CLASS 12 THASAWUF 1

إنّما المؤمنون إخوة

قال تعالی :- *۞أنّما المؤمنون...........ترحمون۞*
അല്ലാഹു തആല പറഞ്ഞു : ' സത്യവിശ്വാസികൾ പരസ്പരം സഹോദരന്മാരാകുന്നു. അതിനാൽ നിങ്ങളുടെ രണ്ട് സഹോദരന്മാർക്കിടയിൽ നിങ്ങൾ പരസ്പരം യോജിപ്പുണ്ടാക്കുക. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. എന്നാൽ നിങ്ങൾ കാരുണ്യം ചെയ്യപ്പെട്ടവരാകും.'

*۞واخفض جناحك للمؤمنين۞*
'സത്യവിശ്വസികൾക്ക് നിങ്ങൾ കാരുണ്യത്തിന്റെ ചിറക് താഴ്ത്തി കൊടുക്കുക.'

*۞والمؤمنون................عن المنكر۞*
'സത്യവിശ്വാസികളും സത്യവിശ്വസിനികളും പരസ്പരം സഹായികളാകുന്നു. അവർ നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മ കൊണ്ട് വിരോധിക്കുകയും ചെയ്യുന്നു.'

وقال رسول اللّه ﷺ
നബി (സ്വ) പറഞ്ഞു :

١..الدّ ين النّصيحة......................وعمّاتهم
1..ദീൻ ഗുണകാംക്ഷയാകുന്നു. ഞങ്ങൾ ചോദിച്ചു : ആർക്ക്....? നബി (സ്വ) പറഞ്ഞു : 'അല്ലാഹുവിനും അവന്റെ കിതാബിനും അവന്റെ ദൂതനും മുസ്ലിം ഭരണാധികാരികൾക്കും സാധാരണക്കാർക്കും.'

٢..حقّ المسلم علی...............وإذا مات فاتبعه
2..ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ മേലുള്ള ബാധ്യത ആറാകുന്നു. അപ്പോൾ ചോദിക്കപ്പെട്ടു : അവകൾ ഏതൊക്കെയാണ് നബിയെ ﷺ....? നബി (സ്വ) പറഞ്ഞു : അവനെ കണ്ടുമുട്ടിയാൽ സലാം പറയുക, അവൻ ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക, അവൻ നിന്നോട് ഉപദേശം തേടിയാൽ അവന് ഉപദേശം നൽകുക, അവൻ തുമ്മുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താൽ يرحمك اللّه എന്ന് അവന് വേണ്ടി ദുആ ചെയ്യുക, അവൻ രോഗിയായാൽ സന്ദർശിക്കുക, അവൻ മരണപ്പെട്ടാൽ അവന്റെ ജനാസയെ പിന്തുടരുക.

٣..مثل المؤمن....................والحمّی
3.. പരസ്പര സ്നേഹത്തിലും കരുണയിലും അനുകമ്പയിലും സത്യവിശ്വാസികളുടെ ഉപമ ഒരു ശരീരത്തിനെ പോലെയാണ്. ഏതെങ്കിലും ഒരു അവയവത്തിന് രോഗം ബാധിച്ചാൽ മറ്റു അവയവങ്ങളും പനിച്ചു കൊണ്ടും ഉറക്കമൊഴിച്ചു കൊണ്ടും ആ വേദനയിൽ പങ്കാളിയാകാനായി മറ്റുള്ള അവയവംങ്ങളെ പരസ്പരം വിളിക്കുന്നതാണ്.

٤..المسلم أخو................يوم القيامة
4..ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാകുന്നു. അവൻ തന്റെ സഹോദരനെ ആക്രമിക്കുകയില്ല. അവനെ ശത്രുവിലേക്ക് ഏൽപ്പിച്ചു കൊടുക്കുകയുമില്ല. വല്ലവനും തന്റെ സഹോദരന്റെ ആവശ്യ നിർവഹണത്തിൽ വ്യാപൃതനായാൽ അല്ലാഹു അവന്റെ ആവശ്യത്തിൽ വ്യാപൃതനാവുന്നതാണ്. ഒരു മുസ്ലിമിനെ തൊട്ട് ഒരാൾ ഒരു ബുദ്ധിമുട്ട് അകറ്റിക്കൊടുത്താൽ അന്ത്യനാളിൽ അല്ലാഹു അവനെ തൊട്ട് ഒരു ബുദ്ധിമുട്ട് അകറ്റിക്കൊടുക്കും. ഒരു മുസ്ലിമിന്റെ ന്യൂനതയെ ഒരാൾ മറച്ചു വെച്ചാൽ അന്ത്യനാളിൽ അവന്റെ ന്യൂനതയെ അല്ലാഹു മറച്ചു വെക്കും.

٥..لا تحاسدوا................ولا يحقره.
5..നിങ്ങൾ പരസ്പരം അസൂയ വെക്കരുത്, മറ്റൊരാളെ വഞ്ചിക്കാനായി ചരക്കിന്റെ വിലയിൽ ഏറ്റിപ്പറയരുത്, പരസ്പരം ദേഷ്യം വെക്കരുത്, നിങ്ങൾ പരസ്പരം പിന്തിരിഞ്ഞു നടക്കരുത്, വേറൊരാൾ ചെയ്ത കച്ചവടത്തിനെതിരിൽ നിങ്ങൾ മറ്റൊരു കച്ചവടം നടത്തരുത്, നിങ്ങൾ പരസ്പര സഹോദരന്മാരായി അല്ലാഹുവിന്റെ അടിമകളായി കഴിയുക. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാകുന്നു. തന്റെ സഹോദരനെ അവൻ അക്രമിക്കരുത്, അവനെ നിന്ദിക്കരുത്, അവനെ നിസ്സാരമാക്കരുത്.

