CLASS 12 THAFSEER 8

والرّسول ليس بشاعر ، وليس القران بشعر
നബിതങ്ങൾ കവിയല്ല ഖുർആൻ കവിതയുമല്ല.

زعم المشركون : أنّ القرآن شعر
ഖുർആൻ കവിതയാണെന്ന് മുശ്രിക്കുകൾ വാദിച്ചു.

والقرآن ليس..................اوزانه
ഖുർആൻ കവിതയുടെ ഘടനയിലോ പ്രാസത്തിലോ അല്ല.

وإنّماهو ذكر من اللّه للعالمين
അത് അല്ലാഹുവിൽ നിന്നും ലോകർകായുള്ള ഓർമ്മപ്പെടുത്തലുകളാണ്.

وكتاب متلوّ مبين
വ്യക്തമായും പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥമാകുന്നു.

والرّسول .......................شاعرا
നബിതങ്ങൾ കവിയല്ല. കവിയാവുക എന്നത് നബിതങ്ങൾക്ക് യോജിച്ചതുമല്ല.

وإنّما هو مذكّر منذر
നബി തങ്ങൾ ഉപദേശകനും താക്കീത് ചെയ്യുന്നവരുമാകുന്നു.

إنّما أنزل اللّه...................علی الكافرين
അല്ലാഹു നബിക്ക് ഖുർആൻ അവതരിപ്പിച്ചു കൊടുത്തത് ഖുർആനിന്റെ മുന്നറിയിപ്പുകളിൽ നിന്ന് സത്യവിശ്വാസികൾക്ക് പാഠം ഉൾക്കൊള്ളാനും അവിശ്വാസികൾക്ക് നിർബന്ധമായും ശിക്ഷിയുണ്ട് എന്ന് ബോധ്യപ്പെടുത്താനുമാണ്.

*۝وما علّمنٰه............................مبين۝*
നബി ﷺ തങ്ങൾക്ക് നാം കവിത പഠിപ്പിച്ചിട്ടില്ല. അത് നബി ﷺ തങ്ങൾക്ക് യോജിച്ചതുമല്ല. അത് അല്ലാഹുവിൽ നിന്നുള്ള ഉപദേശമാണ്. വ്യക്തമായി പാരായണം ചെയ്യപ്പെടേണ്ടതുമാണ്.

*۝لينذر.....................................الكٰفرين۝*
ഖുർആനിനെ ഇറക്കിയത് ജീവിച്ചിരിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പ് നൽകാനും. കാഫിരീങ്ങൾക്ക് ശിക്ഷയുണ്ട് എന്നതിനെ ഉറപ്പിക്കാൻ വേണ്ടിയുമാണ്.

التفسير
وماعلّمنا..................................الشّعر
മുഹമ്മദ് നബിക്ക് നാം കവിത പഠിപ്പിച്ചിട്ടില്ല.

ولايصلح له ذلك ، ولايليق به
കവിത നബി തങ്ങൾക്ക് പറ്റിയതോ തങ്ങളോട് യോജിച്ചതോ അല്ല.

فإنّ الشّعر...............................موزون
പദ്യം എന്നത് പ്രാസമൊപ്പിച്ചുള്ള അഴകൊത്ത സംസാരമാണ്.

شأنه الأكاذيب
കളവുകളാണ് അതിന്റെ പൊതുസ്വഭാവം.

والقرآن............................كلام البشر
പരിശുദ്ധ ഖുർആൻ അതിനെ തൊട്ട് വിദൂവരതാണ്. മാനുഷിക വചനങ്ങളിൽ നിന്ന് ഒന്നും തന്നെ ഖുർആനിനോട് തുല്യമാവുകയില്ല.

ما هذا..................................لعباده
നബിതങ്ങൾ ഓതി കൊടുക്കുന്ന ഈ ദിവ്യസന്ദേശം അല്ലാഹുവിൽ നിന്നുള്ള ഉപദേശം അല്ലാതെ അവന്റെ അടിമകൾക്ക് മറ്റൊന്നുമല്ല.

وكتاب سماويّ متلوّ
ആകാശത്തുനിന്നും അവതരിക്കപ്പെട്ട പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥമാണ്.

مظهر لكلّ..........................والمعاد
ഇരുലോക വിജയത്തിന് മനുഷ്യർക്ക് ആവശ്യമായ വിധിവിലക്കുകൾ, ഉപദേശങ്ങൾ, കഥകൾ, ഉപമകൾ, ചരിത്രങ്ങൾ, സ്വഭാവഗുണങ്ങൾ, ലോകാ രംഭവും അവസാനവും തുടങ്ങിയ എല്ലാ കാര്യങ്ങളും ഖുർആനിൽ പരാമർശിക്കുന്നു.

لينتفع................................فيرشدبهديه
ഖുർആനിന്റെ ഈ ഉപദേശം കൊണ്ടും മുന്നറിയിപ്പ് കൊണ്ടും ഹൃദയം ജീവിച്ചിരിക്കുന്നവൻക്കും ഉൾക്കാഴ്ചയുള്ളവനും ഉപകാരം കിട്ടാനും അതുവഴി സന്മാർഗം പ്രാപിക്കാനും വേണ്ടിയാണിത്.

أمّاالكافرون............................الحجّة عليهم
എന്നാൽ ശവങ്ങൾക്ക് തുല്യരായ അവിശ്വാസികൾക്കെതിരെ വ്യക്തമായ തെളിവുകൾ ഉള്ളതിനാൽ അവരുടെ മേൽ ശിക്ഷ കടമ പെടുന്നതാണ്.

فالقرآن.............................علی الكافرين
അപ്പോൾ ഖുർആൻ സത്യവിശ്വാസികൾക്ക് കാരുണ്യവും അവിശ്വാസികൾ ക്കെതിരെ തെളിവുമാണ്.

*مفاد الآية* ++++++++++
القرآن عظة...........................المؤمنون
ഖുർആൻ അല്ലാഹുവിൽ നിന്നും ലോകർക്കുള്ള ഉപദേശവും സത്യവിശ്വാസികളായ അടിമകൾ പാരായണം ചെയ്യുന്നതുമായ ഗ്രന്ഥമാകുന്നു.

انزل اللّهُ...................................المؤمنون
ഖുർആൻ കൊണ്ട് മുന്നറിയിപ്പ് നൽകുക വഴി സത്യവിശ്വാസികൾക്ക് ഉപകാരം ലഭിക്കാനായി അള്ളാഹു അവന്റെ ദൂതരായ നബി തങ്ങളുടെ മേൽ ഖുർആൻ ഇറക്കി.

فأنّهم أحياء القلوب
കാരണം സത്യവിശ്വാസികൾ ചിന്താശേഷിയുള്ള ഹൃദയത്തിനുടമകളാണ്.

والكفّار في..........................ولابإنذاره
അവിശ്വാസികൾ ശവങ്ങളെ പോലെയാണ് അവർക്ക് ഖുർആൻ കൊണ്ടോ അതിന്റെ താക്കീത് കൊണ്ടോ ഉപകാരം ലഭിക്കുകയില്ല.

فحق عليهم........،..................بالعذاب
അപ്പോൾ ശിക്ഷയെന്ന അല്ലാഹുവിന്റെ പണ്ടേയുള്ള വിധി അവരുടെ മേൽ സ്ഥിരപെട്ടിരിക്കുന്നു.

Post a Comment