HS4 -THASAWUF- LESSON 11

വയറിന്റെ തിന്മകൾ

1 :പലിശ ഭക്ഷിക്കൽ:
ഹലാലും ഹറാമും കൂടിക്കലർന്ന കാലഘട്ടത്തിലാണ് നമ്മൾ ഉള്ളത്. നബി (സ )തങ്ങൾ പറഞ്ഞു : ഒരാൾക്ക് തന്റെ സമ്പത്ത് എവിടുന്നു ലഭിച്ചു , അത് ഹറാമാണോ ഹലാലാണോ എന്ന് വ്യക്തമാകാത്ത ഒരു കാലം ജനങ്ങൾക്ക് വരാനുണ്ട്. ഇന്ന് ഭക്ഷിക്കുവാനും ഭക്ഷിപ്പിക്കുവാനും വിൽക്കുവാനും വാങ്ങുവാനുമെല്ലാം പലിശ വ്യാപകമായിരിക്കുകയാണ്. നബി (സ്വ) പറഞ്ഞു: പലിശ ഭക്ഷിക്കുന്ന ഒരു കാലം ജനങ്ങൾക്ക് വരാനുണ്ട്, അപ്പോൾ എല്ലാവരു പലിശ ഭക്ഷിക്കും ആ സമയത്ത് പലിശ ഭക്ഷിക്കാതെ ഒരാളുണ്ടെങ്കിൽ അയാൾക് അതിന്റെ ആവശിഷ്ട്ടങ്ങൾ ലഭിക്കും. പലിശ ഭക്ഷിക്കൽ വൻദോഷത്തിൽ പെട്ടതാണ്. പലിശയുടെ സമ്പത്ത് ഭക്ഷിക്കൽ ആയാലും പലിശയുടെ സമ്പത്ത് കൊണ്ടുള്ള വസ്ത്രമോ മറ്റു ഉപകാരങ്ങളോ ആയാലും, എല്ലാം പലിശ ഭക്ഷിക്കുന്നതിൽ പെട്ടതാണ്. മുസ്ലിം ഇമാമിനെ ഹദീസിൽ നബിതങ്ങൾ പലിശയെ ആക്ഷേപിച്ചത്, പലിശയുടെ നീചത്തരം മനസ്സിലാക്കാൻ മതിയായതാണ്. നബിതങ്ങൾ പലിശ ഭക്ഷിക്കുന്നവനെയും ഭക്ഷിപ്പിക്കുന്നവനെയും അതിനുവേണ്ടി എഴുതുന്ന വരെയും സാക്ഷിയായി നിൽക്കുന്നവരെയും ശപിച്ചിരിക്കുന്നു . നബി തങ്ങൾ പറഞ്ഞു: എല്ലാവരും കുറ്റത്തിൽ തുല്യരാണ്.നബി തങ്ങൾ പറഞ്ഞു പലിശക്ക് 73 അധ്യായങ്ങളുണ്ട്. അതിൽ ഏറ്റവും എളുപ്പമുള്ളത് (ചെറുത് ) ഒരാൾ തന്റെ മാതാവിനെ വിവാഹം കഴിക്കുന്നതു പോലെയാണ്.

പലിശയുടെ സമ്പത്ത് ,അത് എത്ര കൂടുതലാണെങ്കിലും, ബർക്കത്ത് ഇല്ലാത്തതാണ്. അല്ലാഹു പറഞ്ഞു: പലിശയെ നാം മായ്ച്ചുകളയും ധർമ്മത്തെ വളർത്തുകയും ചെയ്യും. സത്യനിഷേധികളായ തെറ്റുകാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. ഭൗതികലോകത്ത് തന്നെ പലിശയുടെ സമ്പത്ത് അല്ലാഹുവിന്റെ ശിക്ഷ ഉണ്ടാകുന്നതാണ് എന്നതുപോലെതന്നെ പലിശ എത്ര കൂടിയാലും അതിന്റെ പര്യാവസാനം നഷ്ടത്തിൽ ആയിരിക്കും.നബി (സ്വ )പറഞ്ഞതുപോലെ ഒരു ഗ്രാമത്തിൽ വ്യഭിചാരവും പലിശയും പ്രകടമായാൽ അവർ അവരുടെ ശരീരത്തെ അല്ലാഹുവിന്റെ ശിക്ഷയിലേക്ക് ഇറക്കിക്കൊടുത്തു.പലിശയുടെ മുതൽ എത്ര കൂടിയാലും അതിന്റെ പര്യവസാനം നഷ്ടത്തിലായിരിക്കും.

