

وإنّ اللّه تعالی.........
നിശ്ചയം അല്ലാഹു പ്രകൃതികളെ മാറ്റിയിരിക്കുന്നു. അവരുടെ നേരായ സൃഷ്ടിപ്പിനെ അല്ലാഹു രൂപമാറ്റം വരുത്തിയിരിക്കുന്നു.

فلذا يميلون................
ഇക്കാരണത്താൽ അവർ നന്മയിൽ നിന്നും തിന്മയിലേക്ക് ചാഞ്ഞു കൊണ്ടിരിക്കും.

ولو شاء الله تعالی.................
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ ആന്തരിക പ്രകൃതിയേയും രൂപങ്ങളെയും മാറ്റിയത് പോലെ അവരുടെ പ്രത്യക്ഷ കോലങ്ങളെയും അല്ലാഹു മാറ്റുകയും അവരെ രൂപമാറ്റം വരുത്തുകയും ചെയ്യുമായിരുന്നു.

حتّی يصيروا..............
അങ്ങനെ അവർ പന്നികളോ കുരങ്ങന്മാരോ കല്ലുകളോ അതുപോലെ മറ്റെന്തെങ്കിലും ആയിതീരുമായിരുന്നു.

ومن آيات قدرته.............؟
അല്ലാഹുവിന്റെ കഴിവിൽപെട്ട ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. കാഴ്ചശക്തി നഷ്ടപ്പെടുത്തികളയാൻ കഴിയുന്നതും, രൂപമാറ്റം സംഭവിപ്പിക്കാൻ കഴിയുമെന്നതും, പുനർ ജനിപ്പിക്കാൻ കഴിയുമെന്നതും. യുവത്വത്തിന്റെ ശക്തിയിൽ നിന്നും വാർധക്യത്തിന്റെ ദുർബലതയിലേക്ക് പ്രായം എത്തിയ ആളെ മാറ്റിത്തീർകുക എന്നതും.

*۞ولو نشاء....................فأنّی يبصرون۞*
നാം ഇച്ഛിച്ചിരുന്നെങ്കിൽ അവരുടെ കണ്ണുകളെത്തന്നെ നാം മായ്ച്ചുകളയുമായിരുന്നു. അപ്പോഴവർ വഴിയിലൂടെ മുന്നോട്ട് കുതിക്കാൻ നോക്കും. എന്നാൽ അവരെങ്ങനെ വഴി കാണാനാണ്...?

*۞ولو نشاء....................ولايرجعون۞*
നാം ഉദ്ദേശിച്ചിരുന്നെങ്കിൽ നാമവരെ അവർ നിൽക്കുന്നേടത്തുവെച്ചുതന്നെ രൂപമാറ്റം വരുത്തുമായിരുന്നു. അപ്പോഴവർക്കു മുന്നോട്ടു പോവാനാവില്ല. പിന്നോട്ടു മടങ്ങാനും കഴിയില്ല.

*۞ومن نّعمّر..................أفلا يعقلون۞*
നാം ആർക്കെങ്കിലും ദീർഘായുസ്സ് നൽകുകയാണെങ്കിൽ അയാളുടെ പ്രകൃതി പാടെ തന്നെ മാറ്റിമറിക്കുന്നു. എന്നിട്ടും ഇതൊന്നും അവരൊട്ടും ആലോചിച്ചറിയുന്നില്ലേ.. ?

التفسير
ولو شئنـا لأعمينـا..................قلوبهم
നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ ഹൃദയങ്ങളെ അന്ധമാക്കിയത് പോലെ അവരുടെ പ്രത്യക്ഷ കാഴ്ചകളെയും നാം അന്ധമാകുമായിരുന്നു.

فابتدروا...............................علی عا دتهم
അങ്ങനെ അവർ പതിവുപോലെ അവരുടെ ആവശ്യങ്ങൾക്കായി യാത്ര പോകാൻ അവരുടെ വഴികൾ തേടിയെത്തും.

فكيف يبصرون....................اي لا يبصرون
പക്ഷേ ആ സമയത്ത് അവർ എങ്ങനെ കാണും അവരുടെ കാഴ്ച ഇല്ലാതായിട്ടുണ്ട്. അഥവാ അവർക്ക് ഒന്നും കാണാനാവില്ല.

ولو شئـنا تغيير.........................عليه الآن
അവരുടെ രൂപങ്ങൾ മാറ്റിമറിക്കാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ സൃഷ്ടിപ്പിനെ ഇപ്പോഴുള്ളതിനേക്കാൾ ഏറ്റവും മോശവും വികൃതവുമായ അവസ്ഥയിലേക്ക് മാറ്റുമായിരുന്നു.

فجعلناهم.......................أو حجارة
അങ്ങനെ അവരെ നാം കുരങ്ങുകളോ പന്നികളോ കല്ലോ ആക്കി മാറ്റുമായിരുന്നു.

وأقعدنـاهم..........................واحدة
അവരെ നാം അവരുടെ സ്ഥലത്ത് തന്നെ ഇരുത്തുകയും അവർ എന്നും ഒരേ അവസ്ഥയിലാവുകയും ചെയ്യുമായിരുന്നു.

فلا يستطيعـون.....................إلی وراءهـم
അങ്ങനെ അവർക്ക് അവരുടെ സ്ഥലത്തുനിന്ന് പോകുവാനോ തിരിച്ചു മടങ്ങുവാനോ സാധിക്കില്ല.

ومن نطل..............................حالته الأولی
ആർക്കെങ്കിലും വാർദ്ധക്യം എത്തുന്നതുവരെ നാം ആയുസ്സ് നീട്ടി കൊടുത്താൽ അവനെ നാം ആദ്യത്തെ അവസ്ഥയിലേക്ക് മടക്കും.

حالة ضعــف......................شابـّا قـويـّا
അവൻ ആരോഗ്യമുള്ള യുവാവായതിനുശേഷം ബുദ്ധിക്കും ശരീരത്തിനും ദൗർബല്യം ബാധിച്ച അവസ്ഥയിൽ.

أفلا يعقلون.........................علی بعثهم....؟
അവരെ ഇപ്രകാരം ചെയ്യാൻ കഴിവുള്ളവൻ അവരെ പുനർജനിപ്പിക്കാനും കഴിവുള്ളവനാണെന്ന് അവർ ചിന്തിക്കുന്നില്ലേ..?

*مفاد الآيات* +++++++++
إنّ هؤلاء.........................قادرعلی ذلك
നിഷേധികളായ ഈ അവിശ്വാസികൾ അവരുടെ അവിശ്വാസവും സത്യത്തോടുള്ള എതിർപ്പും കാരണം അവരുടെ കാഴ്ചകളെ ഇല്ലാതാക്കാനും രൂപങ്ങളെ മാറ്റിമറിക്കാനും കടപ്പെട്ടവരാണ്. അള്ളാഹു അതിന് കഴിവുള്ളവനാണ്.

وردّ المعمّر...............................علی ذلك
പ്രായാധിക്യം എത്തിയവരെ ആദ്യ അവസ്ഥയിലേക്ക് മടക്കൽ തന്നെ അല്ലാഹുവിന്റെ കഴിവിനുള്ള വ്യക്തമായ തെളിവാണ്.

ولكنّ اللّه................................حكمته
പക്ഷേ അള്ളാഹു അവന്റെ കാരുണ്യം മൂലം അവൻ അപ്രകാരം ചെയ്തില്ല. അവന്റെ ചില ഹിക്മത്തുകൾ മൂലം അല്ലാഹു അവർക്ക് സാവകാശം ചെയ്തു കൊടുത്തു.

Post a Comment