التّقوی هاهنا....................وعرضه
തഖ്വ ഇവിടെയാകുന്നു എന്ന് നബി (സ്വ) അവിടുത്തെ നെഞ്ചിലേക്ക് മൂന്നു തവണ ചൂണ്ടി. തന്റെ മുസ്ലിമായ ഒരു സഹോദരനെ നിന്ദിക്കൽ തന്നെ ഇവൻ കുറ്റക്കാരനാവാൻ ധാരാളം മതി. ഒരു മുസ്ലിമിന്റെ എല്ലാം മറ്റൊരു മുസ്ലിമിന്റെ മേൽ നിഷിദ്ധമാണ്.അഥവാ അവന്റെ രക്തം,സമ്പത്ത്, അഭിമാനം.

٦..لا يؤمن أحدكم...............لنفسه
6..തനിക്കിഷ്ട്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും യഥാർത്ഥ സത്യവിശ്വാസിയാവുകയില്ല.

٧..أنصر أخاك......................ذلك نصره
7..നിന്റെ സഹോദരൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും നീ അവനെ സഹായിക്കുക. അപ്പോൾ ഒരു മനുഷ്യൻ ചോദിച്ചു : അല്ലാഹുവിന്റെ റസൂലെ.. അക്രമിക്കപ്പെടുന്നവനാണെങ്കിൽ ഞാൻ അവനെ സഹായിക്കും. അക്രമിയേ ഞാൻ എങ്ങനെ സഹായിക്കണമെന്ന് അങ്ങ് പറഞ്ഞു തരൂ. നബി (സ്വ) പറഞ്ഞു : അവനെ അവന്റെ അക്രമത്തിൽ നിന്നും തടയുക. അത് അവനെ സഹായിക്കലാകുന്നു.

٨..لا تحقرنّ من.................بوجه طلق
8..നന്മയിൽ നിന്ന് ഒന്നിനെയും നീ നിസ്സാരമായി കാണരുത്. അത് നിന്റെ സഹോദരനെ പ്രസന്നമായ മുഖത്തോട്കൂടെ കണ്ടുമുട്ടുന്നതാണെങ്കിലും ശരി.

٩..السّاعي علی...................لايفطره
9..വിധവകളുടെ കാര്യത്തിലും അഗതികളുടെ കാര്യത്തിലും പരിശ്രമിക്കുന്നവൻ അല്ലാഹുവിന്റെ മാർഗത്തിൽ പോരാടിയവനെ പോലെയാണ്. ഹദീസിന്റെ റിപ്പോർട്ടർ പറഞ്ഞു : അവൻ തളർച്ചയില്ലാതെ രാത്രിയിൽ നിസ്കരിക്കുന്നവനെ പോലെയും ക്ഷീണമില്ലാതെ പകലിൽ നോമ്പനുഷ്ടിക്കുന്നവനെ പോലെയുമാകുന്നു എന്ന് റസൂലുല്ലാഹി (സ്വ) പറഞ്ഞതായി ഞാൻ ഭാവിക്കുന്നു.

١٠..المسلم من.....................وأموالهم
10..ഏതൊരു വ്യക്തിയുടെ നാവിനെ തൊട്ടും കൈയ്യിനെ തൊട്ടുമാണോ മറ്റൊരു മുസ്ലിം രക്ഷപ്പെടുന്നതെങ്കിൽ അവനാണ് യഥാർത്ഥ മുസ്ലിം. ഏതൊരുവനിൽ നിന്നാണോ മറ്റു ജനങ്ങൾക്ക് അവരുടെ സമ്പത്തിനും ജീവനും സംരക്ഷണം കിട്ടുന്നതെങ്കിൽ അവനാണ് യഥാർത്ഥ മുഅ്മിൻ.

١١..لايحلّ لمسلم.................بالسّلام
11..ഒരു മുസ്ലിമിന് തന്റെ സഹോദരനോട് മൂന്ന് ദിവസത്തേക്കാൾ അധികം തെറ്റി നിൽക്കൽ അനുവദനീയമല്ല. അവർ പരസ്പരം കണ്ടുമുട്ടുകയും അങ്ങുമിങ്ങും തിരിഞ്ഞുകളയുകയും ചെയ്യുന്നു. അവരിൽ ഉത്തമൻ ആദ്യം സലാം പറയുന്നവനാകുന്നു.

١٢..أذا كنتم..........................أن يحزنه
12..നിങ്ങൾ മൂന്നാളുകൾ ഉണ്ടായാൽ ഒരാളെ മാറ്റി നിറുത്തി രണ്ടാളുകൾ പരസ്പരം രഹസ്യം പറയരുത്. നിങ്ങൾ മറ്റുള്ള ജനങ്ങളുമായി കൂടിക്കലരും വരെ.അത് അവനെ ദുഃഖിതനാക്കും.

Post a Comment