2.കള്ള് കുടിക്കലും മസ്ത്താക്കുന്നവ ഭക്ഷിക്കലും:
അല്ലാഹു നമുക്ക് ബുദ്ധിയും ആരോഗ്യവും സമ്പത്തും നൽകി അനുഗ്രഹിച്ചു. ഇതിൽ ഏറ്റവും ഉന്നതമായത് ബുദ്ധിയാണ്. ബുദ്ധിയില്ലാതെ ഒരു മനുഷ്യന് അയാളുടെ ആരോഗ്യമോ പ്രതാപമോ ഉപകരിക്കുകയില്ല. അതുകൊണ്ട്, മദ്യപാനം ബുദ്ധിയെ നഷ്ടപ്പെടുത്തുകയും സമ്പത്തിനെ നശിപ്പിക്കുകയും ശരീരത്തെ നാശത്തിലാക്കുകയും സ്വഭാവത്തെ നശിപ്പിച്ചുകളയുകയും ചെയ്യുന്നതുകൊണ്ട് മദ്യപാനം അല്ലാഹു ഹറാമാക്കി. അത് സൽ പ്രവർത്തനങ്ങളെയും ദൈവഭക്തിയേയും നശിപ്പിച്ചുകളയുകയും ചെയ്യും. നബി (സ്വ) പറഞ്ഞു : ഒരാൾ കള്ള് കുടിച്ചാൽ നാൽപ്പത് ദിവസം അയാളുടെ നിസ്കാരം അള്ളാഹു സ്വീകരിക്കുകയില്ല, പിന്നീട് അയാൾ പശ്ചാത്തപിച്ചാൽ അയാളുടെ തൗബ അള്ളാഹു സ്വീകരിക്കും. അയാൾ വീണ്ടും മദ്യപിച്ചാൽ നാൽപ്പത് ദിവസം അയാളുടെ നിസ്കാരം അള്ളാഹു സ്വീകരിക്കുകയില്ല പിന്നീട് അയാൾ വീണ്ടും പശ്ചാത്തപിച്ചാൽ

അല്ലാഹു അയാളുടെ തൗബ സ്വീകരിക്കും. വീണ്ടും അയാൾ മദ്യപിച്ചാൽ നാൽപ്പത് ദിവസം അയാളുടെ നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല പിന്നീട് അയാൾ തൗബ ചെയ്താൽ അല്ലാഹു സ്വീകരിക്കും. നാലാം തവണയും മദ്യപാനത്തിലേക്ക് മടങ്ങിയാൽ നാൽപ്പത് ദിവസത്തെ നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല. പിന്നീട് അയാൾ പശ്ചാത്തപിച്ചാൽ അയാളുടെ തൗബ അല്ലാഹു സ്വീകരിക്കുകയുമില്ല നരകത്തിലെ ചീചലം അല്ലാഹു കുടിപ്പിക്കുകയും ചെയ്യും. അപ്പോൾ ചോദിക്കപ്പെട്ടു : ഓ അബു അബ്ദുൽ റഹ്മാൻ എന്നവരെ എന്താണ് നഹ്റുൽ കബാൽ...
അപ്പോൾ അദ്ദേഹം പറഞ്ഞു: നരകത്തിലുളള ആളുകളുടെ പഴുപ്പിൽ നിന്നും ഒലിക്കുന്ന ചലമാണത്. നബി തങ്ങൾ പറഞ്ഞു: കള്ളിനേയും അത് കുടിക്കുന്നവനെയും കുടിപ്പിക്കുന്നവനെയും വാങ്ങുന്നവനെയും അത് പിഴുതെടുക്കുന്ന വനെയും അത് ചുമന്നുകൊണ്ട് പോകുന്നവരെയും അത് വഹിക്ക പെടുന്നവനെയും അതിന്റെ പണം ഭക്ഷിക്കുന്നവനെയുമെല്ലാം അല്ലാഹു ശപിച്ചിരിക്കുന്നു.

