ചെവിയുടെ തിന്മകൾ
ചെവി എന്ന അനുഗ്രഹം കൊണ്ട് അല്ലാഹു നമുക്ക് ഔദാര്യം നൽകി. ചെവി ഉപയോഗിച്ച് നമ്മൾ പ്രിയപ്പെട്ടവരുടെയും കുടുംബക്കാരുടെയുമെല്ലാം വാക്കുകൾ കേൾക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു. കേൾവിശക്തി ഇല്ലാത്തതുകൊണ്ട് വിഷമിക്കുകയും പ്രയാസം അനുഭവിക്കുകയും ചെയ്യുന്ന എത്രയെത്ര ബധിരർ ആണുള്ളത്. നിഷേധിക്കപ്പെട്ട കാര്യങ്ങളിൽ നിന്നും ചെവിയെ സൂക്ഷിക്കൽ നമുക്ക് നിർബന്ധമാണ്. ഹറാമായ കാര്യങ്ങൾ കേൾക്കുക മുഖേന ഹൃദയത്തിൽ വസ്വാസ് ഉണ്ടാവുകയും ഹൃദയത്തിൽ ഇബാദത്തിനോടുള്ള താല്പര്യം ഇല്ലാതാവുകയും ചെയ്യും. മറ്റുള്ളവരുടെ കാര്യങ്ങൾ കേൾക്കൽ മുഖേന നന്മകൾ ഇല്ലാതാവുകയും ചെയ്യും.
ചെവികൾ കൊണ്ടുള്ള തിന്മകൾ :
1. കേൾക്കാൻ താല്പര്യം ഇല്ലാത്ത ആളുകളുടെ വാക്കുകൾ കേൾക്കൽ:
നബി തങ്ങൾ പറഞ്ഞു:ഒരു വിഭാഗം ആളുകൾ സംസാരിക്കുകയും, അവരുടെ വാക്ക് മറ്റുള്ളവർ കേൾക്കാൻ താല്പര്യപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആ വാക്കിനെ ആരെകിലും ശ്രദ്ധിച്ചു കേട്ടാൽ അന്ത്യദിനത്തിൽ അവന്റെ ചെവിയിലേക്ക് ഇയ്യം ഉരുക്കി ഒഴിക്കപ്പെടും. എന്നാൽ ഒരു അക്രമത്തെ തടയുവാനോ നിഷേധിക്കപ്പെട്ട ഒരു കാര്യത്തെ ഇല്ലാതാക്കുവാനോ വേണ്ടി ഒരാളുടെ വാക്ക് കേൾക്കൽ അനുവദനീയമാണ്.
2. ഹറാമായ കളിയാചാരങ്ങൾ കേൾക്കൽ:
നാഫിഹ് (റ )ഇബ്നു ഉമർ (റ )കൂടെ നടന്നു പോകുമ്പോൾ ഓടാകുയലിന്റെ ശബ്ദം കേട്ടു. ഉടനെ ഇബ്നു ഉമർ(റ )തന്റെ രണ്ട് വിരലുകൾ ചെവിയിൽ വെച്ച് മറ്റൊരു വഴിയിലൂടെ നടന്നു. ശേഷം (നാഫിഹ് (റ )പറയുന്നു )ഇബ്നു ഉമർ (റ )എന്നോട് ചോദിച്ചു : ഓ.. നാഫീഹേ.. ഇപ്പോൾ വല്ല ശബ്ദവും കേൾക്കുന്നുണ്ടോ? "ഇല്ല " എന്ന് ഞാൻ മറുപടി പറഞ്ഞു. ഇബ്നു ഉമർ (റ )അവരുട ചെവിയിൽ നിന്ന് വിരൽ എടുത്തു കൊണ്ട് പറഞ്ഞു :ഞാൻ ഒരിക്കൽ നബി തങ്ങളുടെ കൂടെ ഇരിക്കുമ്പോൾ നബി തങ്ങൾ ഇതുപോലെയുള്ള ശബ്ദം കേട്ട സമയത്ത് ഇങ്ങനെയാണ് ചെയ്തിരുന്നത്. എന്നാൽ, ദഫ്, ഇബാദത്തിന് പ്രചോദനമേകുന്ന അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കുവാനും കാരണമാകുന്ന അനുവദനീയമായ പാട്ടുകൾ, നിശിദ്ധമല്ലാത്ത കളി ശബ്ദങ്ങൾ എന്നിവ കേൾക്കൽ അനുവദനീയമാണ്.
3. ഗീബത്തും നാമീമതും കേൾക്കാൻ:
ഹീബത്തും നാമീമതും വലിയ പാപങ്ങളാണ്, അതുപോലെ അവ കേൾക്കലും വൻപാപമാണ്. ഒരു റിപ്പോർട്ട് : കേൾക്കുന്ന ആൾ സംസാരിക്കുന്നവനോട് തുല്യമാണ്.മൈമൂൻ ബ്നു സിയാഹ് (റ ) പറഞ്ഞു : ഒരു കൂട്ടം ജനങ്ങൾ എന്റെ മുന്നിൽ വെച്ച് പ്രധാനികളിൽ പെട്ട ഒരാളെ കുറിച്ച് പറഞ്ഞു, പിന്നീട് ഞാൻ വീട്ടിൽ എത്തി ഉറങ്ങുന്നതിനിടെ ഒരു ഉണർത്തു കാറ്റ് എന്റെ അടുത്തേക്ക് വന്നു. ജനങ്ങൾ കുറ്റം പറഞ്ഞ ആ വ്യക്തിഎന്നോട് പറഞ്ഞു: ഓ മനുഷ്യ.. ഈ ശവം നീ തിന്നണം. അപ്പോൾ ഞാൻ ചോദിച്ചു:എന്തിന് ഞാൻ ഈ ശവം തിന്നണം,, "നിങ്ങളുടെ അടുത്ത് എന്നെ കുറിച്ച് ഈബത്ത് പറഞ്ഞില്ലേ "ആ വ്യക്തി മറുപടി പറഞ്ഞു. ഞാൻ പറഞ്ഞു :ആ സമയത്ത് ഞാൻ നിങ്ങളെ ക്കുറിച്ച് ഗുണമോ ദോഷമോ പറഞ്ഞിട്ടില്ലല്ലോ.., "എകിലും നിങ്ങൾ അവർ പറയുന്നത് കേട്ട് അത് അംഗീകരിച്ച കാരണത്താൽ നിങ്ങൾ കുറ്റക്കാരനാണ്. അതുകൊണ്ട് ഈ ശവം നിങ്ങൾ തിന്നണം " ആ വ്യക്തി മറുപടി പറഞ്ഞു.

Post a Comment