കള്ളു കുടിക്കുന്നതു പോലെയാണ് മത്തുപിടിപ്പിക്കുന്ന മറ്റു വസ്തുക്കൾ ഭക്ഷിക്കലും. നബി (സ്വ )പറഞ്ഞു : മത്തുപിടിപ്പിക്കുന്നവയെല്ലാം ഹറാമാണ്. കള്ളുകുടിക്കുന്നവനെ അള്ളാഹു തീനത്തുൽ ഖബാൽ കുടിപ്പിക്കുമെന്ന് അല്ലാഹുവിന്റെ ഒരു ഉടമ്പടി ഉണ്ട്. അപ്പോൾ സ്വഹാബികൾ ചോദിച്ചു: നബിയേ...എന്താണ് തീനത്തുൽ ഖബാൽ..? നബി തങ്ങൾ പറഞ്ഞു നരകവാസികളുടെ വിയർപ്പാണത്, അല്ലെങ്കിൽ നരകവാസികളുടെ ശരീരത്തിൽ നിന്നും പിഴുതെടുക്കുന്ന സ്ഥലമാണത്.

3:അനാഥരുടെ സമ്പത്ത് ഭക്ഷിക്കൽ:
അനാഥരുടെ സമ്പത്ത് കൈകാര്യം ചെയ്യുന്നവൻ ആ സമ്പത്ത് സൂക്ഷിക്കലും അവരുടെ നന്മക്ക് വേണ്ടി മാത്രം ഉപയോഗിക്കലും നിർബന്ധമാണ്. അല്ലാഹുവിന്റെ ഒIരു വാക്കുണ്ട് : അനാഥർ പ്രായപൂർത്തിയാകുന്നതുവരെ നല്ല കാര്യങ്ങൾക്കല്ലാതെ അവരുടെ സമ്പത്തിലേക്ക് നിങ്ങൾ അടുക്കരുത്. അതുകൊണ്ട് അനാഥരുടെ വലിയ്യ് കച്ചവടങ്ങൾക്കോ അതുപോലെയുള്ള കാര്യങ്ങൾക്കോ അവരുടെ സമ്പത്ത് ഉപയോഗപ്പെടുത്താൻ പരിശ്രമിക്കണം.

അപ്പോൾ അനാഥരുടെ സമ്പത്ത് സൂക്ഷിക്കുന്നതിൽ അശ്രദ്ധ വരുത്തലും അതിനെ നശിപ്പിക്കാൻ കാരണമാവലും .. അല്ലാഹു തആല പറഞ്ഞു : അക്രമപരമായി അനാഥരുടെ സമ്പത്ത് ഭക്ഷിക്കുന്നവർ തങ്ങളുടെ വയറിനുള്ളിലേക്ക് തീ യാണ് ഭക്ഷിക്കുന്നത്. അവർ തീയിലേക്ക് തന്നെ ചെന്നെത്തുന്നതുമാണ്. നബി തങ്ങൾ പറഞ്ഞു : ഏഴ് വൻദോശങ്ങളെ നിങ്ങൾ ഉപേക്ഷിക്കുക. സ്വാഹാബികൾ ചോദിച്ചു : ഏതാണ് നബിയെ അവ? നബി തങ്ങൾ പറഞ്ഞു : അല്ലാഹുവിലേക്ക് പങ്കു ചേർക്കുക , മാരണം , അല്ലാഹു ഹറാമാക്കിയ ശരീരത്തെ ആവശ്യമില്ലാതെ വധിക്കുക , പലിശ ഭക്ഷിക്കുക , അനാഥരുടെ സമ്പത്ത് ഭക്ഷിക്കുക , യുദ്ധ ദിവസത്തിൽ പിന്തിരിഞ്ഞോടുക , ചാരിത്രശുദ്ധി സൂക്ഷിക്കുന്ന വിശ്വാസി വനിതകളെ കുറിച്ച് വ്യഭിചാരാരോപണം നടത്തുക.

4.നിശിദ്ധമായവ ഭക്ഷിക്കൽ:
ഹറാമായ കാര്യങ്ങൾ ഹൃദയത്തിൽ നിന്ന് ഈമാനിനെ കെടുത്തികളയുകയും ബറക്കത്തിനെ ഇല്ലാതാകുകയും ഉൾകാഴ്ചയെ അന്ധമാക്കുകയും പ്രാർത്ഥനക്കുള്ള ഉത്തരത്തെ തടയുകയും ചെയ്യും. നബി തങ്ങൾ പറഞ്ഞു :ഒരാൾ ദീർഘമായ യാത്ര ചെയ്യുകയും മുടി ജഡകുത്തി ശരീരത്തിൽ പൊടി പുരണ്ട് നിൽക്കുകയും ചെയ്യുന്നു, എന്നിട്ട് അയാൾ ആകാശത്തിലേക്ക് കൈകൾ ഉയർത്തി "ഓ.. രക്ഷിതാവേ...ഓ.. രക്ഷിതാവേ... " എന്ന് പ്രാർത്ഥന നടത്തുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഭക്ഷണവും വെള്ളവും വസ്ത്രവുമെല്ലാം ഹറാമിലാകുമ്പോൾ എങ്ങനെ അദ്ദേഹത്തിന്റെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കും. അതുകൊണ്ട് തന്നെ മുൻകാമികളെല്ലാം തങ്ങളുടെ വയറിന്റെ ഉള്ളിലേക്ക് ഹറാം ചെന്നതുന്നതിനെതിരെ വലിയ ജാഗ്രത പുലർത്തിയിരുന്നു. നബി തങ്ങൾ പറഞ്ഞു : ഞാൻ എന്റെ വീട്ടിലേക്ക് പോയി, അപ്പോൾ എന്റെ വിരുപ്പിൽ ഒരു പഴം വീണു കിടക്കുന്നു. ഞാൻ അത് തിന്നാൻ വേണ്ടി എടുത്തു. പിന്നീടത് സ്വാദഖയുടെ പഴമാവുമോ എന്ന് ഭയന്ന് ഞാൻ അത് ഉപേക്ഷിക്കുകയും ചെയ്തു. അല്ലാഹു പറഞ്ഞു :ഓ.. ജനങ്ങളെ.. അനുവദനീയമായതും നല്ലതുമായ വസ്തുക്കൾ നിങ്ങൾ ഭക്ഷിക്കൂ ... പിശാചിന്റെ പാത നിങ്ങൾ പിന്തുടരരുത്. തീർച്ചയായും പിശാച് നിങ്ങളുടെ വ്യക്തമായ ശത്രുവാകുന്നു. മുസ്ലിം ബുഖാരി ഇമാമുമാർ റിപ്പോർട്ട്‌ ചെയ്‌ത ഹദീസിലുണ്ട് : ഒരിക്കൽ അലി (റ ) ന്റെ മകൻ ഹസൻ (റ ) സ്വദഖയുടെ ഇനത്തിൽ പെട്ടെ ഒരു കാരക്ക എടുത്തു ഭക്ഷതാൻ വേണ്ടി വായിലിട്ടു. അപ്പോൾ നബി തങ്ങൾ പറഞ്ഞു :തുപ്പി കളയൂ.. അത് തുപ്പി കളയൂ... നമ്മൾ സ്വദഖ ഭക്ഷിക്കില്ല എന്ന് നിങ്ങൾക്ക് അറിയുകയില്ലേ..

Post a Comment